#CPIM | ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളും സിപിഐഎമ്മിനെ പ്രതിസന്ധിയിലാക്കി; സിപിഐ എക്‌സിക്യൂട്ടീവില്‍ വിലയിരുത്തല്‍

#CPIM | ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളും സിപിഐഎമ്മിനെ പ്രതിസന്ധിയിലാക്കി;  സിപിഐ എക്‌സിക്യൂട്ടീവില്‍ വിലയിരുത്തല്‍
Sep 6, 2024 10:33 PM | By ShafnaSherin

തിരുവനന്തപുരം: (truevisionnews.com)സിപിഐഎമ്മില്‍ കടുത്ത പ്രതിസന്ധിയെന്ന് സിപിഐ വിലയിരുത്തല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളും സിപിഐഎമ്മിനെ പ്രതിസന്ധിയിലാക്കി എന്ന് സിപിഐ എക്‌സിക്യൂട്ടീവില്‍ വിലയിരുത്തല്‍.

തിരുവനന്തപുരത്ത് വെച്ച് നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് വിലയിരുത്തല്‍.എന്നാല്‍ പി വി അന്‍വറിന്റെ പരാതിയില്‍ പാര്‍ട്ടിയുടെ പ്രത്യേക പരിശോധന വേണ്ടെന്നാണ് സിപിഐഎമ്മിന്റെ നിലപാട്.

പരാതിയില്‍ സര്‍ക്കാര്‍ അന്വേഷിക്കട്ടെയെന്നും അന്‍വര്‍ നല്‍കിയ പരാതിയില്‍ പി ശശിക്കെതിരെ ആരോപണമില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ നടപടി എടുക്കാനാവില്ലെന്നും പരാതി ലഭിച്ചാല്‍ പാര്‍ട്ടി അക്കാര്യം പരിശോധിക്കുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.അന്‍വര്‍ നല്‍കിയ പരാതി സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പരിശോധിച്ചു.

അന്‍വര്‍ പരസ്യമായ ആരോപണം നടത്തിയതില്‍ സിപിഐഎമ്മിന് എതിര്‍പ്പുണ്ട്. എന്നാല്‍ അന്‍വറിനെ തള്ളാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി തയ്യാറായില്ല.

അന്‍വറിന്റെ പരാതികളിലല്ല, പകരം അന്‍വറിന്റെ രീതിയിലാണ് സിപിഐഎമ്മില്‍ അതൃപ്തിയുള്ളതെന്നാണ് എം വി ഗോവിന്ദന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. അന്‍വര്‍ പരസ്യ ആരോപണം ഉന്നയിച്ചതിലെ നീരസം മറച്ചുവെക്കാതെയാണ് ഗോവിന്ദന്റെ ഇന്നത്തെ പ്രതികരണം.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഉത്തരവാദിത്തം ശശി നിര്‍വഹിക്കുന്നില്ലെന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കില്ലെന്ന തരത്തിലാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്ന് വിശദീകരിച്ചത്.

പുറത്ത് പി വി അന്‍വര്‍ ആരോപണങ്ങളുന്നയിച്ചെങ്കിലും പാര്‍ട്ടിക്ക് നല്‍കിയ പരാതിയില്‍ ശശിക്കെതിരെയുള്ള ആരോപണങ്ങളില്ലെന്ന സാങ്കേതിവാദം ഉയര്‍ത്തിയാണ് എം വി ഗോവിന്ദന്‍ ശശിയെ രക്ഷിച്ചെടുത്തത്.ഗുരുതരമായ ആരോപണങ്ങളാണ് പി വി അന്‍വര്‍ ശശിക്കെതിരെ ഉയര്‍ത്തിയത്.

#HemaCommitteeReport #allegations #leveled #Anwar #CPIM #crisis #Evaluation #CPI #Executive

Next TV

Related Stories
#Nipah | നിപ മരണം: യുവാവിന്റെ സഞ്ചാരപാത പരിശോധിക്കാൻ നാലംഗ സംഘത്തിന് ചുമതല

Sep 16, 2024 05:08 PM

#Nipah | നിപ മരണം: യുവാവിന്റെ സഞ്ചാരപാത പരിശോധിക്കാൻ നാലംഗ സംഘത്തിന് ചുമതല

മലപ്പുറം ജില്ലയിലാകെ മാസ്ക് നിര്‍ബന്ധമാക്കിയതിനൊപ്പം ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും...

Read More >>
#heartattack | ജോലിക്കിടെ ഹൃദായാഘാതം; പെട്രോൾ പമ്പ് ജീവനക്കാരൻ മരിച്ചു

Sep 16, 2024 04:13 PM

#heartattack | ജോലിക്കിടെ ഹൃദായാഘാതം; പെട്രോൾ പമ്പ് ജീവനക്കാരൻ മരിച്ചു

കാസർഗോഡ് പള്ളോട്ടെ ടി കെ രവീന്ദ്രനാണ് (69) മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന്‌ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ...

Read More >>
#feverdeath | പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അധ്യാപിക മരിച്ചു

Sep 16, 2024 04:08 PM

#feverdeath | പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അധ്യാപിക മരിച്ചു

ഞായറാഴ്‌ച പനിയെത്തുടർന്ന് മാവുങ്കാൽ സ്വകാര്യ ആശുപത്രിയിൽ ടീച്ചറെ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും നില ഗുരുതരമായതിനാൽ മംഗലാപുരം കെഎംസി...

Read More >>
#KSurendran | ‘ദുരന്തത്തെ അഴിമതി നടത്താനുള്ള അവസരം ആക്കി മാറ്റുന്ന പതിവ് പിണറായി സർക്കാർ ഇക്കുറിയും തെറ്റിച്ചില്ല’ - കെ സുരേന്ദ്രൻ

Sep 16, 2024 03:46 PM

#KSurendran | ‘ദുരന്തത്തെ അഴിമതി നടത്താനുള്ള അവസരം ആക്കി മാറ്റുന്ന പതിവ് പിണറായി സർക്കാർ ഇക്കുറിയും തെറ്റിച്ചില്ല’ - കെ സുരേന്ദ്രൻ

മറ്റു സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെ വയനാട്ടിന് കൈത്താങ്ങായി സാമ്പത്തിക സഹായങ്ങൾ നൽകിയപ്പോൾ പിണറായി സർക്കാർ ദുരന്തത്തെ പോലും മുതലെടുത്ത് അഴിമതി...

Read More >>
#founddead | വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Sep 16, 2024 03:27 PM

#founddead | വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹം കുടുംബാംഗങ്ങള്‍ക്ക്...

Read More >>
Top Stories