കണ്ണൂർ : (truevisionnews.com) കണ്ണൂരിൽ പാർട്ടി നിശ്ചയിച്ച ചടങ്ങിൽ നിന്ന് വിട്ടു നിന്ന് ഇ പി ജയരാജൻ .
ചടയൻ ഗോവിന്ദൻ അനുസ്മരണത്തിൽ ഇ പി ജയരാജൻ പങ്കെടുത്തില്ല. ഇപി പങ്കെടുക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചിരുന്നു.
എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയത് മുതൽ നിസഹകരണത്തിലാണ് ഇ പി. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ഇ പി ജയരാജന് കടുത്ത അതൃപ്തിയിലാണ്.
കഴിഞ്ഞ പത്ത് ദിവസമായി മാധ്യമങ്ങളെ കാണാനോ പൊതുപരിപാടികളില്‍ പങ്കെടുക്കാനോ ഇ പി തയ്യാറായിട്ടില്ല.
പ്രതികരണം തേടിയെത്തിയ മാധ്യമപ്രവര്‍ത്തകരോട് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് ഇ പി അറിയിച്ചത്. പ്രകാശ് ജാവഡേക്കറുമായി ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ച നടത്തിയെന്ന വിവാദമാണ് ഇ.പിക്ക് സ്ഥാനം നഷ്ടമാകാന്‍ കാരണമായത്.
#EPJayarajan #left #party's #function #Kannur.