പത്തനംതിട്ട: ( www.truevisionnews.com ) രണ്ടുദിവസമായി വീട്ടുകാരുടെ ഉറക്കം നഷ്ടപ്പെടുത്തിയ പെരുമ്പാമ്പിനെ പിടികൂടി. പത്തനംതിട്ട വനമേഖലയോട് ചെര്‍ന്ന വലഞ്ചുഴിയിലാണ് സംഭവം.
കോന്നിയിലെ ഒരു വീട്ടിലെ മച്ചിൽ നിന്ന് ചെറിയ ശബ്ദം. പിന്നലെ നടത്തിയ തെരച്ചിലിന് ഒടുവിലാണ് ഷെരീഫും കുടുംബവും ആളെ തിരിച്ചറിഞ്ഞത്. അൽപനേരം കണ്ടെങ്കിലും പിന്നീട് അപ്രത്യക്ഷനായി. അങ്ങനെ രണ്ട് ദിവസം ശേഷമാണ് ഒരു കുഞ്ഞൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്.
പെരുമ്പാമ്പിനെ കണ്ട ഉടൻ ഷെരീഫ് വനംവകുപ്പ് സ്ട്രേക്കേഴ്സ് ഫോഴ്സിനെ വിളിച്ചു. അവരെത്തി മച്ചിൽ ഏറെ നേരം പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താൻ പരാജയപ്പെട്ടു.
ഒടുവിൽ ഇന്ന് വീണ്ടും വനംവകുപ്പ് കോന്നി സ്ട്രൈക്കിംഗ് ഫോഴ്സ് എത്തി വീടിൻറെ മച്ചിലിരുന്ന കുഞ്ഞൻ പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു. ഉദ്യോഗസ്ഥര്‍ എത്തി ഓടിളക്കി ഒന്നര മണിക്കൂറോളം പണിപ്പെട്ടാണ് പാമ്പിനെ പിടികൂടിയത്.
കക്ഷിയെ തെരയുന്നത് കണ്ട് നാട്ടുകാരും കൂടിയിരുന്നു. എന്നാൽ ആളെ കണ്ടെത്തിയതോടെ ഇത്രേ ഉള്ളോ എന്നായി. പിടികൂടിയ പെരുമ്പാമ്പിനെ വനത്തിൽ കൊണ്ടുവിടുമെന്ന് വനംവകുപ്പ് അറിയിച്ചു.
#two #days #baby #python #been #keeping #family #asleep #Finally #chased #caught