#Nipah | നിപ പ്രതിരോധത്തിനൊരുങ്ങി സർക്കാർ; ആരോഗ്യ ഡയറക്ടർ നാളെ മലപ്പുറത്തെത്തും, കൺട്രോൾ റൂം ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ്

#Nipah | നിപ പ്രതിരോധത്തിനൊരുങ്ങി സർക്കാർ; ആരോഗ്യ ഡയറക്ടർ നാളെ മലപ്പുറത്തെത്തും, കൺട്രോൾ റൂം ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ്
Sep 14, 2024 10:26 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) വണ്ടൂരിൽ മരിച്ച യുവാവിന് നിപാബാധ സംശയിക്കുന്ന സാഹചര്യത്തിൽ പ്രതിരോധത്തിനൊരുങ്ങി സർക്കാർ.

ആരോഗ്യ ഡയറക്ടർ നാളെ മലപ്പുറത്തെത്തും. വിദഗ്ധ സംഘം നിലമ്പൂരിൽ എത്തി. നാളെ രാവിലെ പൂനൈ ലാബിലെ ഫലം ലഭിക്കും, നിപ കൺട്രോൾ റൂം ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

സ്വകാര്യാശുപത്രിയിൽ വെച്ച് യുവാവ് മരിച്ചത് നിപാബാധ മൂലമെന്നാണ് സംശയിക്കുന്നത്. യുവാവിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

വണ്ടൂർ നടുവത്ത് സ്വദേശിയായ യുവാവാണ് കഴിഞ്ഞ തിങ്കളാഴ്ച്ച പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വെച്ച് നിപ ലക്ഷണങ്ങളോടെ മരിച്ചത്.

കോഴിക്കോട് നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റാവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പുനെ വൈറോളജി ലാബിലേക്ക് സാംപിൾ അയച്ചത്.

പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം കൂടി വന്നാലെ നിപ സ്ഥിരീകരിക്കാനാകൂ. യുവാവിന്റെ ബന്ധുക്കളെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ബംഗളുരുവിൽ ജോലി ചെയ്യുന്ന യുവാവ് കഴിഞ്ഞ ദിവസമാണ് നാട്ടിൽ തിരിച്ചെത്തിയത്.

യുവാവിന് കടുത്ത പനി ബാധിച്ചിരുന്നു. യുവാവിന് ഛർദ്ധിയും മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളും ഉണ്ടായിരിന്നു.

പാണ്ടിക്കാട് ചെമ്പ്രശേരിയിൽ 14 വയസുകാരൻ നിപ ബാധിച്ച് മരിച്ചത് രണ്ടു മാസം മുൻപാണ്. നടുവത്ത് നിന്ന് 10 കിലോമീറ്റർ അകലെയാണ് ചെമ്പ്രശേരി.

#Government #prepared #Nipah #defense #healthdepartment #director #health #arrive #Malappuram #tomorrow #controlroom #start #functioning #soon

Next TV

Related Stories
#ganja |  ന​മ്പ​ർ പ്ലേ​റ്റി​ല്ലാ​ത്ത ബൈ​ക്കി​ൽ കഞ്ചാവുകടത്ത്: ര​ണ്ടു​വ​ർ​ഷം തടവും പിഴയും

Dec 22, 2024 11:44 AM

#ganja | ന​മ്പ​ർ പ്ലേ​റ്റി​ല്ലാ​ത്ത ബൈ​ക്കി​ൽ കഞ്ചാവുകടത്ത്: ര​ണ്ടു​വ​ർ​ഷം തടവും പിഴയും

കാ​സ​ർ​കോ​ട് എ​സ്.​ഐ ആ​യി​രു​ന്ന പി. ​അ​ജി​ത്കു​മാ​റാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തും കേ​സ​ന്വേ​ഷ​ണം ന​ട​ത്തി...

Read More >>
#VDSatheesan | 'എ ഡിവിഷനിൽ നിന്ന് ബി യിലേക്ക് മാറ്റി', ആർഎസ്എസ് നേതാക്കളെ അജിത്കുമാർ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടി -വിഡി സതീശൻ

Dec 22, 2024 11:30 AM

#VDSatheesan | 'എ ഡിവിഷനിൽ നിന്ന് ബി യിലേക്ക് മാറ്റി', ആർഎസ്എസ് നേതാക്കളെ അജിത്കുമാർ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടി -വിഡി സതീശൻ

മുണ്ടക്കൈ- ചൂരൽമലയിലെ പുനരധിവാസം അടിയന്തിരമായി നടപ്പിലാക്കണമെന്നും സതീശൻ മാധ്യമങ്ങളോട്...

Read More >>
#PKKunhalikutty | ‘ഭൂരിപക്ഷ വർഗീയത ഇളക്കിവിടുന്നു’; സിപിഎമ്മിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി

Dec 22, 2024 11:07 AM

#PKKunhalikutty | ‘ഭൂരിപക്ഷ വർഗീയത ഇളക്കിവിടുന്നു’; സിപിഎമ്മിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി

പ്രിയങ്ക ഗാന്ധിയുടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വർഗീയതയുടെ ആളുകളായിരുന്നെന്നും വിജയരാഘവൻ...

Read More >>
#deliverydeath |  ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു, ആൺകുഞ്ഞിന് ജന്മം നൽകി; അമ്മയും കുഞ്ഞും സുരക്ഷിതർ

Dec 22, 2024 10:57 AM

#deliverydeath | ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു, ആൺകുഞ്ഞിന് ജന്മം നൽകി; അമ്മയും കുഞ്ഞും സുരക്ഷിതർ

കോന്നിയിൽ നിന്ന് 108 ആംബുലൻസ് പ്രദേശത്തേക്ക് പുറപ്പെട്ടു....

Read More >>
#complaint | 'കൊന്ന് കെട്ടിത്തൂക്കി ആത്മഹത്യയാക്കും', ഭർത്താവുമായുള്ള അതിരുകടന്ന ബന്ധം വിലക്കി, യുവതിയ്ക്ക് വനിതാ എസ്‌ഐയുടെ ഭീഷണി; കേസ്

Dec 22, 2024 10:41 AM

#complaint | 'കൊന്ന് കെട്ടിത്തൂക്കി ആത്മഹത്യയാക്കും', ഭർത്താവുമായുള്ള അതിരുകടന്ന ബന്ധം വിലക്കി, യുവതിയ്ക്ക് വനിതാ എസ്‌ഐയുടെ ഭീഷണി; കേസ്

പരാതിയില്‍ യുവതിയുടെ ഭര്‍ത്താവും വര്‍ക്കല എസ്‌ഐയുമായ അഭിഷേക്, കൊല്ലം സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ആശ എന്നിവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ...

Read More >>
#rameshchennithala | 'സമുദായിക നേതാക്കൾ സമൂഹത്തിൽ വിലയുള്ള ആളുകളാണ്', അവരുടെ അഭിപ്രായത്തെ എതിർക്കാനില്ല -രമേശ് ചെന്നിത്തല

Dec 22, 2024 10:34 AM

#rameshchennithala | 'സമുദായിക നേതാക്കൾ സമൂഹത്തിൽ വിലയുള്ള ആളുകളാണ്', അവരുടെ അഭിപ്രായത്തെ എതിർക്കാനില്ല -രമേശ് ചെന്നിത്തല

വി. ഡി സതീശൻ അധികാര മോഹിയാണെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍റെ വിമർശനം. പ്രതിപക്ഷ നേതാവിന് പക്വതയില്ലെന്നും വെറുപ്പ് വിലയ്ക്കുവാങ്ങുന്ന...

Read More >>
Top Stories