#PinarayiVijayan | ‘വയനാടിനെ ചേർത്തു പിടിക്കണം; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ഓണം അർത്ഥവത്താക്കാം’; ആശംസ നേർന്ന് മുഖ്യമന്ത്രി

#PinarayiVijayan | ‘വയനാടിനെ ചേർത്തു പിടിക്കണം; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ഓണം അർത്ഥവത്താക്കാം’; ആശംസ നേർന്ന് മുഖ്യമന്ത്രി
Sep 14, 2024 08:14 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) മുണ്ടക്കൈ ദുരന്തം ഓർമ്മിപ്പിച്ചും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ആഹ്വാനം ചെയ്തും ഓണാശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഈ ആഘോഷവേള ദുരിതത്തെ അതിജീവിച്ച നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള അനുകമ്പ നിറഞ്ഞതായിരിക്കട്ടെയെന്ന് മുണ്ടക്കൈ ദുരന്തം ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തുകൊണ്ട് ദുരന്തബാധിത പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിൽ പങ്കാളികളാവാം. അങ്ങനെ നമ്മുടെ ഓണാഘോഷങ്ങളെ അർത്ഥവത്താക്കാമെന്നും ഓണം ആശംസിച്ചുകൊണ്ട് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

മുഖ്യമന്ത്രിയുടെ ഓണാശംസ ഓണം കേരളത്തിന്റെ വിളവെടുപ്പിന്റെ ഉത്സവമാണ്. മുൻപെങ്ങോ ഉണ്ടായിരുന്നു എന്നു കരുതപ്പെടുന്ന വിവേചനരഹിതവും സമത്വസുന്ദരവുമായ ഒരു കാലത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓണം.

സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ഭൂതകാലത്തെ കുറിച്ചുള്ള ഹൃദ്യമായ ഓർമ്മകൾ സഹവർത്തിത്വത്തിന്റെയും അഭിവൃദ്ധിയുടെയും ഭാവികാലം കെട്ടിപ്പടുക്കാനുള്ള വറ്റാത്ത ഊർജ്ജമാണ് നൽകുന്നത്.

ഇത്തവണ ഓണമെത്തുന്നത് മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിലാണ്. ഭവനങ്ങൾ പുനർനിർമ്മിക്കാനും ഉപജീവനമാർഗ്ഗങ്ങൾ തിരികെ പിടിക്കാനും അതിജീവിത പ്രദേശത്തെ സാമ്പത്തികമായും സാമൂഹികമായും ചലനാത്മകമാക്കാനുമുള്ള ഒരു വലിയ പരിശ്രമത്തിലാണ് നാമിപ്പോൾ ഏർപ്പെട്ടിട്ടുള്ളത്.

അതുകൊണ്ടുതന്നെ ഈ ആഘോഷവേള ദുരിതത്തെ അതിജീവിച്ച നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള അനുകമ്പ നിറഞ്ഞതായിരിക്കട്ടെ. ഭേദചിന്തകൾക്കതീതമായ മനുഷ്യ മനസ്സുകളുടെ ഒരുമ ഉയർത്തിപ്പിടിക്കാൻ 'മാനുഷരെല്ലാരും ഒന്നു പോലെ' എന്ന് പഠിപ്പിക്കുന്ന ഓണ സങ്കൽപ്പം പ്രചോദനമാവട്ടെ! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തുകൊണ്ട് ദുരന്തബാധിത പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിൽ പങ്കാളികളാവാം.

അങ്ങനെ നമ്മുടെ ഓണാഘോഷങ്ങളെ അർത്ഥവത്താക്കാം.

എല്ലാവർക്കും ഓണാശംസകൾ!

#Wayanad #held #together #make #Onam #meaningful #donating #relieffund #Greetings #ChiefMinister

Next TV

Related Stories
#avijayaraghavan | 'നല്ല വസ്ത്രം, ലിപ്സ്റ്റിക് ധരിച്ചവർ ഏറ്റവും നല്ല കളവ് പറയുന്ന ആൾ'; മാധ്യമങ്ങൾക്കെതിരേ വിജയരാഘവൻ

Oct 7, 2024 10:18 PM

#avijayaraghavan | 'നല്ല വസ്ത്രം, ലിപ്സ്റ്റിക് ധരിച്ചവർ ഏറ്റവും നല്ല കളവ് പറയുന്ന ആൾ'; മാധ്യമങ്ങൾക്കെതിരേ വിജയരാഘവൻ

നിലമ്പൂർ ചന്തക്കുന്നിൽ പി.വി. അൻവറിനെതിരേ സി.പി.എം. സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു...

Read More >>
#accident |  റോഡ് മുറിച്ചു കടക്കുമ്പോൾ  മിനിലോറിയിടിച്ചു, കാൽനടയാത്രിയ്ക്ക് ദാരുണാന്ത്യം

Oct 7, 2024 09:43 PM

#accident | റോഡ് മുറിച്ചു കടക്കുമ്പോൾ മിനിലോറിയിടിച്ചു, കാൽനടയാത്രിയ്ക്ക് ദാരുണാന്ത്യം

ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആലുവ സെമിനാരിയിൽ പാചക...

Read More >>
#lightning |  കോഴിക്കോട് ഇടിമിന്നലില്‍ വീടിന് കേടുപാട് സംഭവിച്ചു

Oct 7, 2024 09:37 PM

#lightning | കോഴിക്കോട് ഇടിമിന്നലില്‍ വീടിന് കേടുപാട് സംഭവിച്ചു

മുന്‍വശത്തെ ഫില്ലറും സമീപത്ത് ഉണ്ടായിരുന്ന ഗ്ലാസ് അക്വേറിയവും...

Read More >>
#sexuallyassault | രണ്ടര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കേസിൽ പ്രതിയായ പിതാവിനെ വെറുതെവിട്ട് കോടതി

Oct 7, 2024 09:26 PM

#sexuallyassault | രണ്ടര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കേസിൽ പ്രതിയായ പിതാവിനെ വെറുതെവിട്ട് കോടതി

പ്രതിയുടെ ഭാര്യ പ്രതിയെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം താമസിച്ച്...

Read More >>
#suicidecase |  ചതി അറിഞ്ഞത് വിദേശത്ത് പോകാൻ വസ്ത്രം വരെ പാക്ക് ചെയ്ത ശേഷം, ശരണ്യയുടെ ജീവനെടുത്ത വിസ തട്ടിപ്പ്; വേദനയോടെ നാട്

Oct 7, 2024 09:25 PM

#suicidecase | ചതി അറിഞ്ഞത് വിദേശത്ത് പോകാൻ വസ്ത്രം വരെ പാക്ക് ചെയ്ത ശേഷം, ശരണ്യയുടെ ജീവനെടുത്ത വിസ തട്ടിപ്പ്; വേദനയോടെ നാട്

എടത്വ എസ് ഐ ആർ രാജേഷിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം...

Read More >>
#founddeath | പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനം നൊന്ത് ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

Oct 7, 2024 08:59 PM

#founddeath | പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനം നൊന്ത് ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഓട്ടോ ഓടിക്കുന്ന അബ്ദുല്‍ സത്താറിനെയാണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍...

Read More >>
Top Stories










Entertainment News