കോഴിക്കോട് : ( www.truevisionnews.com ) നാദാപുരത്ത് വാഹന അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. തെരുവം പറമ്പിലെ സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ പഴയ പീടികയിൽ മമ്മു 60 വാണ് മരണപ്പെട്ടത്.
മൂന്നുദിവസം മുമ്പാണ് വാണിമേൽ നിരത്തുമ്മൽ പിടികയിൽ വച്ച് അപകടം നടന്നത്. സാരമായി പരിക്കേറ്റ മമ്മു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.
ഭാര്യ: ജമീലമക്കൾ : ഫസൽ, ഫൗസിയ, ഫസ്റ്റമരുമക്കൾ: ആഷിക്ക് വാണിമേൽ, മുസ്തഫ കടമേരി.സഹോദരങ്ങൾ: സൂപ്പി, അഷ്റഫ്, ഐഷ, ആസ്യ നഫീസു, ജമീല, സുബൈദ, സൽമ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് വൈകുന്നേരം ചിയ്യൂർ ജുമുഅത്ത് പള്ളി കബർസ്ഥാനിൽ മറവ് ചെയ്യും.
#householder #who #was #undergoing #treatment #vehicle #accident #Nadapuram #died