തിരുവനന്തപുരം: (truevisionnews.com ) ഗൂഢാലോചന കേസുകൾ സിപിഐഎമ്മിന് പുത്തരിയല്ലെന്ന് സിപിഐഎം മുൻ ജില്ലാ സെക്രട്ടറി പി ജയരാജൻ. അഴീക്കോടൻ രാഘവൻ അനുസ്മരണ പരിപാടിയിലായിരുന്നു ജയരാജന്റെ പരാമർശം.
കള്ളക്കേസുകളും ജയിലറകളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പുത്തരിയല്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആരംഭത്തിൽ തന്നെ ഗൂഡാലോചന കുറ്റം ചുമത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി വളർന്നപ്പോൾ നിരവധി ഗൂഢാലോചന കേസുകൾ വന്നു. ഗൂഢാലോചന കേസുകൾ കാട്ടി സിപിഐഎമ്മിനെ ഭയപ്പെടുത്താം എന്ന ധാരണ വേണ്ട.
ജനങ്ങളെ അണിനിരത്തി അതിനെ ചെറുത്തു തോൽപ്പിക്കുമെന്നും പി ജയരാജൻ പറഞ്ഞു.
#EPJayarajan | എംഎം ലോറൻസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഇ പി എറണാകുളത്തേക്ക്, അഴീക്കോടന്‍ രാഘവന്‍ അനുസ്മരണത്തിൽ പങ്കെടുത്തില്ല
കണ്ണൂര്‍: (truevisionnews.com ) മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജന്‍ അഴീക്കോടന്‍ രാഘവന്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തില്ല.
ഇന്ന് പയ്യാമ്പലത്ത് നടക്കുന്ന അനുസ്മരണ ചടങ്ങില്‍ ഇ പി ജയരാജന്‍ എത്തും എന്നായിരുന്നു ജില്ലാ കമ്മിറ്റി അറിയിച്ചത്. എന്നാല്‍ എം എം ലോറന്‍സിന്റെ മരണത്തെ തുടര്‍ന്ന് ഇ പി ജയരാജന്‍ എറണാകുളത്തേക്ക് തിരിച്ചിരിക്കുകയാണ്.
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിന് ശേഷം ഇ പി പാര്‍ട്ടി പരിപാടികളില്‍ എത്തിയിട്ടില്ല.
സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെത്തി അനുശോചനം രേഖപ്പെടുത്തിയതൊഴിച്ചാല്‍ ഇ പി കഴിഞ്ഞ 23 ദിവസമായി പൊതുപരിപാടികളില്‍ പങ്കെടുക്കാനോ പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കാനോ തയ്യാറായിട്ടില്ല.
#Don't #believe #CPIM #can #be #intimidated #showing #conspiracy #cases #PJayarajan