മാഹി : ( www.truevisionnews.com ) പുതുച്ചേരി സർക്കാർ വൈദ്യുതി ചാർജ് വർധിപ്പിച്ചതിനെതിരെയും, വകുപ്പിനെ സ്വകാര്യവൽക്കരിക്കുന്നതി നെതിരെയും ഇന്ത്യാമുന്നണിയുടെ നേതൃത്വത്തിൽ നാളെ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ മാഹിയിൽ ഹർത്താൽ.
ഹർത്താൽ വിജയിപ്പിക്കാൻ കോൺഗ്രസിന്റെയും, മുസ്ലിം ലീഗിന്റെയും സംയുക്ത യോഗം തീരുമാനിച്ചു. ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ന് വൈകിട്ട് നാലിന് ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ താഴെ ചൊക്ലിയിൽ നിന്നും പള്ളൂരിലേക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും.
രമേഷ് പറമ്പത്ത് എം.എൽ.എ. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. മോഹനൻ, റഷീദ്, സത്യൻ കേളോത്ത്. കെ. സുരേഷ്, ഐ. അരവിന്ദൻ, വി.ടി ഷംസുദ്ദീൻ സംസാരിച്ചു.
ഹർത്താലിൽ പങ്ക് ചേരുമെന്ന് സി.പി.എം മാഹി, പള്ളൂർ ലോക്കൽ കമ്മിറ്റികൾ അറിയിച്ചു. ഹർത്താൽ വിജയിപ്പിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് മാഹി ലോക്കൽ സെക്രട്ടറി കെ.പി സുനിൽകുമാർ അഭ്യർഥിച്ചു.
#Hartal #Indiafront #Mahi #tomorrow