തൃശൂർ: (truevisionnews.com ) അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നാണ് ആവശ്യം. പൂരം കലക്കൽ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ രാജൻ.
അന്വേഷണമില്ല എന്ന് ഇപ്പോഴാണ് കേൾക്കുന്നത് അത് എന്താണെന്ന് പരിശോധിച്ച് മറുപടി നൽകാമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 'പൂരത്തിനിടെയുണ്ടായ പ്രശ്നങ്ങളിൽ അന്വേഷണം വേണമെന്നത് പൊതു ആവശ്യമായിരുന്നു.
ഇതിന് പിന്നാലെ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നാണ് ആവശ്യം.
പാർട്ടിയെന്ന നിലയിൽ വിഷയം അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുൻപിലും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വിവരാവകാശ കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ച് അറിയില്ല.
അത്തരത്തിലൊരു റിപ്പോർട്ട് വന്നതിനെ കുറിച്ച് അന്വേഷിക്കും. അന്വേഷണം വൈകിയെന്നതിനോട് യോജിക്കുന്നില്ല. അന്വേഷണ റിപ്പോർട്ട് വേഗത്തിൽ വരിക എന്നതിനേക്കാളുപരി അന്വേഷണം നടക്കുകയാണ് പ്രധാനം', കെ രാജൻ പറഞ്ഞു.
#Minister #KRajan #reacts #Pooram #confusion #controversy.