മലപ്പുറം: (truevisionnews.com) തിരൂർക്കാട് തടത്തിൽ വളവിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു.
മലപ്പുറം കാളമ്പാടി സ്വദേശി മുരിങ്ങേക്കൽ സുലൈമാന്റെ മകൻ അക്ബർ അലി (21) യാണ് മരിച്ചത്. ഇന്നു രാവിലെ 7 മണിയോടെയാണ് അപകടം.
പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിനെ എതിർദിശയിൽ കോഴിക്കോട് ഭാഗത്തേക്കു പോകുയായിരുന്ന തമിഴ്നാട് റജിസ്ട്രേഷനിലുള്ള ലോറി ഇടിക്കുകയായിരുന്നു.
വളവിൽ വച്ച് മറ്റൊരു ലോറിയെ മറികടക്കുന്നതിനിടയിലായിരുന്നു അപകടം നടന്നത്. സംഭവസ്ഥലത്ത് വച്ചുതന്നെ അക്ബൽ അലി മരിച്ചു.
#Accident #while #overtaking #lorry #Biker #dies #colliding #another #lorry