കണ്ണൂർ: ( www.truevisionnews.com ) വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ് വെബ്സൈറ്റ് വഴി ട്രേഡിങ് നടത്തിയ കതിരൂര്‍ സ്വദേശിക്ക് നഷ്ടമായത് 23.21 ലക്ഷം രൂപ . ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ആളുടെ നിർദ്ദേശ പ്രകാരം ട്രേഡിങ് ചെയ്തപ്പോഴാണ് പണം നഷ്ടമായത്.
മറ്റൊരു സംഭവത്തിൽ ബാങ്ക് ക്രെഡിറ്റ് കാർഡ് എക്സിക്യൂട്ടിവാണെന്ന വ്യാജേന ബന്ധപ്പെട്ട് വിവരങ്ങൾ കൈക്കലാക്കി ചക്കരക്കല്‍ സ്വദേശിയിൽനിന്ന് 75,005 രൂപ തട്ടി.
ആക്സിസ് ക്രെഡിറ്റ് കാർഡ് എക്സിക്യൂട്ടിവാണെന്ന വ്യാജേന വിളിക്കുകയും ക്രെഡിറ്റ് പരിധി വർധിപ്പിക്കാനാണെന്ന് പറഞ്ഞ് പരാതിക്കാരന്റെ കാർഡ് വിവരങ്ങളും ഒ.ടി.പിയും കൈക്കലാക്കി പണം തട്ടുകയായിരുന്നു.
മറ്റൊരു പരാതിയിൽ തലശ്ശേരി സ്വദേശിനിക്ക് 1,698 രൂപ നഷ്ടമായി.
#Fake #online #share #trading #scam #Kannur #23.21lakh #lost