കോഴിക്കോട്: (truevisionnews.com ) സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ കോഴിക്കോട് രാമനാട്ടുകര സ്വദേശി മരിച്ചു. അമൽ ഫ്രാങ്ക്ളിൻ (22 ) ആണ് മരിച്ചത് .
ബംഗളുരുവിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ അമലിന്റെ സഹോദരൻ വിനയ്ക്കും പരിക്കുണ്ട്.
ഇരുവരും ബംഗളുരുവിലാണ് ജോലി ചെയ്യുന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ബംഗളുരു-മൈസൂരു പാതയിൽ ഉൻസൂരിലാണ് അപകടമുണ്ടായത്.
ബംഗളുരുവിൽ നിന്നും കേരളത്തിലേക്ക് വന്ന എസ്.കെ.എസ് ട്രാവൽസിന്റെ എ.സി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണംവിട്ട് കുത്തനെ മറിയുകയായിരുന്നു.
അപകടത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ മൈസൂരുവിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
#Kozhikode #native #dies #injuries #private #bus #overturn #accident