#murdercase | നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകനായിരുന്ന ഒന്നാം പ്രതിയുടെ വധശിക്ഷ റദ്ദാക്കി ഹൈക്കോടതി

#murdercase | നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകനായിരുന്ന ഒന്നാം പ്രതിയുടെ വധശിക്ഷ റദ്ദാക്കി ഹൈക്കോടതി
Sep 14, 2024 08:30 PM | By Jain Rosviya

കൊച്ചി: (truevisionnews.com)ചോറ്റാനിക്കരയിൽ നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകനായിരുന്ന ഒന്നാംപ്രതിയുടെ വധശിക്ഷ ഹൈകോടതി റദ്ദാക്കി.

കൊലപാതകക്കുറ്റം തെളിയിക്കാനായില്ലെന്ന് വിലയിരുത്തിയാണ് എറണാകുളം മീമ്പാറ കൊന്നംപറമ്പിൽ രഞ്ജിത്തിന്റെ വധശിക്ഷ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് വി.എം. ശ്യാംകുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.

രഞ്ജിത്, രണ്ടാം പ്രതിയും കുട്ടിയുടെ അമ്മയുമായ തിരുവാണിയൂർ ആലുങ്കൽ റാണി, സുഹൃത്ത് തിരുവാണിയൂർ കുരിക്കാട്ടിൽ ബേസിൽ കെ. ബാബു എന്നിവർക്കെതിരെ നരഹത്യക്കുറ്റമേ നിലനിൽക്കൂവെന്ന്​ കോടതി വിലയിരുത്തി.

ഇതിന്റെ അടിസ്ഥാനത്തിൽ മൂവർക്കും ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും ശിക്ഷിച്ചു. ഗൂഢാലോചനയടക്കമുള്ള കുറ്റത്തിന് ഏഴുവർഷവും ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.

എറണാകുളം അഡീഷനൽ സെഷൻസ്​ കോടതി ഉത്തരവിനെതിരെ പ്രതികൾ നൽകിയ അപ്പീലും ഒന്നാം പ്രതിയുടെ വധശിക്ഷ ശരിവെക്കാനായി സർക്കാർ നൽകിയ റഫറൽ ഹരജിയുമാണ് ഹൈകോടതി പരിഗണിച്ചത്.

2013 ഒക്ടോബർ 29ന് അമ്മയും കാമുകന്മാരും ചേർന്ന് ബാലികയെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. യുവതി ഭർത്താവിൽനിന്ന് അകന്നുകഴിയുകയായിരുന്നു. ആ ബന്ധത്തിലുള്ളതായിരുന്നു കുട്ടി.

കൊലപ്പെടുത്തിയശേഷം കുട്ടിയുടെ മൃതദേഹം ആരക്കുന്നം കടയ്ക്കാവളവിൽ മണ്ണെടുക്കുന്ന സ്ഥലത്ത് മറവുചെയ്തു.

അതിനുശേഷം കുട്ടിയെ കാണാനില്ലെന്ന്​ പൊലീസിൽ പരാതി നൽകി.

പൊലീസ് വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൊലപ്പെടുത്തിയതാണെന്ന് മനസ്സിലായത്. എന്നാൽ, കൊലക്കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി വിലയിരുത്തുകയായിരുന്നു.

#Murder #four #year #old #girl #High #Court #canceled the #sentence #first #accused

Next TV

Related Stories
കോഴിക്കോട് ഈങ്ങാപ്പുഴ ഷിബില കൊലപാതകം: യാസിർ കടയിലെത്തി കത്തി വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്

Mar 25, 2025 05:40 PM

കോഴിക്കോട് ഈങ്ങാപ്പുഴ ഷിബില കൊലപാതകം: യാസിർ കടയിലെത്തി കത്തി വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്

ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാനെയും മാതാവ് ഹസീനയെയും കുത്തിപ്പരിക്കേല്‍പ്പിച്ച് കാറില്‍ രക്ഷപ്പെട്ട യാസിറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ്...

Read More >>
തൃശൂരിൽ 12 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കേസിൽ പ്രതിക്ക് 52 വർഷം കഠിന തടവ്

Mar 25, 2025 05:34 PM

തൃശൂരിൽ 12 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കേസിൽ പ്രതിക്ക് 52 വർഷം കഠിന തടവ്

സബ്ബ് ഇൻസ്പെക്ടർ അരിസ്റ്റോട്ടിൽ വി പി, എ എസ് ഐ മാരായ പ്രസാദ് കെ കെ, ധനലക്ഷ്മി എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് സ്പെഷ്യൽ പോക്സോ കോടതി ചാലക്കുടിയിൽ...

Read More >>
വേ ടു നികാഹ്; മാട്രിമോണി സൈറ്റിൽ വ്യാജ ഐഡിയുണ്ടാക്കി ലക്ഷങ്ങൾ തട്ടി, യുവതി അറസ്റ്റിൽ

Mar 25, 2025 05:29 PM

വേ ടു നികാഹ്; മാട്രിമോണി സൈറ്റിൽ വ്യാജ ഐഡിയുണ്ടാക്കി ലക്ഷങ്ങൾ തട്ടി, യുവതി അറസ്റ്റിൽ

ആലപ്പുഴക്കാരിയായ യുവതിയെയാണ് തട്ടിപ്പിന് ഇരയാക്കിയത്....

Read More >>
വിലങ്ങാട് ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന വീടിനും നികുതി; വാണിമേൽ പഞ്ചായത്ത് നടപടിക്കെതിരെ ഉടമ

Mar 25, 2025 05:28 PM

വിലങ്ങാട് ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന വീടിനും നികുതി; വാണിമേൽ പഞ്ചായത്ത് നടപടിക്കെതിരെ ഉടമ

നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം 360 രൂപ നികുതിയടയ്ക്കണം എന്നാണ്...

Read More >>
മോഷ്ടിച്ച ഫോൺ കള്ളൻ വിറ്റു; കോഴിക്കോട് തൂണേരി സ്വദേശിക്ക് കാശ് പോയി, പൊലീസ് ഫോൺ ഉടമയ്ക്ക് നൽകി

Mar 25, 2025 04:53 PM

മോഷ്ടിച്ച ഫോൺ കള്ളൻ വിറ്റു; കോഴിക്കോട് തൂണേരി സ്വദേശിക്ക് കാശ് പോയി, പൊലീസ് ഫോൺ ഉടമയ്ക്ക് നൽകി

നഷ്ടപ്പെട്ടതും കളവു പോയതുമായ നിരവധി മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമകൾക്ക്...

Read More >>
രണ്ട് ദിവസം വിയർക്കും; 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, ഉയർന്ന താപനില മുന്നറിയിപ്പ്

Mar 25, 2025 04:36 PM

രണ്ട് ദിവസം വിയർക്കും; 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, ഉയർന്ന താപനില മുന്നറിയിപ്പ്

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു....

Read More >>
Top Stories

Entertainment News