#RajeevChandrasekhar | കുടിവെള്ളമില്ലെങ്കിൽ അവധി, മഴ പെയ്താൽ അവധി എന്നതാണ് തിരുവനന്തപുരത്തെ അവസ്ഥ - രാജീവ് ചന്ദ്രശേഖർ

#RajeevChandrasekhar | കുടിവെള്ളമില്ലെങ്കിൽ അവധി, മഴ പെയ്താൽ അവധി എന്നതാണ് തിരുവനന്തപുരത്തെ അവസ്ഥ - രാജീവ് ചന്ദ്രശേഖർ
Sep 9, 2024 12:20 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) കാര്യക്ഷമതയുള്ള ഭരണമാണ് സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തിന് വേണ്ടതെന്ന് മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

തലസ്ഥാനത്തെ ജനങ്ങൾ അതാണ്‌ ആഗ്രഹിക്കുന്നത്.ഇന്ത്യ സഖ്യം എവിടെയെല്ലാം അധികാരത്തിലുണ്ടോ അവിടെയെല്ലാം ഭരണം അവതാളത്തിലാവുകയും രാഷ്ട്രീയമെന്നത് മുഴുവൻ സമയ അഴിമതി മാത്രമായി ചുരുങ്ങുകയും ചെയ്യുന്നുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

തിരുവനന്തപുരത്ത് നടക്കുന്നത് നോക്കുക- കുടിവെള്ളമില്ലെങ്കിൽ അവധി. മഴ പെയ്താൽ അവധി എന്നതാണ് അവസ്ഥ. സിപിഎം നയിക്കുന്ന നഗരസഭയുടെ കഴിവുകേടാണ് ജനങ്ങളെ കുടിവെള്ളത്തിനായി ഇത്രയും ബുദ്ധിമുട്ടിച്ചത്.

എന്നിട്ട് അവധി പ്രഖ്യാപിച്ച് ജനങ്ങളെ തൃപ്തിപ്പെടുത്തി തങ്ങളുടെ ഗുരുതരമായ ഭരണപരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാമെന്ന് സർക്കാർ വിശ്വസിക്കുന്നത് വെറുതെയാണ്.

ഭരണപരാജയങ്ങൾ മൂടി വക്കുന്നതിന് അവധി പ്രഖ്യാപിക്കുന്ന സർക്കാർ നിലപാട് തലസ്ഥാനത്തെ സാധാരണ ജനങ്ങളെ അവഹേളിക്കുന്നതിന് സമമാണ്.തിരുവനന്തപുരത്തിന് കാര്യക്ഷമതയുള്ള ഒരു ഭരണമുണ്ടാകണം.

90 വർഷം പഴക്കമുള്ള, ചെളി നിറഞ്ഞ പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിൽ സംസ്ഥാന സർക്കാർ കാലതാമസം അവസാനിപ്പിക്കേണ്ട സമയമാണിത്.

ദീർഘകാല ആസൂത്രണവും പ്രതികരണശേഷിയുള്ള ഒരു മുനിസിപ്പൽ കോർപ്പറേഷൻ ഉണ്ടാകേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

#Thiruvananthapuram #holiday #drinking #water #holiday #rains #RajeevChandrasekhar

Next TV

Related Stories
ദൗത്യത്തിനിടെ കടുവ ദേഹത്തേക്ക് ചാടി വീണു; ഷീൽഡ് കൊണ്ട് പ്രതിരോധം; ആർആർടി അംഗത്തിന് പരുക്കേറ്റത് കൈക്ക്

Jan 26, 2025 12:07 PM

ദൗത്യത്തിനിടെ കടുവ ദേഹത്തേക്ക് ചാടി വീണു; ഷീൽഡ് കൊണ്ട് പ്രതിരോധം; ആർആർടി അംഗത്തിന് പരുക്കേറ്റത് കൈക്ക്

രാധ കൊല്ലപ്പെട്ട പ്രദേശത്തിന് സമീപത്താണ് ആർആർടി അം​ഗത്തിന് നേരെയും കടുവ...

Read More >>
വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മാല കവരാന്‍ ശ്രമം; പ്രതി പിടിയില്‍

Jan 26, 2025 11:56 AM

വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മാല കവരാന്‍ ശ്രമം; പ്രതി പിടിയില്‍

വടക്കഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ കെ.പി. ബെന്നി, എസ്.ഐ. മധു തുടങ്ങിയവരുടെ നേതൃത്വത്തില്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ...

Read More >>
മലപ്പുറത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്; രണ്ട് പേർ അറസ്റ്റിൽ

Jan 26, 2025 11:50 AM

മലപ്പുറത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്; രണ്ട് പേർ അറസ്റ്റിൽ

അയല്‍വാസിയും അകന്ന ബന്ധുവും അടക്കം എട്ടുപേര്‍ക്കെതിരെയാണ് പരാതി...

Read More >>
Top Stories