#PinarayiVijayan | 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' സംഘപരിവാറിന്റെ ഗൂഢശ്രമം, ജനാധിപത്യവ്യവസ്ഥയെ അട്ടിമറിക്കും - പിണറായി വിജയന്‍

#PinarayiVijayan | 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' സംഘപരിവാറിന്റെ ഗൂഢശ്രമം, ജനാധിപത്യവ്യവസ്ഥയെ അട്ടിമറിക്കും - പിണറായി വിജയന്‍
Sep 18, 2024 05:50 PM | By Jain Rosviya

തിരുവനന്തപുരം: (truevisionnews.com)ഇന്ത്യയിലെ പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെയും ഇന്ത്യയെന്ന ആശയത്തിനെ തന്നെയും അട്ടിമറിക്കാനുള്ള സംഘപരിവാർ നീക്കങ്ങൾക്കെതിരെ രാജ്യത്തെ ജനാധിപത്യ സമൂഹം മുന്നോട്ടുവരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഇന്ത്യയിലെ ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കി കേന്ദ്ര സർക്കാറിന് സർവാധികാരം നൽകാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ് 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന നിലപാടിനു പിന്നിലെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചു.

ലോകസഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുശേഷവും പാഠം പഠിക്കാൻ ബി.ജെ.പി തയാറല്ല എന്നുവേണം മനസിലാക്കാൻ. ഈ സർക്കാരിന്റെ കാലത്തുതന്നെ ഒറ്റ തെരഞ്ഞെടുപ്പ് പദ്ധതി നടപ്പിലാക്കുമെന്ന്‌ ഇക്കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ പ്രസിഡൻഷ്യൽ രീതിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഗൂഢശ്രമമാണ് സംഘപരിവാർ നടത്തുന്നത്.

ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിന്റെ വൈവിദ്ധ്യ സ്വഭാവത്തെ തച്ചുതകർക്കാനായാണ് "ഒറ്റ തെരഞ്ഞെടുപ്പ്’ മുദ്രാവാക്യം ആസൂത്രണം ചെയ്തിരിക്കുന്നത്.

ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമായ സാഹചര്യങ്ങളും പശ്ചാത്തലവുമാണ്. അതു പരിഗണിക്കാതെയും സംസ്ഥാനങ്ങളിൽ ഉരുത്തിരിയുന്ന രാഷ്ട്രീയപ്രശ്നങ്ങളെ കണക്കിലെടുക്കാതെയും യാന്ത്രികമായി തെരഞ്ഞെടുപ്പ് നടത്തുന്നതും അതല്ലെങ്കിൽ ജനവിധി അട്ടിമറിച്ച്‌ കേന്ദ്രഭരണം അടിച്ചേൽപ്പിക്കുന്നതും ജനാധിപത്യത്തെ തകർക്കും.

#One #country #one #election #clandestine #attempt #subvert #democratic #system #PinarayiVijayan

Next TV

Related Stories
#fire | ഓട്ടം കഴിഞ്ഞ് വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് തീപിടിച്ചു

Dec 21, 2024 05:34 PM

#fire | ഓട്ടം കഴിഞ്ഞ് വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് തീപിടിച്ചു

ബന്ധുവീടായ ജോയിയുടെ വീട്ടിൽ എത്തിയതായിരുന്നു ജോജി. റാന്നിയിൽ പോയശേഷം വീട്ടിലെത്തി യാത്രക്കാർ ഇറങ്ങിയശേഷം എൻജിൻ ഭാഗത്തുനിന്നും പുക...

Read More >>
#bikefire | സഹോദരീഭര്‍ത്താവിന്റെ ബൈക്കിന് തീവെച്ച് യുവാവ്; തീ പടർന്നതിന് പിന്നാലെ വീടിന്റെ വയറിങ് പൂര്‍ണമായി കത്തിനശിച്ചു

Dec 21, 2024 05:20 PM

#bikefire | സഹോദരീഭര്‍ത്താവിന്റെ ബൈക്കിന് തീവെച്ച് യുവാവ്; തീ പടർന്നതിന് പിന്നാലെ വീടിന്റെ വയറിങ് പൂര്‍ണമായി കത്തിനശിച്ചു

തീ പടര്‍ന്നതിനെ തുടര്‍ന്ന് വീടിന്റെ വയറിങ്ങും പൂര്‍ണമായി കത്തിനശിച്ചു. ശ്രീദേവിയുടെ മകന്‍ ശ്രീവേഷ് ആണ് അക്രമത്തിന് പിന്നിലെന്നാണ്...

Read More >>
#complaint | സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Dec 21, 2024 05:10 PM

#complaint | സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്ന് പരാതി

ഭീഷണിപ്പെടുത്തിയിട്ടി'ല്ലെന്നും വിശ്വഹിന്ദു പരിഷത്ത് ജില്ലാ നേതൃത്വം പറഞ്ഞു....

Read More >>
#snake | ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിൽ പാമ്പ്; പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, പരിശോധന

Dec 21, 2024 04:45 PM

#snake | ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിൽ പാമ്പ്; പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, പരിശോധന

നിലവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ കണ്ടെത്താനുള്ള പരിശോധന...

Read More >>
#missing | കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ യുവതിയെ കാണാനില്ലെന്ന് പരാതി

Dec 21, 2024 04:26 PM

#missing | കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ യുവതിയെ കാണാനില്ലെന്ന് പരാതി

കുടുംബം പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം...

Read More >>
Top Stories

Entertainment News