#KSurendran | നിപയും എംപോക്സും കേരളത്തിൽ ഭീതി പരത്തുന്നു; മഹാമാരികളെ നേരിടാനുള്ള ഒരു നടപടിയും സർക്കാരിൽ നിന്നും ഉണ്ടാകുന്നില്ല - കെ.സുരേന്ദ്രൻ

#KSurendran | നിപയും എംപോക്സും കേരളത്തിൽ ഭീതി പരത്തുന്നു; മഹാമാരികളെ നേരിടാനുള്ള ഒരു നടപടിയും സർക്കാരിൽ നിന്നും ഉണ്ടാകുന്നില്ല - കെ.സുരേന്ദ്രൻ
Sep 19, 2024 03:05 PM | By VIPIN P V

തിരുവനന്തപുരം : (truevisionnews.com) ആരോഗ്യ വകുപ്പിന്റെ പരാജയം കാരണം ഗുരുതരമായ നിപ്പാ വൈറസും എംപോക്സും കേരളത്തിൽ ഭീതി പരത്തുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

മഹാമാരികളെ നേരിടാനുള്ള ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. എംപോക്സ് സ്ഥിരീകരിച്ച ഉടനെ തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ സംസ്ഥാനം ഒരു മുൻകരുതലും എടുത്തില്ല.

നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താൻ പോലും സർക്കാരിന് സാധിച്ചില്ല. ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പും ജനങ്ങളെ ഭീതിയിലേക്ക് നയിക്കുകയാണ്. ആരോഗ്യമന്ത്രി ആരോഗ്യം മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ മറ്റു പല കാര്യങ്ങളിലും ആണ് താൽപര്യം പ്രകടിപ്പിക്കുന്നത്.

ആരോഗ്യവകുപ്പിന്റെ പരാജയം കോവിഡ് കാലത്തെപ്പോലെ കേരളം വലിയ വില കൊടുക്കേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

കഴിഞ്ഞദിവസം മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ പ്രസ്താവന സ്വന്തം കഴിവുകേട് മറച്ചുവെച്ച് കേന്ദ്രസർക്കാരിനെയും കേരളത്തിലെ ബിജെപിയെയും പഴിചാരുന്നതാണ്. വയനാട് പുനരധിവാസം വൈകുന്നതിന്റെ പ്രധാനപ്പെട്ട ഉത്തരവാദി മുഹമ്മദ് റിയാസാണ്.

ഇല്ലാത്ത കള്ള കണക്ക് സമർപ്പിക്കുന്നതിന് പകരം ശരിയായ കണക്ക് സമർപ്പിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കണം. കഴിഞ്ഞ അഞ്ചു വർഷത്തിനിടെയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യത്തതിനുള്ള തുക കേന്ദ്രം അനുവദിച്ചതാണ്.

രു മൃതദേഹം സംസ്കരിക്കുന്നതിന് 75,000 രൂപ എഴുതി എടുത്ത ആളുകളാണ് ബിജെപിയെ പഴിക്കുന്നത്. ഇത്രയും വലിയ ദുരന്തം നടന്നിട്ട് മന്ത്രിസഭാ ഉപസമിതി എന്ത്‌ ചെയ്‌തു. രേഖമൂലം എന്താണ് ആവശ്യപ്പെട്ടതെന്ന് അവർ പറയട്ടെ.

ഓണക്കാലത്ത് കേന്ദ്രം 5,000 കോടി രൂപ നൽകിയതിനെ പറ്റി ധാനമന്ത്രിക്ക് ഒന്നും പറയാനില്ല. ആ പണംകൊണ്ടാണ് സംസ്ഥാന സർക്കാർ ശമ്പളവും പെൻഷനും ബോണസും എല്ലാം കൊടുത്തത്.

സംസ്ഥാന ദുരിതാശ്വാസ ഫണ്ടിലെ 1700 കോടിയിൽ 1200 കോടി രൂപയും കേന്ദ്രം നൽകിയതാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്തിന് ഗുണകരമായിട്ടുള്ള ഒരു കാര്യമാണ്. വലിയ സുസ്ഥിരത രാജ്യത്ത് ഉണ്ടാകും.

സഹസ്ര കോടികളുടെ ലാഭമാണ് പൊതുഖജനാവിന് ഇതിലൂടെ ഉണ്ടാകുന്നത്. വിഡി സതീശൻ എതിർക്കുന്നത് ആരെയാണ്. നെഹ്‌റുവിന്റെ കാലത്ത് 16 വർഷം തുടർച്ചയായി ഒരു തെരഞ്ഞെടുപ്പ് നടന്നതാണ്.

ഇൻഡി മുന്നണിയിലെ പല കക്ഷികളും ഈ നയത്തെ പിന്തുണയ്ക്കുന്നത് ഇതുകൊണ്ടാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

#Nipah #MPOX #spread #fear #Kerala #No #action #government #deal #epidemics #KSurendran

Next TV

Related Stories
#bikefire | സഹോദരീഭര്‍ത്താവിന്റെ ബൈക്കിന് തീവെച്ച് യുവാവ്; തീ പടരുന്നതിന് പിന്നാലെ വീടിന്റെ വയറിങ് പൂര്‍ണമായി കത്തിനശിച്ചു

Dec 21, 2024 05:20 PM

#bikefire | സഹോദരീഭര്‍ത്താവിന്റെ ബൈക്കിന് തീവെച്ച് യുവാവ്; തീ പടരുന്നതിന് പിന്നാലെ വീടിന്റെ വയറിങ് പൂര്‍ണമായി കത്തിനശിച്ചു

തീ പടര്‍ന്നതിനെ തുടര്‍ന്ന് വീടിന്റെ വയറിങ്ങും പൂര്‍ണമായി കത്തിനശിച്ചു. ശ്രീദേവിയുടെ മകന്‍ ശ്രീവേഷ് ആണ് അക്രമത്തിന് പിന്നിലെന്നാണ്...

Read More >>
#complaint | സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Dec 21, 2024 05:10 PM

#complaint | സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്ന് പരാതി

ഭീഷണിപ്പെടുത്തിയിട്ടി'ല്ലെന്നും വിശ്വഹിന്ദു പരിഷത്ത് ജില്ലാ നേതൃത്വം പറഞ്ഞു....

Read More >>
#snake | ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിൽ പാമ്പ്; പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, പരിശോധന

Dec 21, 2024 04:45 PM

#snake | ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിൽ പാമ്പ്; പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, പരിശോധന

നിലവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ കണ്ടെത്താനുള്ള പരിശോധന...

Read More >>
#missing | കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ യുവതിയെ കാണാനില്ലെന്ന് പരാതി

Dec 21, 2024 04:26 PM

#missing | കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ യുവതിയെ കാണാനില്ലെന്ന് പരാതി

കുടുംബം പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം...

Read More >>
#accident | ബൈക്കും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

Dec 21, 2024 04:19 PM

#accident | ബൈക്കും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

അപകടസമയം കൊട്ടാരക്കരയിൽ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് വരികയായിരുന്ന കൊടിക്കുന്നിൽ സുരേഷ് എം.പി രക്ഷാപ്രവർത്തനത്തിന് നേതൃത്വം...

Read More >>
#missing | നാട്ടിലേക്കുള്ള യാത്രയിൽ കോഴിക്കോട് സ്വദേശിയായ സൈനികനെ കാണാതായെന്ന് പരാതി, അവസാന ടവർ ലൊക്കേഷൻ പൂനെയിൽ

Dec 21, 2024 04:14 PM

#missing | നാട്ടിലേക്കുള്ള യാത്രയിൽ കോഴിക്കോട് സ്വദേശിയായ സൈനികനെ കാണാതായെന്ന് പരാതി, അവസാന ടവർ ലൊക്കേഷൻ പൂനെയിൽ

അവിധി ആയതിനാല്‍ നാട്ടിലേക്ക് വരികയാണെന്ന് തിങ്കളാഴ്ച വിഷ്ണു അമ്മയെ വിളിച്ച്...

Read More >>
Top Stories

Entertainment News