#RahulGandhi | രാജ്യത്തെ കുറിച്ച് ആഴത്തിലുള്ള ധാരണ, ആ നീണ്ട ചർച്ചകൾ എനിക്ക് നഷ്ടമാകും'; വൈകാരിക കുറിപ്പുമായി രാഹുൽ ഗാന്ധി

#RahulGandhi |  രാജ്യത്തെ കുറിച്ച് ആഴത്തിലുള്ള ധാരണ, ആ നീണ്ട ചർച്ചകൾ എനിക്ക് നഷ്ടമാകും'; വൈകാരിക കുറിപ്പുമായി  രാഹുൽ ഗാന്ധി
Sep 12, 2024 05:00 PM | By Athira V

ദില്ലി: ( www.truevisionnews.com  ) സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചനമറിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. നമ്മുടെ രാജ്യത്തെ കുറിച്ച് ആഴത്തിലുള്ള ധാരണയുള്ള, ഇന്ത്യ എന്ന ആശയത്തിൻ്റെ സംരക്ഷകനായിരുന്നു യെച്ചൂരിയെന്നാണ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചത്.

ഞങ്ങൾ നടത്തിയിരുന്ന നീണ്ട ചർച്ചകൾ ഇനി തനിക്ക് നഷ്ടമാകുമെന്ന് രാഹുൽ പറഞ്ഞു. ദുഃഖത്തിൻ്റെ ഈ വേളയിൽ അദ്ദേഹത്തിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുയായികൾക്കും ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നുവെന്നും കോൺഗ്രസ് നേതാവ് വ്യക്തമാക്കി.

ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചത്.

കഴിഞ്ഞ മാസം 19 നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

#rahulgandhi #condolence #sitaramyechury

Next TV

Related Stories
#ArvindKejriwal | അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

Sep 17, 2024 05:22 PM

#ArvindKejriwal | അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

കെജ്‌രിവാൾ സർക്കാരിൽ ഏറ്റവും സുപ്രധാനമായ വകുപ്പുകളായ ധനം, വിദ്യാഭ്യാസം, റവന്യു, നിയമ വകുപ്പുകളെല്ലാം അതിഷിക്ക്...

Read More >>
#death  |  മകന്റെ അഞ്ചാം പിറന്നാൾ ആഘോഷത്തിനിടെ അമ്മ കുഴഞ്ഞുവീണു മരിച്ചു

Sep 17, 2024 04:41 PM

#death | മകന്റെ അഞ്ചാം പിറന്നാൾ ആഘോഷത്തിനിടെ അമ്മ കുഴഞ്ഞുവീണു മരിച്ചു

യുവതിയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിനെ ഭർത്താവിന്റെ കയ്യിലേക്ക് കൈമാറിയതിന് പിന്നാലെ യുവതി സ്റ്റേജിൽ നിന്ന് കുഴഞ്ഞ്...

Read More >>
#SwatiMaliwal | അതിഷിയെ പരിഹസിക്കുന്ന പോസ്റ്റ്; സ്വാതി മലിവാൾ രാജ്യസഭാ അംഗത്വം രാജിവെക്കണമെന്ന് ആംആദ്മി

Sep 17, 2024 04:05 PM

#SwatiMaliwal | അതിഷിയെ പരിഹസിക്കുന്ന പോസ്റ്റ്; സ്വാതി മലിവാൾ രാജ്യസഭാ അംഗത്വം രാജിവെക്കണമെന്ന് ആംആദ്മി

പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച സ്ഥിതിക്ക് വൈകീട്ടോടെ കെജ്‌രിവാള്‍ രാജി സമര്‍പ്പിക്കുമെന്നാണ് വിവരം. നേരത്തെ കെജ്‌രിവാളിന്റെ വസതിയില്‍...

Read More >>
#Accident | ബൈക്കിൽ ടാങ്കർ ലോറി ഇടിച്ചു;  ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

Sep 17, 2024 04:01 PM

#Accident | ബൈക്കിൽ ടാങ്കർ ലോറി ഇടിച്ചു; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

ബൈക്ക് ഓയിൽ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചാണ്...

Read More >>
#jio | ജിയോയ്ക്ക് നോ സിഗ്നല്‍! രാജ്യമെമ്പാടും നെറ്റ്‌വര്‍ക്ക് തടസപ്പെട്ടു, സാമൂഹ്യമാധ്യമങ്ങളില്‍ പരാതിപ്രളയം

Sep 17, 2024 03:30 PM

#jio | ജിയോയ്ക്ക് നോ സിഗ്നല്‍! രാജ്യമെമ്പാടും നെറ്റ്‌വര്‍ക്ക് തടസപ്പെട്ടു, സാമൂഹ്യമാധ്യമങ്ങളില്‍ പരാതിപ്രളയം

ജിയോയുടെ നെറ്റ്‌വര്‍ക്ക് ലഭ്യമല്ല എന്ന് മഹാനഗരമായ മുംബൈയില്‍ നിന്ന് നിരവധി ഉപഭോക്താക്കളാണ് എക്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയ...

Read More >>
#death | കെട്ടിടത്തിന് മുകളിൽ  നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

Sep 17, 2024 03:06 PM

#death | കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

ഫുട് വെയര്‍ ഷോപ്പിലെ ജീവനക്കാരനായ മിന്‍ഹാജ് ഷോപ്പ് അടച്ച് താമസസ്ഥലത്തെത്തി കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഓപ്പണ്‍ ടെറസില്‍ നില്‍ക്കുമ്പോള്‍...

Read More >>
Top Stories