#KaripurAirport | കോഴിക്കോട് വിമാനത്താവളത്തിൽ ഇന്ന് യാത്ര ചെയ്യേണ്ടവർക്ക് നൽകിയത് നാളത്തെ തിയ്യതിയിലുള്ള ബോർഡിങ് പാസ്

#KaripurAirport | കോഴിക്കോട് വിമാനത്താവളത്തിൽ ഇന്ന് യാത്ര ചെയ്യേണ്ടവർക്ക് നൽകിയത് നാളത്തെ തിയ്യതിയിലുള്ള ബോർഡിങ് പാസ്
Sep 20, 2024 03:40 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com ) കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഇന്നത്തെ വിമാനത്തിൽ പുറപ്പെടേണ്ട യാത്രക്കാർക്ക് ലഭിച്ചത് നാളത്തെ തിയ്യതിയിലുള്ള ബോർഡിങ് പാസ്.

കോഴിക്കോട് - ദുബൈ എയർ ഇന്ത്യ എക്‌സ്പ്രസിൽ യാത്ര ചെയ്യുന്ന 22-ലേറെ യാത്രക്കാർക്കാണ് സെപ്തംബർ 21 എന്ന് രേഖപ്പെടുത്തിയ പാസ് നൽകിയത്.

എമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞ് പാസ്‌പോർട്ടിലും ബോർഡിങ് പാസിലും സീൽ ചെയ്ത ശേഷം തങ്ങളെ സെക്യൂരിറ്റി ചെക്കിങ്ങിനു മുമ്പ് മുക്കാൽ മണിക്കൂറോളം കാത്തുനിർത്തിച്ചതായി യാത്രക്കാർ പറഞ്ഞു.

പിന്നീട്, വീണ്ടും എമിഗ്രേഷനിലേക്കു കൊണ്ടുപോയി തെറ്റായ തിയ്യതിയുള്ള ബോർഡിങ് പാസ് തിരികെ വാങ്ങി പുതിയ തിയ്യതിയുള്ളത് സീൽ ചെയ്ത് നൽകുകയാണുണ്ടായത്.

ബോർഡിങ് പാസിലെ പിഴവിനു പുറമേ, ഉച്ചയ്ക്ക് 2.45 ന് പുറപ്പെടേണ്ട വിമാനം അഞ്ചു മണിക്കൂറോളം വൈകി 7.30-നു മാത്രമേ പുറപ്പെടുകയുള്ളൂ എന്ന അറിയിപ്പ് യാത്രക്കാർക്ക് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം പത്തോളം വിമാനങ്ങളാണ് കോഴിക്കോട്ടു നിന്ന് പുറപ്പെടാൻ മണിക്കൂറുകൾ വൈകിയത്.

ലക്ഷക്കണക്കിന് ഗൾഫ് പ്രവാസികൾ ആശ്രയിക്കുന്ന എയർപോർട്ടിൽ വിമാനങ്ങൾ അനിശ്ചിതമായി വൈകുന്നത് തുടർക്കഥയായിട്ടും അധികൃതർ അനാസ്ഥ തുടരുകയാണ്.

#Kozhikode #Airport #those #who #travel #today #given #boarding #passes #tomorrow

Next TV

Related Stories
#accident |  കണ്ണൂരിൽ മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Oct 4, 2024 10:28 PM

#accident | കണ്ണൂരിൽ മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

പഴയങ്ങാടി താവം പഴയ റെയിൽവേ ഗേറ്റിന് സമീപം ഇന്ന് 7 മണിയോടെയാണ് സംഭവം ....

Read More >>
#assaulting | അച്ഛനും അമ്മയും മരണവീട്ടിൽ പോയ സമയത്ത് കുട്ടിക്കു നേരേ അതിക്രമം, പ്രതിക്ക്  തടവ് ശിക്ഷ

Oct 4, 2024 10:20 PM

#assaulting | അച്ഛനും അമ്മയും മരണവീട്ടിൽ പോയ സമയത്ത് കുട്ടിക്കു നേരേ അതിക്രമം, പ്രതിക്ക് തടവ് ശിക്ഷ

കൈയിൽ കരുതിയിരുന്നു ഉറുമ്പുപൊടി പോലുള്ള പൊടി കഴിച്ചതായാണ് വിവരം....

Read More >>
#arrest | വിദേശത്തേക്കുൾപ്പെടെ മയക്കുമരുന്ന് കടത്ത്; അഞ്ച് വർഷത്തിന് ശേഷം മൂർഖൻ ഷാജി പിടിയിൽ

Oct 4, 2024 09:58 PM

#arrest | വിദേശത്തേക്കുൾപ്പെടെ മയക്കുമരുന്ന് കടത്ത്; അഞ്ച് വർഷത്തിന് ശേഷം മൂർഖൻ ഷാജി പിടിയിൽ

കഴിഞ്ഞ 5 വർഷമായി ഷാജിയെ പിടികൂടുന്നതിന് വേണ്ടിയുള്ള നിരന്തര പരിശ്രമത്തിലായിരുന്നു സ്റ്റേറ്റ് എക്‌സൈസ് എൻഫോസ്‌മെന്റ് സ്‌ക്വാഡ്.ഒടുവിൽ പുലർച്ചെ...

Read More >>
Top Stories