ദേവികുളം: (truevisionnews.com)ചിന്നക്കലാലില്‍ ചരിഞ്ഞ മുറിവാലന്‍ കൊമ്പന്റെ ശരീരത്തില്‍ നിന്ന് 20 പെല്ലറ്റുകള്‍ കണ്ടെത്തി.
പോസ്റ്റ്‌മോര്‍ട്ടത്തിനിടെയാണ് പെല്ലറ്റുകള്‍ കണ്ടെടുത്തത്. എന്നാല്‍ ഇതില്‍ 19 പെല്ലറ്റുകളും ട്വല്‍വ് ബോര്‍ തോക്കുകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ളവയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വന്യജീവികളെ തുരത്താനായി വനംവകുപ്പ് ഉപയോഗിക്കുന്ന തോക്കുകള്‍ ആണ് ട്വല്‍വ് ബോര്‍ ആക്ഷന്‍ തോക്കുകള്‍.ദേവികളും റേഞ്ചില്‍ 4 ട്വല്‍വ് ബോര്‍ തോക്കുകള്‍ ആണുള്ളത്.
എന്നാല്‍ ഇവ ഇതുവരെ ഉപയോഗിച്ചിട്ടില്ല. കൊമ്പന്റെ ശരീരത്തില്‍ ഉള്ള പെല്ലറ്റുകള്‍ എയര്‍ഗണ്‍ പോലുള്ള തോക്കുകള്‍ ഉപയോഗിച്ച് വെടിവെച്ചതാകാം എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കരുതുന്നത്.
ഇടത്തരം വലുപ്പമുള്ള ഒരു പെല്ലറ്റും മുറിവാലന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ പെല്ലറ്റുകളൊന്നും ആനയുടെ ആന്തരികാവയങ്ങളില്‍ ക്ഷതമേല്‍പ്പിക്കുന്ന തരത്തിലുള്ളവയല്ല
#20 #pellets #found #Kompans #body #slashed