ഇരിങ്ങാലക്കുട: (truevisionnews.com) എട്ട് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 43 വര്‍ഷം കഠിനതടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും.
ഇരിങ്ങാലക്കുട അതിവേഗ സ്പെഷല്‍ കോടതി ജഡ്ജ് വിവീജ സേതുമോഹനനാണ് ശിക്ഷ വിധിച്ചത് .
2018 ജൂണ്‍ മുതല്‍ 2019 മാര്‍ച്ച് വരെ പ്രായപൂര്‍ത്തിയാത്ത സ്കൂള്‍ വിദ്യാര്‍ഥിനിയെ പലതവണ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയയാക്കി എന്ന് ആരോപിച്ച് ചാലക്കുടി പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രതിയായ ചാലക്കുടി സ്വദേശി സന്തോഷിനെയാണ് കോടതി ശിക്ഷിച്ചത്.
പിഴ അടക്കാതിരുന്നാല്‍ 15 മാസം കഠിനതടവ് അനുഭവിക്കണം. പിഴ സംഖ്യ ഈടാക്കിയാല്‍ അത് അതിജീവിതക്ക് നഷ്ടപരിഹാരമായി നല്‍കാനും നിര്‍ദേശമുണ്ട്. പ്രതിയെ വിയ്യൂര്‍ ജയിലിലേക്ക് റിമാന്റ് ചെയ്തു.
#Sexual #harassment #against #eight #year #old #girl #severe #punishment #fine #accused