#AccidentCase | സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന സംഭവം: അജ്മലും ഡോ. ശ്രീക്കുട്ടിയും അറസ്റ്റിൽ; ഇരുവർക്കുമെതിരെ ചുമത്തിയത് നരഹത്യാക്കുറ്റം

#AccidentCase | സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന സംഭവം: അജ്മലും ഡോ. ശ്രീക്കുട്ടിയും അറസ്റ്റിൽ; ഇരുവർക്കുമെതിരെ ചുമത്തിയത് നരഹത്യാക്കുറ്റം
Sep 16, 2024 03:38 PM | By VIPIN P V

കൊല്ലം: (truevisionnews.com) കാറിടിച്ച് സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികളായ കരുനാ​ഗപ്പളളി സ്വദേശി അജ്മലിന്റെയും നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടിയുടെയും അറസ്റ്റ് രേഖപ്പെടുത്തി.

ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇന്നലെയുണ്ടായ അപകടത്തില്‍ ഡോ. ശ്രീക്കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

അപകടത്തെ തുടര്‍ന്ന് കാര്‍ ഓടിച്ച അജ്മല്‍ ഒളിവിലായിരുന്നു. ഒളിവിൽ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പൊലീസ് പിടികൂടിയത്.

ഇന്നലെയാണ് അജ്മൽ ഓടിച്ച കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ മരിച്ചത്. റോഡിൽ തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന യുവ വനിതാ ഡോക്ടറും രക്ഷപ്പെടുകയായിരുന്നു.

യുവതി മരിച്ച സംഭവത്തിൽ പ്രതിയായ ഡോ. ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന് പുറത്താക്കി. കൊല്ലം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താൽക്കാലിക ഡോക്ടറായിരുന്നു ശ്രീക്കുട്ടി.

ശ്രീക്കുട്ടി കേസിൽ അകപ്പെട്ടതോടെ ജോലിയിൽ നിന്ന് പുറത്താക്കുകയായിരുന്നു ആശുപത്രി അധികൃതർ.

അതിനിടെ, അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ ഫലം പൊലീസിന് ലഭിച്ചു. കാ‍ര്‍ മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടത് അജ്മലിനൊപ്പം കാറിലുണ്ടായിരുന്നു ഡോ. ശ്രീക്കുട്ടിയാണ്.

#incident #scooter #passenger #hit #car #Ajmal #DrSrikutty #arrested #Both #charged #murder

Next TV

Related Stories
#Inspection | സ്വകാര്യ റിസോര്‍ട്ടിൽ പരിശോധന: കണ്ടെടുത്തത് മ്ലാവിൻ്റെയും കാട്ടുപോത്തിന്‍റെയും കൊമ്പുകള്‍

Nov 12, 2024 10:25 PM

#Inspection | സ്വകാര്യ റിസോര്‍ട്ടിൽ പരിശോധന: കണ്ടെടുത്തത് മ്ലാവിൻ്റെയും കാട്ടുപോത്തിന്‍റെയും കൊമ്പുകള്‍

പിടിച്ചെടുത്ത വസ്‍തുക്കള്‍ ചൊവ്വ പകല്‍ തൊടുപുഴ ഫസ്റ്റ് ക്ലാസ് കോടതിയില്‍...

Read More >>
#PVAnwar | തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വാർത്താസമ്മേളനം; പി.വി അൻവറിനെതിരെ കേസെടുക്കാൻ നിർദേശം

Nov 12, 2024 10:19 PM

#PVAnwar | തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വാർത്താസമ്മേളനം; പി.വി അൻവറിനെതിരെ കേസെടുക്കാൻ നിർദേശം

വാർത്താസമ്മേളനം തുടരുന്നതിനിടെ പി.വി അൻവറിനോട് ഇത് നിർത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, ഉദ്യോഗസ്ഥരോട് അൻവർ...

Read More >>
Top Stories