കണ്ണൂർ: (truevisionnews.com) എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി നടത്തിയ രഹസ്യകൂടിക്കാഴ്ചയിൽ പ്രതികരിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ.
എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടേക്കാം. അക്കാര്യങ്ങൾ സർക്കാർ പരിശോധിക്കും. അതിന് പ്രാപ്തിയുള്ള മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് വിജയരാഘവൻ പറഞ്ഞു.
'എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടേക്കാം അക്കാര്യങ്ങൾ സർക്കാർ പരിശോധിക്കും. അതിൽ നിങ്ങൾ വിഷമിക്കേണ്ട. പിണറായി വിജയന്റെ ഭരണം മികച്ചത്.
ഇക്കാര്യത്തിൽ പരിശോധിച്ച് നടപടിയെടുക്കാനുള്ള പ്രാപ്തി കേരളത്തിലെ മുഖ്യമന്ത്രിക്കുണ്ട്. സർക്കാർ പരിശോധിക്കും എന്നു പറഞ്ഞാൽ അതിന്റെ അർത്ഥം എന്താണ്.
സർക്കാരിലെ പാർട്ടി സഖാക്കൾ പരിശോധിക്കും. കലക്കൽ ആണ് മാധ്യമങ്ങളുടെ പരിപാടി', എ വിജയരാഘവൻ പറഞ്ഞു.
മാധ്യമങ്ങൾ ഈ പരിപാടി നിർത്തണം. എഡിജിപി രഹസ്യമായി ആർഎസ്എസ് നേതാക്കളെ കണ്ടത് ശരിയാണോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അമ്മയെ തല്ലിയത് ശരിയാണോയെന്ന് പോലത്തെ പരിപാടിക്ക് നിൽക്കരുത്.
സർക്കാരിന് മുന്നിൽ വിഷയം വന്നാൽ നടപടി എടുക്കും. മുഖ്യമന്ത്രി തെറ്റുകൾക്ക് കൂട്ടുനിൽക്കുന്നയാളല്ല വർഗീയ ശക്തികളോട് കൂട്ടുകൂടില്ലെന്നും വിജയരാഘവൻ പറഞ്ഞു.
#ADGP #RSS #meeting #PolitBureaumember #AVijayaraghavan #said t#government #check