മാഹി: (truevisionnews.com)ബസിലിക്ക മഹോത്സവത്തിനായുള്ള പന്തൽ കാൽനാട്ടുകർമ്മം നടന്നു.
അത്ഭുത പ്രവർത്തകയായ ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാളിനോട് അനുബന്ധിച്ച് ഉള്ള നോട്ടീസിന്റെ പ്രകാശന കർമ്മം നിർവഹിച്ച ശേഷം വലിയ പന്തലിന്റെ കാൽനാട്ടുകർമ്മം കോഴിക്കോട് രൂപത വികാരി ജനറൽ മോൺ. ഡോ. ജെൻസൺ പുത്തൻവീട്ടിൽ നിർവ്വഹിച്ചു.
സാഘോഷ ദിവ്യബലിക്ക് ശേഷം തിരുനാൾ ആഘോഷ കമ്മിറ്റി അംഗങ്ങളുടെയും പാരിഷ് കൗൺസിൽ അംഗങ്ങളുടെയും ഇടവക ജനങ്ങളുടെയും ഫാ. നോബിൾ എന്നിവരുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്.
വിദ്യാർഥികൾക്കായി 15,16,17 എന്നീ ദിവസങ്ങളിലായി നടക്കുന്ന ക്രിസ്ത്യൻ ധ്യാനം ഇന്ന് ആരംഭിച്ചു.
മലബാറിലെ തന്നെ ആദ്യ ബസിലിക്കയായി ഉയർത്തപ്പെട്ടതിന്റെ അഭിമാനത്തിലും സന്തോഷത്തിലും പ്രാർത്ഥനയിലും ആണ് മാഹി ദേശവും വിശ്വാസ സമൂഹവും.
നാനാ ജാതി മതസ്തർക്കും, തീർഥാടകർക്കും ആശാകേന്ദ്രമായ ആവിലായിലെ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാൾ ഒരു ദേശീയ മഹോത്സവമായി മയ്യഴിയിൽ കൊണ്ടാടുകയാണ്.
ഒക്ടോബർ 5 ന് ശനിയാഴ്ച11:30 ന് കൊടിയേറ്റവും 12:00 മണിക്ക് അത്ഭുതതിരുസ്വരൂപ പ്രതിഷ്ഠയും നടത്തുന്നതോടെ തിരുനാളിന് ആരംഭം കുറിക്കും.
ഒക്ടോബർ 22 വരെ തിരുനാൾ നീണ്ടുനിൽക്കും.
#Panthal #Kalnattukarmam #for #the #Basilica #Festival