#Jamesdeath | 'ലോകത്തെ ഏറ്റവും സമ്പന്നമായ സ്ഥലം സെമിത്തേരിയാണ്;കണ്ണീരോടെയല്ലാതെ ജെയിംസ് സാറിന്‍റെ പ്രസംഗം ഇനി കേൾക്കാനാകില്ല

#Jamesdeath | 'ലോകത്തെ ഏറ്റവും സമ്പന്നമായ സ്ഥലം സെമിത്തേരിയാണ്;കണ്ണീരോടെയല്ലാതെ ജെയിംസ് സാറിന്‍റെ  പ്രസംഗം ഇനി കേൾക്കാനാകില്ല
Sep 14, 2024 06:22 AM | By ADITHYA. NP

കൊച്ചി: (www.truevisionnews.com) കോളേജിലെ ഓണാഘോഷത്തിലെ വടം വലി മത്സരത്തിനിടെ തല കറങ്ങി വീണതിന് പിന്നാലെ ജെയിംസ് വി ജോർജ് എന്ന യുവ അധ്യാപകൻ മരണപ്പെട്ടതിന്‍റെ വേദനയിലാണ് തേവര എസ് എച്ച് കോളേജിലെ വിദ്യാർഥികളും അധ്യാപകരുമടക്കം എല്ലാവരും.

കോമേഴ്സ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറായിരുന്ന ജെയിംസ് വി ജോർജ് (38) ബുധനാഴ്ച വൈകുന്നേരം കോളേജിലെ ഓണാഘോഷത്തിനിടെയാണ് തലകറങ്ങി വീണത്.

ഹൃദയാഘാതം സംഭവിച്ച അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.അതിനിടയിലാണ് ജയിംസ് സാർ കഴിഞ്ഞ ദിവസം നടത്തിയ ഒരു പ്രസംഗത്തിന്‍റെ വീഡിയോ പുറത്തുവന്നത്.

'ലോകത്ത് ഏറ്റവും സമ്പന്നമായ സ്ഥലം സെമിത്തേരി'യാണെന്നതടക്കമുള്ള കാര്യങ്ങളാണ് അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടികാട്ടിയത്. കോളേജിൽ നടന്ന ഒരു അനുമോദന ചടങ്ങിനിടെയുള്ള പ്രസംഗത്തിന്‍റെ വീഡിയോ ആണ് പുറത്തുവന്നത്.

ഡോ. മനുവിനെ അഭിനന്ദിക്കുന്നതിനിടെ അദ്ദേഹത്തിന്‍റെ വാക്കുകൾ ആണ് ജയിംസ് സാർ പങ്കുവച്ചത്. 'ലോകത്തെ ഏറ്റവും സമ്പന്നമായ സ്ഥലം, എണ്ണപ്പാടങ്ങളല്ല, പല സ്ഥലങ്ങളുമല്ല, മറിച്ച് സെമിത്തേരിയാണ്' എന്ന ഡയലോഗ് തന്നെ ഏറ്റവും എനർജെറ്റിക്ക് ആക്കുന്നുവെന്നാണ് ജെയിംസ് സാർ പ്രസംഗത്തിനിടെ ചൂണ്ടികാട്ടിയത്.

അത് പറയുമ്പോൾ തനിക്ക് രോമാഞ്ചം വന്നെന്നും അദ്ദേഹം പറയുന്നത് വീഡിയോയിൽ കാണാം.

#richest #place #world is #cemetery #Sir #James #can #longer #heard #without #tears

Next TV

Related Stories
ബാറിലേക്ക് വിളിച്ച് മദ്യം കൊടുത്തു, ലിഫ്റ്റ് നൽകി സ്വർണവും പണവും കവർന്നു, 2പേർ പിടിയിൽ

Apr 27, 2025 10:34 PM

ബാറിലേക്ക് വിളിച്ച് മദ്യം കൊടുത്തു, ലിഫ്റ്റ് നൽകി സ്വർണവും പണവും കവർന്നു, 2പേർ പിടിയിൽ

മദ്യം നല്‍കി സ്വര്‍ണമാലയും പണവും കവര്‍ന്ന കേസില്‍ രണ്ട് പേര്‍...

Read More >>
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി

Apr 27, 2025 10:24 PM

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി

ജയിലിൽ തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും...

Read More >>
ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; 24 മണിക്കൂറിനകം പ്രതിയെ അറസ്റ്റ് ചെയ്ത് തലശ്ശേരി പോലീസ്

Apr 27, 2025 09:42 PM

ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; 24 മണിക്കൂറിനകം പ്രതിയെ അറസ്റ്റ് ചെയ്ത് തലശ്ശേരി പോലീസ്

പിണറായിയിൽ ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നടത്തിയ പ്രതി...

Read More >>
Top Stories