കോഴിക്കോട് ( വടകര ): ( www.truevisionnews.com ) വായനയിലും വാക്കിലും വരയിലും സാംസ്കാരിക കേരളത്തിൽ കൈയ്യൊപ്പ് പതിച്ചവർ വടകരയുടെ രാപകലുൾകൾക്ക് നിറം ചാർത്താനെത്തുന്നു. സഫ്ദർ ഹാശ്മി നാട്യ സംഘത്തിൻ്റെ നേതൃത്വത്തിൽ സപ്തംബർ 17 മുതൽ 22 വരെ നടക്കുന്ന സാസ്കാരികോത്സവമാണ് ശ്രദ്ധേയമാകുന്നത് .
ദേശീയ അവാർഡ് നേടിയ ആട്ടം സിനിമയിലെ മുഴവൻ നടൻമാർക്കും സംവിധായകനും ആദരം അർപ്പിച്ച പരിപാടിയോടെ ' വ ' ക്ക് തുടക്കമായി. സംവിധായകൻ ആനന്ദ് ഏകർഷി, നടൻ വിനയ് ഫോർട്ട് എന്നിങ്ങനെ ആട്ടം സിനിമയുടെ മുൻനിര പ്രവർത്തകർ പങ്കെടുത്തു.
ഷാഫി പറമ്പിൽ എം പി, കെ കെ രമ എംഎൽ എ മുൻസിപ്പൽ ചെയർപേഴ്സൺ കെ പി ബിന്ദു എന്നിവർ പങ്കെടുത്തു . മാതൃഭൂമിയുടെ സഹകരണത്തോടെ രാജ്യാന്തര പുസ്തകോത്സവവും വടകര മുൻസിപ്പൽ പാർക്കിൽ നടക്കുന്നു .
18 ന് വര എന്ന പേരിൽ നടക്കുന്ന ചിത്രരചന ക്യാമ്പിൽ കേരളത്തിലെ പ്രമുഖ ചിത്രകാരൻമാർ പങ്കെടുക്കും. സർഗ്ഗാത്മക സമരകാലം എന്ന വിഷയത്തിൽ എം എൻ കാരശ്ശേരിയും , കെ സി ഉമേഷ് ബാബുവും പങ്കെടുക്കും 19 ന് നടക്കുന്ന കവിതാ ക്യാമ്പിൽ കൽപ്പറ്റ നാരായണൻ , വീരാൻ കുട്ടി എന്നിവർ പങ്കെടുക്കും .
വൈകീട്ട് ഇവി വത്സൻ , പ്രേം കുമാർ വടകര എന്നിവർ നയിക്കുന്ന മധുമഴ രാത്രി അരങ്ങേറും 20 ന് കഥാ ക്യാമ്പ് നടക്കും . സ്ക്രിപ്റ്റ് / ക്യാമറ / ആക്ഷൻ എന്ന പരിപാടിയിൽ വേണു , ഉണ്ണി ആർ എന്നിവർ പങ്കെടുക്കും 2 ന് തിരക്കഥാ ക്യാമ്പ് നടക്കും.
നിലമ്പൂർ ആയിഷക്ക് ആദരമർപ്പിച്ച് നടക്കുന്ന അഭിനയത്തിലെ ആയിഷക്കാലം എന്ന പരിപാടിയിൽ എഴുത്തുകാരൻ ബെന്യാമിൻ പങ്കെടുക്കും. 22 ന് മലയാള നോവലിലെ രണ്ട് വെള്ളിയാങ്കല്ലുകൾ എന്ന പരിപാടിയിൽ എം മുകുന്ദനും സുഭാഷ് ചന്ദ്രനും പങ്കെടുക്കും വൈകീട്ട് ഇംതിയാസ് ബീഗത്തിൻ്റെ ഗസൽ സന്ധ്യയും അരങ്ങേറും
#cultural #festival #wa #fest #Vadakara #has #begun