#TrainAccident | നാടിനെ നടുക്കി അപകടം; പ്ലാറ്റ്‍ഫോം മുറിച്ച് കടക്കുന്നതിനിടെ മരണമെത്തി; ചില ശരീരഭാഗങ്ങൾ കണ്ടെത്തിയത് അടുത്ത സ്റ്റേഷനിൽനിന്ന്

#TrainAccident | നാടിനെ നടുക്കി അപകടം; പ്ലാറ്റ്‍ഫോം മുറിച്ച് കടക്കുന്നതിനിടെ മരണമെത്തി; ചില ശരീരഭാഗങ്ങൾ കണ്ടെത്തിയത് അടുത്ത സ്റ്റേഷനിൽനിന്ന്
Sep 15, 2024 12:30 AM | By VIPIN P V

കാഞ്ഞങ്ങാട് (കാസർഗോഡ്): (truevisionnews.com) ഓണത്തിരക്കിൽ അമർന്ന നഗരത്തെ ഞെട്ടിച്ചാണ് രാത്രി ട്രെയിൻ തട്ടി മൂന്നു സ്ത്രീകളുടെ ദാരുണാന്ത്യം. ഉത്രാടദിനത്തിൽ രാത്രി 7.10ന് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനു സമീപം മൂന്നു പേരുടെ ജീവനെടുത്ത അപകടം നാടിനെ നടുക്കി.

കോട്ടയത്തുനിന്നു കള്ളാറിലേക്ക് വിവാഹ ചടങ്ങുകൾക്ക് എത്തിയ സംഘത്തിലെ മൂന്നു പേരാണു ട്രെയിൻ തട്ടി മരിച്ചത്.

ചിങ്ങവനം പാലക്കുടി വീട്ടിൽ ചിന്നമ്മ ഉതുപ്പായ് (73), നീലംപേരൂർ പരപ്പൂത്തറ ആലീസ് തോമസ് (61), എയ്ഞ്ചലീന ഏബ്രഹാം (30) എന്നിവരാണു മരിച്ചത്. ശനിയാഴ്ച രാവിലെ മലബാർ എക്സ്പ്രസിലാണ് 52 പേർ അടങ്ങുന്ന സംഘം കാഞ്ഞങ്ങാട് എത്തിയത്.

ഇവിടെനിന്നു ബസിൽ കള്ളാറിലേക്ക് പോകുകയായിരുന്നു. കള്ളാർ സെന്റ് തോമസ് പള്ളിയിലായിരുന്നു വിവാഹച്ചടങ്ങുകൾ. ചടങ്ങുകൾ പൂർത്തിയാക്കി വൈകിട്ടോടെ 2 ബസുകളായി സംഘം കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെത്തി.

ബസിന് സ്റ്റേഷനിൽ തിരിയാനുള്ള ഇടമില്ലാത്തതിനാൽ ട്രോളി പാത്തിന് സമീപത്താണ് ബസ് നിർത്തി ആളുകളെ ഇറക്കിയത്.

ബസ് ഇറങ്ങി ഒരുസംഘം ട്രോളി പാത്ത് വഴി രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് പോയി. പിന്നാലെ എത്തിയവർ ട്രെയിൻ വരുന്നത് ഒന്നാം പ്ലാറ്റ്ഫോമിലാണെന്ന് ഇവരെ അറിയിച്ചു.

തുടർന്ന് ഇവർ ഇതേ വഴിയിലൂടെ വീണ്ടും ഒന്നാം പ്ലാറ്റ്ഫോമിലേക്ക് തിരികെ വരാൻ പാളം മറി കടക്കുന്നതിനിടെ കണ്ണൂർ ഭാഗത്തു നിന്നെത്തിയ കോയമ്പത്തൂർ–ഹിസാർ എക്സ്പ്രസ് ട്രെയിൻ മൂവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

നിലവിളിയും ഒച്ചയും കേട്ടു കൂടെയുണ്ടായിരുന്നവർ ഭയന്നു. ആരൊക്കെയാണ് അപകടത്തിൽ പെട്ടതെന്ന് തിരിച്ചറിയാനാകാതെ ബന്ധുക്കൾ പകച്ചുനിന്നു. പിന്നീടാണ് സംഭവസ്ഥലത്തു നിന്നു 150 മീറ്റർ അപ്പുറത്ത് ശരീരഭാഗങ്ങൾ കണ്ടെത്തിയത്.

മൂന്നു പേരുടെയും ശരീരം തിരിച്ചറിയാൻ പറ്റാത്ത വിധത്തിലായിരുന്നു. ശരീരഭാഗങ്ങൾ ചിലത് മംഗളൂരു ജംക്‌ഷനിൽ നിന്നും കണ്ടെത്തി.

ഹിസാർ എക്സ്പ്രസിന് കണ്ണൂർ കഴിഞ്ഞാൽ പിന്നെ സ്റ്റോപ് ഉള്ളത് മംഗളൂരു ജംക്‌ഷനിൽ മാത്രമാണ്. കള്ളാർ അഞ്ചാലയിലെ ജോർജ് തെങ്ങുംപള്ളിയുടെ മകൻ ജസ്റ്റിൻ ജോർജിന്റെയും കോട്ടയം ചിങ്ങവനം പേരൂരിലെ‍ മാർഷയുടെയും വിവാഹ ചടങ്ങുകൾക്കാണ് സംഘം എത്തിയത്.

വിവാഹ സംഘത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവർ മലബാർ എക്സ്പ്രസിൽ തന്നെ കോട്ടയത്തേക്ക് മടങ്ങി. സംഭവത്തെ തുടർന്നു മലബാർ എക്സ്പ്രസ് കോട്ടക്കുളം സ്റ്റേഷനിൽ പിടിച്ചിട്ടു. പിന്നീട് 8.15ന് ആണ് ട്രെയിൻ കാഞ്ഞങ്ങാട് എത്തിയത്.

വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്, ഇൻസ്പെക്ടർ പി.അജിത്ത് കുമാർ എന്നിവർ സ്ഥലത്തെത്തി.

3 ആംബുലൻസുകളിലായാണു ശരീരഭാഗങ്ങൾ കാസർകോട് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. കലക്ടർ ഇടപെട്ട് രാത്രി തന്നെ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകാനുള്ള നടപടി സ്വീകരിച്ചു.

#accident #rocked #country #Died #crossing #platform #body #parts #found #nextstation

Next TV

Related Stories
പാലോട് വീട്ടിൽ നിന്ന് 75 ഓളം അണലി കുഞ്ഞുങ്ങളെ പിടികൂടി

Apr 22, 2025 09:01 AM

പാലോട് വീട്ടിൽ നിന്ന് 75 ഓളം അണലി കുഞ്ഞുങ്ങളെ പിടികൂടി

പാമ്പ് പിടുത്തക്കാരി നന്ദിയോട് രാജിനടത്തിയ തെരച്ചിലിലാണ് അണലി കുഞ്ഞുങ്ങളെ...

Read More >>
'അമ്മക്ക് വേണ്ടി തലയിൽ കൈവെച്ച് പ്രാർത്ഥിച്ചു, കുർബാന കൂടി'; മാർപാപ്പയുടെ ഓർമ്മകളിൽ വരാപ്പുഴ ആർച്ച് ബിഷപ്പ്

Apr 22, 2025 08:50 AM

'അമ്മക്ക് വേണ്ടി തലയിൽ കൈവെച്ച് പ്രാർത്ഥിച്ചു, കുർബാന കൂടി'; മാർപാപ്പയുടെ ഓർമ്മകളിൽ വരാപ്പുഴ ആർച്ച് ബിഷപ്പ്

ലാളിത്യം മുഖമുദ്രയാക്കിയ പാപ്പയക്കൊപ്പം ഈ കാലഘട്ടത്തിൽ ജീവിക്കാനായതാണ് തനിക്ക് ആത്മീയ ആനന്ദമെന്നും ആർച്ച് ബിഷപ്പ്...

Read More >>
ബസ് യാത്രയ്ക്കിടെ സഹയാത്രക്കാരന്റെ കഴുത്തു ഞെരിച്ചു, 4500 രൂപ തട്ടിയെടുത്ത് പുറത്തേക്ക് തള്ളിയിട്ടു, കേസെടുത്ത് പൊലീസ്

Apr 22, 2025 08:31 AM

ബസ് യാത്രയ്ക്കിടെ സഹയാത്രക്കാരന്റെ കഴുത്തു ഞെരിച്ചു, 4500 രൂപ തട്ടിയെടുത്ത് പുറത്തേക്ക് തള്ളിയിട്ടു, കേസെടുത്ത് പൊലീസ്

കൈ തട്ടിമാറ്റാൻ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ചു നിഷാദിനെ ശ്വാസം മുട്ടിച്ചു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴുത്തു ഞെരിച്ചു ബസിൽ...

Read More >>
കുത്തിവെയ്പ് എടുക്കാന്‍ എത്തിയ കുട്ടിയെയും അമ്മയെയും ഡോക്ടർ അസഭ്യം പറഞ്ഞെന്ന് പരാതി

Apr 22, 2025 08:23 AM

കുത്തിവെയ്പ് എടുക്കാന്‍ എത്തിയ കുട്ടിയെയും അമ്മയെയും ഡോക്ടർ അസഭ്യം പറഞ്ഞെന്ന് പരാതി

അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ആനന്ദ് ഷാജനെതിരേ നെടുങ്കണ്ടം സ്വദേശി രഞ്ജിനിയാണ് പോലീസില്‍ പരാതി നല്‍കിയത്....

Read More >>
ബസിൽ കയറുംവരെ അവരറിഞ്ഞില്ല, ഒപ്പം വന്നയാൾ ട്രെയിൻതട്ടി മരിച്ച വിവരം; ഞെട്ടൽ മാറാതെ സഹയാത്രികർ

Apr 22, 2025 08:18 AM

ബസിൽ കയറുംവരെ അവരറിഞ്ഞില്ല, ഒപ്പം വന്നയാൾ ട്രെയിൻതട്ടി മരിച്ച വിവരം; ഞെട്ടൽ മാറാതെ സഹയാത്രികർ

വീടുകളിൽ ഒതുങ്ങിക്കഴിയുന്ന മുതിർന്ന പൗരന്മാരുടെ മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടിയാണ് മാണിക്കൽ ഗ്രാമപ്പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ...

Read More >>
ശ്രദ്ധിക്കുക ....സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങി

Apr 22, 2025 08:04 AM

ശ്രദ്ധിക്കുക ....സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങി

ആവശ്യമുള്ള വൈദ്യുതി എത്താത്തതാണ് പ്രതിസന്ധിക്ക് കാരണം....

Read More >>
Top Stories