#MuhammadAttoorMissingCase | മാമി തിരോധാനക്കേസ്: എ.ഡി.ജി.പി. വഴി റിപ്പോർട്ട് അയക്കരുതെന്ന നിർദേശം പാലിച്ചില്ല; ഡി.ജി.പിക്ക് അതൃപ്തി

#MuhammadAttoorMissingCase | മാമി തിരോധാനക്കേസ്: എ.ഡി.ജി.പി. വഴി റിപ്പോർട്ട് അയക്കരുതെന്ന നിർദേശം പാലിച്ചില്ല; ഡി.ജി.പിക്ക് അതൃപ്തി
Sep 14, 2024 11:26 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) കോഴിക്കോട്ടെ വ്യാപാരി മാമിയുടെ തിരോധാനക്കേസന്വേഷണവുമായി ബന്ധപ്പെട്ട് ഡി.ജി.പിക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്.

ഡി.ജി.പി വിലക്കിയിട്ടും റിപ്പോർട്ടുകൾ എ.ഡി.ജി.പി. അജിത് കുമാർ വഴി അയക്കുന്നത് തുടർന്നതാണ് അതൃപ്തിക്കിടയാക്കിയത്. മലപ്പുറം മുൻ എസ്.പി. ശശിധരനും കോഴിക്കോട് കമ്മിഷണറുമാണ് നിർദേശം അവഗണിച്ച് ആരോപണ വിധേയനായ എ.ഡി.ജി.പി. വഴി റിപ്പോർട്ടുകൾ അയച്ചത്.

ഇതുസംബന്ധിച്ച ഇരുവരോടും വിശദീകരണം തേടാൻ ഡി.ജി.പി. നിർദേശം നൽകി. മലപ്പുറം എസ്.പി.യുടെ കീഴിലുള്ള സ്ക്വാഡും കോഴിക്കോട് കമ്മീഷണറുടെ കീഴിലുള്ള ഉദ്യോഗസ്ഥരുമാണ് കേസ് അന്വേഷിച്ചിരുന്നത്.

പി.വി. അൻവറിന്റെ ആരോപണത്തിന് പിന്നാലെ, തിരോധാനം സംബന്ധിച്ചുള്ള അന്വേഷണ ഫയലുകൾ, റിപ്പോർട്ടുകൾ എ.ഡി.ജി.പി. അജിത് കുമാർ മുഖേന ഡി.ജി.പിക്ക് അയക്കരുതെന്നും ഡി.ഐ.ജിയോ ഐ.ജിയോ വഴി റിപ്പോർട്ട് അയക്കാനായിരുന്നു ഡി.ജി.പിയുടെ നിർദേശം.

എന്നാൽ നിർദേശം അവഗണിച്ചു കൊണ്ട് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ ടി. നാരായണനും അന്നത്തെ മലപ്പുറം എസ്.പി. ശശിധരനും റിപ്പോർട്ടുകൾ എം.ആർ. അജിത് കുമാർ വഴി അയച്ചു കൊണ്ടിരുന്നുവെന്നാണ് വിവരം.

നിലവിൽ മാമി തിരോധാനക്കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. അതിന് മുമ്പുള്ള നടപടിക്രമങ്ങളിലാണ് ഇപ്പോൾ ഡിജിപി അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്.

#Mami #Disappearance #Case #ADGP #comply #instructions #send #report #Dissatisfaction #DGP

Next TV

Related Stories
#complaint | സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Dec 21, 2024 05:10 PM

#complaint | സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്ന് പരാതി

ഭീഷണിപ്പെടുത്തിയിട്ടി'ല്ലെന്നും വിശ്വഹിന്ദു പരിഷത്ത് ജില്ലാ നേതൃത്വം പറഞ്ഞു....

Read More >>
#snake | ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിൽ പാമ്പ്; പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, പരിശോധന

Dec 21, 2024 04:45 PM

#snake | ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിൽ പാമ്പ്; പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, പരിശോധന

നിലവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ കണ്ടെത്താനുള്ള പരിശോധന...

Read More >>
#missing | കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ യുവതിയെ കാണാനില്ലെന്ന് പരാതി

Dec 21, 2024 04:26 PM

#missing | കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ യുവതിയെ കാണാനില്ലെന്ന് പരാതി

കുടുംബം പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം...

Read More >>
#accident | ബൈക്കും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

Dec 21, 2024 04:19 PM

#accident | ബൈക്കും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

അപകടസമയം കൊട്ടാരക്കരയിൽ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് വരികയായിരുന്ന കൊടിക്കുന്നിൽ സുരേഷ് എം.പി രക്ഷാപ്രവർത്തനത്തിന് നേതൃത്വം...

Read More >>
#missing | നാട്ടിലേക്കുള്ള യാത്രയിൽ കോഴിക്കോട് സ്വദേശിയായ സൈനികനെ കാണാതായെന്ന് പരാതി, അവസാന ടവർ ലൊക്കേഷൻ പൂനെയിൽ

Dec 21, 2024 04:14 PM

#missing | നാട്ടിലേക്കുള്ള യാത്രയിൽ കോഴിക്കോട് സ്വദേശിയായ സൈനികനെ കാണാതായെന്ന് പരാതി, അവസാന ടവർ ലൊക്കേഷൻ പൂനെയിൽ

അവിധി ആയതിനാല്‍ നാട്ടിലേക്ക് വരികയാണെന്ന് തിങ്കളാഴ്ച വിഷ്ണു അമ്മയെ വിളിച്ച്...

Read More >>
Top Stories

Entertainment News