#pinarayivijayan | തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി;റിപ്പോർട്ട് നാളെ കൈയ്യിൽ കിട്ടും

#pinarayivijayan | തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി;റിപ്പോർട്ട് നാളെ കൈയ്യിൽ കിട്ടും
Sep 23, 2024 07:17 PM | By ADITHYA. NP

തൃശ്ശൂർ: (www.truevisionnews.com) തൃശ്ശൂർ രൂപം അലങ്കോലമാക്കാൻ ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് സംബന്ധിച്ച റിപ്പോർട്ട് നാളെ തൻ്റെ കൈയ്യിൽ കിട്ടും. വിവരങ്ങൾ തനിക്ക് ഇപ്പോൾ അറിയില്ല.

അതേക്കുറിച്ച് തനിക്ക് ഇപ്പോൾ പറയാൻ കഴിയില്ല. റിപ്പോർട്ട് പുറത്തുവിടും. റിപ്പോർട്ട് കാണാതെയാണ് മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ടിൽ എന്താണെന്ന് മൂന്നാല് ദിവസം കാത്തിരുന്നാൽ മനസിലാകും.

അപ്പോഴേക്കും ജനത്തിൻ്റെ മനസിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യം അന്വേഷണത്തിലും സംഭവിച്ചുവെന്ന വികാരം ജനിപ്പിക്കാനാണ് പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൂരം അലങ്കോലമാക്കിയ സംഭവത്തിൽ 24 ന് മുമ്പ് റിപ്പോർട്ട് ലഭിക്കണം എന്ന് താൻ ഉത്തരവിട്ടിരുന്നു. 23 ന് തന്നെ റിപ്പോർട്ട് ഡിജിപിയുടെ ഓഫീസിലെത്തി. ആ റിപ്പോർട്ട് നാളെ എൻ്റെ കൈയ്യിലെത്തും.

നിക്ഷിപ്ത താത്പര്യക്കാരുടെ എതിർപ്പിന് മുന്നിൽ വഴങ്ങിക്കൊടുക്കേണ്ടതല്ല സർക്കാരെന്നും പിവി അൻവറിൻ്റെ പേര് പരാമർശിക്കാതെ അദ്ദേഹം പറഞ്ഞു. സിപിഎം പാർട്ടിയുടേതായ മാർഗ്ഗത്തിൽ മുന്നോട്ട് പോവുകയാണ്.

നിക്ഷിപ്ത താത്പര്യക്കാരുടെ എതിർപ്പിന് വഴങ്ങില്ല. പറഞ്ഞ് മനസ്സിലാക്കുമ്പോൾ വഴങ്ങിയില്ലെങ്കിൽ സർക്കാർ സർക്കാരിന്റെ വഴിക്കു നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.തൃശ്ശൂരിൽ അഴീക്കോടൻ രാഘവൻ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാടിൻ്റെ പേരിൽ തെറ്റായ കാര്യങ്ങൾ വലത് മാധ്യമങ്ങൾ പ്രചരിപ്പിച്ചു. എന്നാൽ ഇതുവരെ കേന്ദ്ര സഹായം നൽകാത്തതിൽ ഏതെങ്കിലും മാധ്യമം വിമർശിച്ചോ? നമ്മുടെ നാട് തെറ്റായ നടപടി കൊണ്ട് തകർന്നു പോകില്ല.

അഴീക്കോടനെ അഴിമതിക്കോടനെന്ന് മാധ്യമങ്ങൾ വിളിച്ചിരുന്നുവെന്നും അതിക്രൂരമായാണ് കമ്യൂണിസ്റ്റ് നേതാവിനെതിരെ പ്രചരണം നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അഴീക്കോടൻ രാഘവൻ കൊല്ലപ്പെട്ട ശേഷം അദ്ദേഹത്തിന് മഹാസൗധമില്ലെന്ന് ജനത്തിന് മനസിലായി. കുഞ്ഞാലിയെ എംഎൽഎയായിരുന്നപ്പോഴാണ് വെടിവെച്ച് കൊലപ്പെടുത്തിയത്.

കൊലയാളി പാർട്ടിയോ കൊലയ്ക്ക് ഇരയാകുന്നവരുടെ പാർട്ടിയോ സിപിഎമ്മെന്ന് ഇതിൽ നിന്ന് മനസിലാവും.അന്ന് കൊലപാതകം നടത്തിയത് കോൺഗ്രസാണെങ്കിൽ പിന്നീടത് ആർഎസ്എസായി മാറി.

അടിയന്തിരാവസ്ഥയ്ക്കു ശേഷം ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ നടന്ന നാല് ഉപതെരഞ്ഞെടുപ്പുകളിൽ സിപിഎം വലിയ തിരിച്ചു വരവ് നടത്തി. അങ്ങനെ അങ്ങ് ഒലിച്ചു പോകുന്ന പാർട്ടിയല്ല സിപിഎമ്മെന്ന് വലത് മാധ്യമങ്ങളെ ഓർമ്മിപ്പിക്കുകയാണ്.

ദേശീയപാത സ്ഥലമെടുക്കൽ അനുവദിക്കില്ലെന്ന് ഒരു കൂട്ടർ പറഞ്ഞപ്പോൾ അന്നത്തെ സർക്കാർ ആ വഴിക്കു നീങ്ങി. ഗെയിൽ പൈപ്പ് ലൈൻ, നടക്കില്ലെന്ന് പറഞ്ഞു നടന്നു.

എന്നാൽ എല്ലാം യാഥാർത്ഥ്യമായി. ഒരു സർക്കാർ എന്നത് നാടിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കാനുള്ളതാണ്.

#Chief #Minister #said #attempt #make #Thrissur #Pooram #mess #report #available #tomorrow

Next TV

Related Stories
#Arrest | അനധികൃത പണമിടപാട്; ആലപ്പുഴയിൽ യുവാവിൽ നിന്ന് പിടിച്ചത്  6,91,450 രൂപ

Nov 24, 2024 08:14 AM

#Arrest | അനധികൃത പണമിടപാട്; ആലപ്പുഴയിൽ യുവാവിൽ നിന്ന് പിടിച്ചത് 6,91,450 രൂപ

എടത്വ തലവടി സ്വദേശി മഹേഷാണ് എടത്വാ ആണ് പൊലീസിന്‍റെ പിടിയിലായത്....

Read More >>
#Accident | കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു

Nov 24, 2024 07:55 AM

#Accident | കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു

കോഴിക്കോട് നിന്ന് പാലയിലേക്ക് പോകുന്ന സൂപ്പർഫാസ്റ്റ് ബസ്സും എറണാകുളം നെടുമ്പാശ്ശേരി എസി ലോ ഫ്ലവർ ബസ്സും തമ്മിലാണ് അപകടമുണ്ടായത്...

Read More >>
#KozhikodeRevenueDistrictKalolsavam2024 | കിരീടം ചൂടി കോഴിക്കോട് സിറ്റി; സ്കൂൾ തലത്തിൽ മേമുണ്ട ഒന്നാമത്, സിൽവർ ഹിൽസ് രണ്ടാം സ്ഥാനത്ത്

Nov 23, 2024 11:15 PM

#KozhikodeRevenueDistrictKalolsavam2024 | കിരീടം ചൂടി കോഴിക്കോട് സിറ്റി; സ്കൂൾ തലത്തിൽ മേമുണ്ട ഒന്നാമത്, സിൽവർ ഹിൽസ് രണ്ടാം സ്ഥാനത്ത്

929 പോയിന്റുമായി ചേവായൂർ ഉപജില്ല രണ്ടും 902 പോയിന്റ് നേടി കൊടുവള്ളി മൂന്നും നാലും സ്ഥാനത്ത്...

Read More >>
#MDMA |  82 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Nov 23, 2024 10:44 PM

#MDMA | 82 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

അയൽ സംസ്ഥാനങ്ങളിൽ നിന്നം ലഹരി വസ്തുക്കളെത്തിച്ച് കോളേജ് വിദ്യാർത്ഥികള്‍ക്ക് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ്...

Read More >>
#kseb | പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം, അറിയിപ്പുമായി കെഎസ്ഇബി

Nov 23, 2024 09:56 PM

#kseb | പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം, അറിയിപ്പുമായി കെഎസ്ഇബി

പുതിയ കണക്ഷനും മറ്റ് സേവനങ്ങൾക്കുമുള്ള ആപ്ലിക്കേഷനുകൾ ഡിസംബർ 1 മുതൽ ഓൺലൈനായി മാത്രമായിരിക്കും സ്വീകരിക്കുകയെന്നാണ്...

Read More >>
#Kozhikodreveuedistrictkalolsavam2024 | തിരശീല വീണു; സർഗ്ഗ പ്രതികൾ മാറ്റുരച്ച കോഴിക്കോട് റവന്യൂ ജില്ല കലോത്സവം സമാപിച്ചു

Nov 23, 2024 09:15 PM

#Kozhikodreveuedistrictkalolsavam2024 | തിരശീല വീണു; സർഗ്ഗ പ്രതികൾ മാറ്റുരച്ച കോഴിക്കോട് റവന്യൂ ജില്ല കലോത്സവം സമാപിച്ചു

കലോത്സത്തിന്റെ തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിർത്തി 923 പോയിന്റുമായാണ് കോഴിക്കോട് സിറ്റി ഉപജില്ലയുടെ...

Read More >>
Top Stories