#KafirScreenshot | കാഫിർ സ്ക്രീൻഷോട്ട്: വ്യാജരേഖ കുറ്റംചുമത്തി പോലീസ്, പരാതിക്കാരനെ എന്തുകൊണ്ട് വാദിയാക്കിയില്ലെന്ന് കോടതി

#KafirScreenshot | കാഫിർ സ്ക്രീൻഷോട്ട്: വ്യാജരേഖ കുറ്റംചുമത്തി പോലീസ്, പരാതിക്കാരനെ എന്തുകൊണ്ട് വാദിയാക്കിയില്ലെന്ന് കോടതി
Sep 6, 2024 10:11 PM | By ShafnaSherin

കൊച്ചി: (truevisionnews.com)വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ടുമായി ബന്ധപ്പെട്ട കേസില്‍ വ്യാജരേഖ കുറ്റം ചുമത്തി പോലീസ്.

ഹൈക്കോടതി വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് പോലീസ് നീക്കം. പരാതിക്കാരനായ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ പേരില്‍ വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചെങ്കില്‍ എന്തുകൊണ്ട് പരാതിക്കാരനെ കേസില്‍ വാദിയാക്കിയില്ലെന്നും ഹൈക്കോടതി ചോദിച്ചു.

കേസില്‍ രണ്ട് പുതിയ കുറ്റങ്ങളാണ് ഇപ്പോള്‍ പോലീസ് ചുമത്തിയിരിക്കുന്നത്. ഐ.പി.സി. 468, ഐ.പി.സി. 471 വകുപ്പുകള്‍ പുതുതായി കൂട്ടിച്ചേര്‍ത്തെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു.

ഈ വകുപ്പുകള്‍ ചേര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയിലും സമര്‍പ്പിച്ചിട്ടുണ്ട്.പരാതിയില്‍ പറയുന്ന കുറ്റകൃത്യങ്ങളില്‍ പലതും എഫ്.ഐ.ആറിന്റെ ഭാഗമായി വന്നിട്ടില്ലെന്ന് കേസില്‍ ഹൈക്കോടതിയെ സമീപിച്ച യൂത്ത്‌ലീഗ് നേതാവ് കാസിം മുന്നോട്ടുവെച്ചിരുന്നു.

ഇതില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വശദീകരണം തേടി. ഇതിനെത്തുടര്‍ന്നാണ് രണ്ട് വകുപ്പുകള്‍ കൂടി ചുമത്താന്‍ പോലീസ് തയ്യാറായിരിക്കുന്നത്. അതേസമയം വ്യാജ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് കോടതിയില്‍ നല്‍കിയിരിക്കുന്ന വിശദീകരണം.

തന്റെ പേരില്‍ വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചുവെന്ന് കാസിം പരാതിപ്പെട്ടപ്പോള്‍ എന്തുകൊണ്ട് പരാതിക്കാരന്‍ വാദിയായി മാറിയില്ലെന്നും കോടതി ചോദിച്ചു. ഇതില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

#KafirScreenshot #police #defend #complainant #after #accusing #forgery #Court

Next TV

Related Stories
#Nipah | നിപ മരണം: യുവാവിന്റെ സഞ്ചാരപാത പരിശോധിക്കാൻ നാലംഗ സംഘത്തിന് ചുമതല

Sep 16, 2024 05:08 PM

#Nipah | നിപ മരണം: യുവാവിന്റെ സഞ്ചാരപാത പരിശോധിക്കാൻ നാലംഗ സംഘത്തിന് ചുമതല

മലപ്പുറം ജില്ലയിലാകെ മാസ്ക് നിര്‍ബന്ധമാക്കിയതിനൊപ്പം ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും...

Read More >>
#heartattack | ജോലിക്കിടെ ഹൃദായാഘാതം; പെട്രോൾ പമ്പ് ജീവനക്കാരൻ മരിച്ചു

Sep 16, 2024 04:13 PM

#heartattack | ജോലിക്കിടെ ഹൃദായാഘാതം; പെട്രോൾ പമ്പ് ജീവനക്കാരൻ മരിച്ചു

കാസർഗോഡ് പള്ളോട്ടെ ടി കെ രവീന്ദ്രനാണ് (69) മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന്‌ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ...

Read More >>
#feverdeath | പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അധ്യാപിക മരിച്ചു

Sep 16, 2024 04:08 PM

#feverdeath | പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അധ്യാപിക മരിച്ചു

ഞായറാഴ്‌ച പനിയെത്തുടർന്ന് മാവുങ്കാൽ സ്വകാര്യ ആശുപത്രിയിൽ ടീച്ചറെ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും നില ഗുരുതരമായതിനാൽ മംഗലാപുരം കെഎംസി...

Read More >>
#KSurendran | ‘ദുരന്തത്തെ അഴിമതി നടത്താനുള്ള അവസരം ആക്കി മാറ്റുന്ന പതിവ് പിണറായി സർക്കാർ ഇക്കുറിയും തെറ്റിച്ചില്ല’ - കെ സുരേന്ദ്രൻ

Sep 16, 2024 03:46 PM

#KSurendran | ‘ദുരന്തത്തെ അഴിമതി നടത്താനുള്ള അവസരം ആക്കി മാറ്റുന്ന പതിവ് പിണറായി സർക്കാർ ഇക്കുറിയും തെറ്റിച്ചില്ല’ - കെ സുരേന്ദ്രൻ

മറ്റു സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെ വയനാട്ടിന് കൈത്താങ്ങായി സാമ്പത്തിക സഹായങ്ങൾ നൽകിയപ്പോൾ പിണറായി സർക്കാർ ദുരന്തത്തെ പോലും മുതലെടുത്ത് അഴിമതി...

Read More >>
#founddead | വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Sep 16, 2024 03:27 PM

#founddead | വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹം കുടുംബാംഗങ്ങള്‍ക്ക്...

Read More >>
Top Stories