#fire | വീട്ടിനുള്ളിൽ തീപിടിച്ച്​ ആധാരങ്ങളും പണവും കത്തിനശിച്ചു

#fire | വീട്ടിനുള്ളിൽ തീപിടിച്ച്​ ആധാരങ്ങളും പണവും കത്തിനശിച്ചു
Sep 7, 2024 02:08 PM | By Susmitha Surendran

കാഞ്ഞങ്ങാട്:(truevisionnews.com) വീട്ടിനുള്ളിൽ തീപിടിച്ച്​ ആധാരങ്ങളും പണവും കത്തിനശിച്ചു. 38 പവൻസ്വർണാഭരണങ്ങളും ഒപ്പം നശിച്ചതായി സംശയിക്കുന്നു.

വലിയ പുസ്​തകശേഖ​രമുൾപ്പെടെ കത്തിനശിക്കാൻ നീണ്ട സമയമെടുത്തതിനാൽ സ്വർണാഭരണങ്ങൾ ഉരുകിയിട്ടുണ്ടാകുമെന്നാണ്​ കരുതുന്നത്​. ഇതുവരെ ലഭ്യമായിട്ടില്ല.

ഒരു മുറി പൂർണമായി കത്തിനശിച്ചു. പാണത്തൂർ ഇച്ച എന്ന എം.ബി. ഇസ്മായിൽ ഹാജിയുടെ ആവിയിൽ പള്ളിക്ക് സമീപത്തെ ഇരുനില വീടിന്റെ മുകൾനിലയിലെ മുറിയിലാണ് തീപിടിത്തമുണ്ടായത്.

ഈ സമയം മകൾ റംലയും റംലയുടെ മകൻ ഫർമാനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇസ്മായിൽ ഹാജി പള്ളിയിൽ പോയതായിരുന്നു. വീടിനുള്ളിൽ മറ്റു ഭാഗങ്ങളിലേക്ക് തീ പടരുംമുമ്പ്​ അഗ്നിരക്ഷാസേനയെത്തി തീയണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.

വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു. ബാഗിൽ സൂക്ഷിച്ചിരുന്ന 38 പവൻ സ്വർണാഭരണങ്ങളാണ്​ കത്തിനശിച്ചതായി കരുതുന്നത്.

ഇന്ത്യൻ രൂപയും ജപ്പാൻ ഉൾപ്പെടെയുള്ള വിദേശ കറൻസികളും വീടിന്റെയുൾപ്പെടെ നിരവധി ആധാരങ്ങൾ, വസ്ത്രങ്ങൾ എന്നിവയും കത്തിനശിച്ചു. ഹോസ്ദുർഗ് പൊലീസും നാട്ടുകാരും അഗ്നിരക്ഷാസേനക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

#fire #broke #out #inside #house #money #burnt

Next TV

Related Stories
തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും

Jul 22, 2025 10:55 PM

തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും

തദ്ദേശ തിരഞ്ഞെടുപ്പ് ,പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ...

Read More >>
കോഴിക്കോട് മുക്കത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിടിച്ച് 66കാരിക്ക് ദാരുണാന്ത്യം

Jul 22, 2025 10:20 PM

കോഴിക്കോട് മുക്കത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിടിച്ച് 66കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട് മുക്കം അരീക്കോട് റോഡില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് വയോധികക്ക്...

Read More >>
വൻ കഞ്ചാവ് വേട്ട; കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Jul 22, 2025 09:48 PM

വൻ കഞ്ചാവ് വേട്ട; കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി...

Read More >>
‌വിഎസിൻ്റെ സംസ്കാരം: നാളെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആലപ്പുഴത്തിൽ നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം

Jul 22, 2025 07:41 PM

‌വിഎസിൻ്റെ സംസ്കാരം: നാളെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആലപ്പുഴത്തിൽ നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം

നാളെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആലപ്പുഴത്തിൽ നഗരത്തിൽ പ്രവേശിക്കുന്നതിന്...

Read More >>
ചെറിയ പുള്ളികൾ അല്ല....! കൊല്ലത്ത് ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും പിടിയില്‍

Jul 22, 2025 06:16 PM

ചെറിയ പുള്ളികൾ അല്ല....! കൊല്ലത്ത് ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും പിടിയില്‍

കൊല്ലത്ത് പോലീസ് നടത്തിയ ലഹരിവേട്ടയില്‍ എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും...

Read More >>
കണ്ണൂർ പാനൂരിൽ കുടിവെള്ള വിതരണത്തിനെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ് അപകടം; ദമ്പതികളടക്കം മൂന്ന് പേർക്ക് പരിക്ക്

Jul 22, 2025 03:14 PM

കണ്ണൂർ പാനൂരിൽ കുടിവെള്ള വിതരണത്തിനെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ് അപകടം; ദമ്പതികളടക്കം മൂന്ന് പേർക്ക് പരിക്ക്

കണ്ണൂർ പാനൂരിൽ കുടിവെള്ള വിതരണത്തിനെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ്...

Read More >>
Top Stories

//Truevisionall