കൊയിലാണ്ടി ( കോഴിക്കോട് ) : ( www.truevisionnews.com ) സി.പി.എം കൊയിലാണ്ടി സെന്റർ ലോക്കൽ സെക്രട്ടറി പി.വി സത്യനാഥനെ കൊലപ്പെടുത്തിയ കേസിൽ പ്രതി അഭിലാഷിന് ജാമ്യം.
ജാമ്യം ലഭിച്ചെങ്കിലും പ്രതി നിലവിൽ ജയിലിൽ തന്നെയാണ്. ജാമ്യനടപടി ക്രമങ്ങൾ പൂർത്തിയായി കഴിഞ്ഞതിന് ശേഷമാണ് പ്രതിയ്ക്ക് പുറത്തിറങ്ങാൻ കഴിയുക.
2024 ഫെബ്രുവരി 22 നായിരുന്നു കേസിന് ആസ്‌പദമായ സംഭവം. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടയിൽ ക്ഷേത്രത്തിന് സമീപം ഇരിക്കുകയായിരുന്ന സത്യനാഥനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി അഭിലാഷ് മൊഴി നൽകിയിരുന്നത്. കൃത്യത്തിന് ശേഷം കഴകപുരയുടെ പിന്നിലൂടെ നടന്ന് ക്ഷേത്രത്തിന്റെ പിൻവശത്തെ മതിൽചാടി റോഡിലിറങ്ങിയ പ്രതി കത്തി അടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞിരുന്നു.
ശേഷം സ്റ്റീൽടെക് റോഡ് വഴി കൊയിലാണ്ടിയിലെത്തി രാത്രി 11 മണിയോടെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
#CPM #Koyilandi #Local #Secretary #PVSatyanathan #murder #case #Accused #granted #bail