#SitaramYechury | യെച്ചൂരിയുടെ ഭൗതികശരീരം മെഡിക്കൽ പഠനത്തിന്; ശനിയാഴ്ച സി.പി.എം ആസ്ഥാനത്ത് പൊതുദർശനം

#SitaramYechury | യെച്ചൂരിയുടെ ഭൗതികശരീരം മെഡിക്കൽ പഠനത്തിന്; ശനിയാഴ്ച സി.പി.എം ആസ്ഥാനത്ത് പൊതുദർശനം
Sep 12, 2024 05:45 PM | By VIPIN P V

ന്യൂഡൽഹി: (truevisionnews.com) അന്തരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം മെഡിക്കൽ, ഗവേഷണ പഠനത്തിനായി വിട്ടുനൽകും.

ഭൗതികശരീരം ഇന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) മോർച്ചറിയിൽ സൂക്ഷിക്കും.

നാളെ (വെള്ളിയാഴ്ച) വൈകുന്നേരം വസന്ത് കുഞ്ചിലെ വസതിയിലേക്ക് ഭൗതികശരീരം കൊണ്ടുപോകും. ശനിയാഴ്ച സി.പി.എം ആസ്ഥാനമായ ഡൽഹി എ.കെ.ജി ഭവനിൽ രാവിലെ 11 മണി മുതൽ ഉച്ചക്ക് 3 മണി വരെ പൊതുദർശനം.

വൈകിട്ട് മൂന്നു മണിക്ക് പാർട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തിമോപചാര ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം ഭൗതികശരീരം മെഡിക്കൽ, ഗവേഷണ പഠനത്തിനായി എയിംസിന് വിട്ടുകൊടുക്കും.

ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന സീതാറാം യെച്ചൂരി ഇന്ന് ഉച്ചക്ക് 3.05ഓടെയാണ് അന്തരിച്ചത്.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആഗസ്റ്റ് 19നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

#SitaramYechury #body #medicalstudy #CPM #headquarters #Saturday

Next TV

Related Stories
#ArvindKejriwal | അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

Sep 17, 2024 05:22 PM

#ArvindKejriwal | അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

കെജ്‌രിവാൾ സർക്കാരിൽ ഏറ്റവും സുപ്രധാനമായ വകുപ്പുകളായ ധനം, വിദ്യാഭ്യാസം, റവന്യു, നിയമ വകുപ്പുകളെല്ലാം അതിഷിക്ക്...

Read More >>
#death  |  മകന്റെ അഞ്ചാം പിറന്നാൾ ആഘോഷത്തിനിടെ അമ്മ കുഴഞ്ഞുവീണു മരിച്ചു

Sep 17, 2024 04:41 PM

#death | മകന്റെ അഞ്ചാം പിറന്നാൾ ആഘോഷത്തിനിടെ അമ്മ കുഴഞ്ഞുവീണു മരിച്ചു

യുവതിയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിനെ ഭർത്താവിന്റെ കയ്യിലേക്ക് കൈമാറിയതിന് പിന്നാലെ യുവതി സ്റ്റേജിൽ നിന്ന് കുഴഞ്ഞ്...

Read More >>
#SwatiMaliwal | അതിഷിയെ പരിഹസിക്കുന്ന പോസ്റ്റ്; സ്വാതി മലിവാൾ രാജ്യസഭാ അംഗത്വം രാജിവെക്കണമെന്ന് ആംആദ്മി

Sep 17, 2024 04:05 PM

#SwatiMaliwal | അതിഷിയെ പരിഹസിക്കുന്ന പോസ്റ്റ്; സ്വാതി മലിവാൾ രാജ്യസഭാ അംഗത്വം രാജിവെക്കണമെന്ന് ആംആദ്മി

പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച സ്ഥിതിക്ക് വൈകീട്ടോടെ കെജ്‌രിവാള്‍ രാജി സമര്‍പ്പിക്കുമെന്നാണ് വിവരം. നേരത്തെ കെജ്‌രിവാളിന്റെ വസതിയില്‍...

Read More >>
#Accident | ബൈക്കിൽ ടാങ്കർ ലോറി ഇടിച്ചു;  ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

Sep 17, 2024 04:01 PM

#Accident | ബൈക്കിൽ ടാങ്കർ ലോറി ഇടിച്ചു; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

ബൈക്ക് ഓയിൽ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചാണ്...

Read More >>
#jio | ജിയോയ്ക്ക് നോ സിഗ്നല്‍! രാജ്യമെമ്പാടും നെറ്റ്‌വര്‍ക്ക് തടസപ്പെട്ടു, സാമൂഹ്യമാധ്യമങ്ങളില്‍ പരാതിപ്രളയം

Sep 17, 2024 03:30 PM

#jio | ജിയോയ്ക്ക് നോ സിഗ്നല്‍! രാജ്യമെമ്പാടും നെറ്റ്‌വര്‍ക്ക് തടസപ്പെട്ടു, സാമൂഹ്യമാധ്യമങ്ങളില്‍ പരാതിപ്രളയം

ജിയോയുടെ നെറ്റ്‌വര്‍ക്ക് ലഭ്യമല്ല എന്ന് മഹാനഗരമായ മുംബൈയില്‍ നിന്ന് നിരവധി ഉപഭോക്താക്കളാണ് എക്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയ...

Read More >>
#death | കെട്ടിടത്തിന് മുകളിൽ  നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

Sep 17, 2024 03:06 PM

#death | കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

ഫുട് വെയര്‍ ഷോപ്പിലെ ജീവനക്കാരനായ മിന്‍ഹാജ് ഷോപ്പ് അടച്ച് താമസസ്ഥലത്തെത്തി കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഓപ്പണ്‍ ടെറസില്‍ നില്‍ക്കുമ്പോള്‍...

Read More >>
Top Stories