#accident | ജോലികഴിഞ്ഞ് മടങ്ങവെ ബൈക്ക് മറിഞ്ഞ് അപകടം, 38 കാരന് ദാരുണാന്ത്യം

#accident | ജോലികഴിഞ്ഞ് മടങ്ങവെ ബൈക്ക് മറിഞ്ഞ് അപകടം, 38 കാരന് ദാരുണാന്ത്യം
Sep 12, 2024 04:59 PM | By Susmitha Surendran

കൂറ്റനാട്: (truevisionnews.com) ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബൈക്ക് മറിഞ്ഞ് 38 കാരൻ മരിച്ചു.

തൃത്താല പാണ്ഡലങ്ങാട്ട് വിജയരാഘവന്റെ മകൻ വിനീതാണ് (38) മരിച്ചത്. ബുധനാഴ്ച രാത്രി പത്തേകാലോടെയാണ് സംഭവം.

ആറങ്ങോട്ട്കരയിൽ മെഡിക്കൽ ഷോപ്പിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരികയായിരുന്ന വിനീതിന്റെ ബൈക്ക് വീടിനടുത്ത് വെച്ച് റോഡിൽനിന്ന് വഴുതി പാടത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു.

നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വിനീത് അവിവാഹിതനാണ്. മാതാവ്: വസന്ത. സഹോദരങ്ങൾ: വിപിൻ, വിനയൻ, വിജിത.

#38year #old #man #met #tragic #end #when #his #bike #overturned #returning #from #work

Next TV

Related Stories
#childdeath | കണ്ണൂരിൽ തിളച്ച വെള്ളം വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു

Sep 17, 2024 11:01 PM

#childdeath | കണ്ണൂരിൽ തിളച്ച വെള്ളം വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു

പരിയാരത്ത് പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക്...

Read More >>
#burn | സഹോദരിയുടെ വീടിന്റെ പാലുകാച്ചലിന് പായസത്തിൽ വീണു; യുവാവിന് ഗുരുതര പരിക്ക്

Sep 17, 2024 10:47 PM

#burn | സഹോദരിയുടെ വീടിന്റെ പാലുകാച്ചലിന് പായസത്തിൽ വീണു; യുവാവിന് ഗുരുതര പരിക്ക്

തൊടുപുഴയിലെയും എറണാകുളത്തെയും സ്വകാര്യ ആശുപത്രികളിലും അടിമാലിയിലെ പാരമ്പര്യ ചികിത്സകന്‍റെയടുക്കലും...

Read More >>
#Hemacommitteereport | ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: മൊഴി നല്‍കിയ പലര്‍ക്കും കേസിന് താത്പര്യമില്ല; അന്വേഷണസംഘത്തോട് വ്യക്തമാക്കി

Sep 17, 2024 10:23 PM

#Hemacommitteereport | ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: മൊഴി നല്‍കിയ പലര്‍ക്കും കേസിന് താത്പര്യമില്ല; അന്വേഷണസംഘത്തോട് വ്യക്തമാക്കി

ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവര്‍ സര്‍ക്കാര്‍ ഈ കേസുകള്‍ക്കായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തോടാണ് ഇക്കാര്യം...

Read More >>
#attack |  വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫൊട്ടോഗ്രാഫറെ മർദ്ദിച്ച് വധുവിന്റെ ബന്ധുക്കൾ

Sep 17, 2024 10:10 PM

#attack | വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫൊട്ടോഗ്രാഫറെ മർദ്ദിച്ച് വധുവിന്റെ ബന്ധുക്കൾ

വിവാഹത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ എത്തിയ ഇവരെ വധുവിന്റെ ബന്ധുക്കളാണ് മർദ്ദിച്ചതെന്നാണ്...

Read More >>
Top Stories