#PVAnwar | പി വി അൻവർ എംഎൽഎ നടത്തിയ എഡിജിപിക്കെതിരായ ആരോപണം; പ്രത്യേക അന്വേഷണസംഘം പ്രാഥമിക അന്വേഷണം ഇന്ന് തുടങ്ങിയേക്കും

#PVAnwar | പി വി അൻവർ എംഎൽഎ നടത്തിയ എഡിജിപിക്കെതിരായ ആരോപണം; പ്രത്യേക അന്വേഷണസംഘം പ്രാഥമിക അന്വേഷണം ഇന്ന് തുടങ്ങിയേക്കും
Sep 5, 2024 08:09 AM | By ShafnaSherin

തിരുവനന്തപുരം: (truevisionnews.com)എഡിജിപി എം ആർ അജിത് കുമാർ മുൻ എസ്പി സുജിത് ദാസ് എന്നിവർക്കെതിരെ പി വി അൻവർ എംഎൽഎ നടത്തിയ ആരോപണങ്ങളിൽ പ്രത്യേക അന്വേഷണസംഘം പ്രാഥമിക അന്വേഷണം ഇന്ന് തുടങ്ങിയേക്കും.

എല്ലാ ആരോപണങ്ങളിലും വിവരശേഖരണം നടത്താനാണ് തീരുമാനം. വിഷയത്തിൽ പി വി അൻവറിന്റെ മൊഴിയടക്കം രേഖപ്പെടുത്തിയേക്കും. സുജിത്ത് ദാസിനെതിരെയുള്ള പരാതി നില നിൽക്കുന്നതിനാൽ ഇതിൽ വേഗത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും സാധ്യതയുണ്ട്.

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സുജിത്ത് ദാസിൻ്റെ സസ്പെൻഷൻ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാകുക.പൊളിറ്റിക്കൽ സെക്രട്ടറിക്കും എഡിജിപിയ്ക്കുമെതിരെ ഉയർന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്.ഇന്ന് സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.

നാളെയായിരിക്കും കോൺ​ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുക. മാഫിയ സംരക്ഷനായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കുക, മുഖ്യമന്ത്രിയുടെ ഓഫിസിലെ ക്രിമിനലുകളെ പുറത്താക്കുക, കേസന്വേഷണം സിബിഐയ്ക്ക് വിടുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് മാർച്ച്. കെപിസിസിയുടെ ആഭിമുഖ്യത്തിൽ ആയിരത്തോളം പ്രവർത്തകരെ സംഘടിപ്പിച്ച് പ്രതിഷേധം നടത്താനാണ് തീരുമാനം.

അതേസമയം സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് നാളെയും സിപിഐ സംസ്ഥാ കൗൺസിൽ ഇന്നും ചേരും. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ആരോപണങ്ങൾ സംബന്ധിച്ച ചർച്ച നടക്കാനിരിക്കെ പ്രതിരോധ നീക്കങ്ങൾ നടത്തുകയാണ് പൊളിറ്റിക്കൽ സെക്രട്ടറി പി ശശി.

മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇടപെടാൻ കഴിയാത്ത വൻ ശക്തികൾ ഉൾപ്പെടെയുള്ളവർ തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിലുണ്ടെന്നാണ് പി ശശി ഉയർത്തുന്ന പ്രതിരോധം. എന്നാൽ പാർട്ടിക്കുള്ളിൽ നിന്നുതന്നെ പി ശശിക്കെതിരായ വിമർശനങ്ങളും ശക്തമാകുന്നുണ്ട്.

പി ശശി സ്വേച്ഛാധിപതിയാണെന്നും അധികാര കേന്ദ്രമായി പ്രവർത്തിക്കുകയാണെന്നും തുടങ്ങിയ വിമർശനങ്ങളാണ് പാർട്ടിക്കുള്ളിൽ നിന്നും ഉയരുന്നത്. വിഷയം ​ഗൗരവപൂർവം ചർച്ച ചെയ്യുമെന്നിരിക്കെ പാർട്ടി പിന്തുണ ഉറപ്പാക്കുകയാണ് പി ശശിയുടെ ലക്ഷ്യം.

കഴിഞ്ഞ ദിവസം ദ വീക്ക് മാ​ഗസിന് നൽകിയ അഭിമുഖത്തിൽ ആരോപണങ്ങളിൽ തനിക്ക് ഭയമില്ലെന്ന് പി ശശി പറഞ്ഞിരുന്നു.ആളുകൾക്ക് ഇഷ്ടമുള്ളത് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. പകയില്ല പേടിയും തോന്നുന്നില്ല.

1980ൽ പാർട്ടി സെക്രട്ടറിയായ കാലം മുതൽ തനിക്കെതിരായ അക്രമങ്ങൾ നടക്കുന്നുണ്ടെന്നും എന്നിട്ടും ഇത്ര ദൂരം പിന്നിട്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

#Allegation #against #ADGP #PVAnwar #MLA #Special #Investigation #Team #may #start #preliminary #investigation #today

Next TV

Related Stories
'ഭർതൃ വീട്ടിൽ കൊടിയ പീഡനം; ശരീരത്തിൽ മർദ്ദിച്ചതിന്റെ പാടുകൾ കണ്ടിരുന്നു'; വിതുമ്പി ജിസ്മോളുടെ കുടുംബം

Apr 17, 2025 10:43 PM

'ഭർതൃ വീട്ടിൽ കൊടിയ പീഡനം; ശരീരത്തിൽ മർദ്ദിച്ചതിന്റെ പാടുകൾ കണ്ടിരുന്നു'; വിതുമ്പി ജിസ്മോളുടെ കുടുംബം

കഴിഞ്ഞ കുറച്ചു നാളുകളായി ഭർത്താവ് ജിമ്മിയുടെ വീട്ടിൽ ജിസ്മോൾ അനുഭവിച്ചത് കടുത്ത മാനസിക പീഡനമാണെന്നാണ് അച്ഛനും സഹോദരങ്ങളും...

Read More >>
ഓൺലൈൻ എഡ്യൂക്കേഷന്റെ മറവിൽ വൻ സൈബർ തട്ടിപ്പ്; കോഴിക്കോട് സ്വദേശി പിടിയിൽ

Apr 17, 2025 10:29 PM

ഓൺലൈൻ എഡ്യൂക്കേഷന്റെ മറവിൽ വൻ സൈബർ തട്ടിപ്പ്; കോഴിക്കോട് സ്വദേശി പിടിയിൽ

പണം തിരികെ ചോദിച്ചവർക്കു നേരെ വധ ഭീഷണി മുഴക്കിയെന്നും പൊലീസ്...

Read More >>
കോഴിക്കോട് വീണ്ടും ഓൺലൈൻ തട്ടിപ്പ്; ഡോക്ടർക്കും വീട്ടമ്മക്കും നഷ്ടമായത് ഒന്നരക്കോടി രൂപ

Apr 17, 2025 10:24 PM

കോഴിക്കോട് വീണ്ടും ഓൺലൈൻ തട്ടിപ്പ്; ഡോക്ടർക്കും വീട്ടമ്മക്കും നഷ്ടമായത് ഒന്നരക്കോടി രൂപ

വിവിധ കമ്പനികളുടെ പ്രതിനിധികളാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയാണ് തട്ടിപ്പ്...

Read More >>
ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള വാഗമണ്‍ യാത്ര; വഴിയില്‍ പതിയിരുന്ന മരണം, നോവായി ധന്യ

Apr 17, 2025 10:01 PM

ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള വാഗമണ്‍ യാത്ര; വഴിയില്‍ പതിയിരുന്ന മരണം, നോവായി ധന്യ

ബ്രേക്ക് നഷ്ടപ്പെട്ടതാണ് ട്രാവലര്‍ നിയന്ത്രണം വിട്ട് മറിയാന്‍ കാരണമായത്. ആറ് കുട്ടികളും മൂന്ന് സ്ത്രീകളും അടക്കം 12 പേരാണ്...

Read More >>
സിപിഐഎം നേതാക്കള്‍ നടുറോഡില്‍ തമ്മിലടിച്ചു; രണ്ടുപേര്‍ക്കെതിരെ പാര്‍ട്ടി നടപടി

Apr 17, 2025 09:47 PM

സിപിഐഎം നേതാക്കള്‍ നടുറോഡില്‍ തമ്മിലടിച്ചു; രണ്ടുപേര്‍ക്കെതിരെ പാര്‍ട്ടി നടപടി

തനിക്കെതിരായ അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ച് നിതീഷ് പാര്‍ട്ടി വിടാന്‍ ആലോചിക്കുന്നതായി...

Read More >>
ചിക്കനും ബട്ടറും കഴിച്ചതോടെ ശാരീരിക ബുദ്ധിമുട്ടുകൾ; ഭക്ഷ്യവിഷബാധയേറ്റ് 12-പേർ ആശുപത്രിയിൽ

Apr 17, 2025 09:40 PM

ചിക്കനും ബട്ടറും കഴിച്ചതോടെ ശാരീരിക ബുദ്ധിമുട്ടുകൾ; ഭക്ഷ്യവിഷബാധയേറ്റ് 12-പേർ ആശുപത്രിയിൽ

ചിക്കനും ബട്ടറും കഴിച്ചതോടെയാണ് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതെന്ന് തൊഴിലാളികൾ പറഞ്ഞു. നാലുപേരെ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിൽ...

Read More >>
Top Stories