#StrayDogs | തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍; പേരാമ്പ്രയിൽ തെരുവ് നായകള്‍ മൂന്ന് ആടുകളെ കടിച്ചുകൊന്നു

#StrayDogs |  തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍; പേരാമ്പ്രയിൽ തെരുവ് നായകള്‍ മൂന്ന് ആടുകളെ കടിച്ചുകൊന്നു
Sep 19, 2024 09:10 PM | By ShafnaSherin

കോഴിക്കോട്: (truevisionnews.com)കോഴിക്കോട്  പേരാമ്പ്രയിൽ തെരുവ് നായകള്‍ മൂന്ന് ആടുകളെ കടിച്ചുകൊന്നു. കോഴിക്കോട് പേരാമ്പ്ര പന്തിരിക്കരയ്ക്ക് സമീപം പുതിയോട്ടും കരയിലാണ് സംഭവം.

കല്ലങ്കണ്ടി മീത്തല്‍ സൂപ്പിയുടെ വീട്ടിലെ ആടുകളെയാണ് തെരുവ്‌നായകള്‍ ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ദാരുണമായ സംഭവം നടന്നത്.

കൂട്ടില്‍ അതിക്രമിച്ച് കയറിയ നായകള്‍ കറവയുള്ള ആടിനെയും രണ്ട് അട്ടിൻകുട്ടികളെയും കടിച്ച് കൊല്ലുകയായിരുന്നു.

ഒരു ആടിനെ നായ്ക്കൾ ഭാഗികമായി തിന്നുകയും ചെയ്തിട്ടുണ്ട്.പന്തിരിക്കരയിലും സമീപപ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

പഞ്ചായത്ത് അധികൃതര്‍ക്കും മൃഗാശുപത്രിയിലും പരാതി നല്‍കിയിട്ടുണ്ടെന്ന് ആടുകളുടെ ഉടമ സൂപ്പി പറഞ്ഞു.അക്രമകാരികളായ തെരുവ് നായ്ക്കളെ ഉടനെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

#Locals #say #street #dog #harassment #severe #Three #goats #bitten #stray #dogs #Perampra

Next TV

Related Stories
#Bribery | കോഴിക്കോട്ടെ  വില്ലേജ് ഓഫിസർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

Dec 30, 2024 10:40 PM

#Bribery | കോഴിക്കോട്ടെ വില്ലേജ് ഓഫിസർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

വിജിലൻസ് ഡിവൈഎസ്പി കെ.കെ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനിൽ കുമാറിനെ...

Read More >>
#keralapolice |  ആഘോഷിക്കാൻ പോകാൻ വരട്ടെ...! അതിന് മുൻപ് ഇതൊക്കെ ഒന്ന് അറിഞ്ഞിരിക്കണം; നിർദേശങ്ങളുമായി പൊലീസ്

Dec 30, 2024 10:14 PM

#keralapolice | ആഘോഷിക്കാൻ പോകാൻ വരട്ടെ...! അതിന് മുൻപ് ഇതൊക്കെ ഒന്ന് അറിഞ്ഞിരിക്കണം; നിർദേശങ്ങളുമായി പൊലീസ്

വിവിധ ജില്ലകളില്‍ പുതുവത്സരാഘോഷം നടക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചു പരിശോധനകള്‍ കർഷനമാക്കുന്നതിനു സ്പെഷ്യല്‍ ടീമുകള്‍...

Read More >>
#Arrest | യുവാവിനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് മർദിച്ചു; പണവും മൊബൈൽ ഫോണും കവർന്നു, മൂന്നംഗ സംഘം അറസ്റ്റിൽ

Dec 30, 2024 10:09 PM

#Arrest | യുവാവിനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് മർദിച്ചു; പണവും മൊബൈൽ ഫോണും കവർന്നു, മൂന്നംഗ സംഘം അറസ്റ്റിൽ

യുവാവിനെ മർദിച്ച് പണവും മൊബൈൽ ഫോണും മാലയും കവർന്ന മൂന്നംഗ സംഘത്തെ വലപ്പാട് പൊലീസ് അറസ്റ്റ്...

Read More >>
#drowned |  ക്രിസ്മസ് ദിനത്തിൽ വലിയവേളി ബീച്ചിൽ അപകടത്തിൽപ്പെട്ടു,  ചികിത്സയിലായിരുന്ന രണ്ടു പേരും മരിച്ചു

Dec 30, 2024 10:04 PM

#drowned | ക്രിസ്മസ് ദിനത്തിൽ വലിയവേളി ബീച്ചിൽ അപകടത്തിൽപ്പെട്ടു, ചികിത്സയിലായിരുന്ന രണ്ടു പേരും മരിച്ചു

വേളി സെന്റ് തോമസ് പള്ളിക്ക് സമീപമുള്ള ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവിനെ രക്ഷിക്കാനാണ് ഇവർ...

Read More >>
#mridangavision | ഉമ തോമസ് അപകടം: മൃദം​ഗവിഷൻ സിഇഒയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Dec 30, 2024 09:40 PM

#mridangavision | ഉമ തോമസ് അപകടം: മൃദം​ഗവിഷൻ സിഇഒയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

​ഗിന്നസ് റെക്കോർഡിനായി സംഘടിപ്പിച്ച 12000 പേർ പങ്കെടുത്ത നൃത്തപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഉമ തോമസ് വീണ്...

Read More >>
Top Stories