കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് പാലേരി വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ പ്രവർത്തനം ആരംഭിച്ച് അധികൃതർ.
60ഓളം കുട്ടികൾക്കാണ് ഇതോടെ മഞ്ഞപിത്തം സ്ഥിരീകരിച്ചിട്ടുള്ളത് . പ്രദേശത്തെ കൂൾബാറുകൾ അടച്ചിടാൻ ചങ്ങരോത്ത് പഞ്ചായത്ത് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
നിലവിൽ കുട്ടികൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സ്കൂൾ കിണറിലെ വെള്ളത്തിൽ നിന്നല്ല രോഗം പകർന്നതെന്നു പരിശോധനാ ഫലത്തിൽ വ്യക്തമായിരുന്നു. സ്കൂളിലെ മുഴുവൻ കുട്ടികളെയും പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
#Jaundice #outbreak #Kozhikode #vadakkumbad #school #Around #60 #students #under #treatment #have #started #preventive #activities