#newbornbabydeath | നവജാത ശിശുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പ്രതികൾ; രതീഷിൻ്റെ വീട്ടിൽ കുഴിച്ചുമൂടി

#newbornbabydeath  | നവജാത ശിശുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പ്രതികൾ; രതീഷിൻ്റെ വീട്ടിൽ കുഴിച്ചുമൂടി
Sep 2, 2024 06:33 PM | By Athira V

ആലപ്പുഴ: ( www.truevisionnews.com  ) ചേ‍‌ർത്തലയിൽ നവജാത ശിശുവിനെ കാണാനില്ലെന്ന് പരാതിയിൽ വഴിത്തിരിവ് . പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ കൊലപ്പെടുത്തിയതാണെന്ന് അമ്മ ആശയും ആൺസുഹൃത്ത് രതീഷും സ്ഥിരീകരിച്ചു.

രതീഷിൻ്റെ വീട്ടിൽ കുഞ്ഞിനെ കുഴിച്ചു മൂടിയെന്നാണ് മൊഴി. വിരലടയാള വിദഗ്‌ദ്ധർ പോലിസ് സ്റ്റേഷനിൽ എത്തി. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു.

പള്ളിപ്പുറം സ്വദേശിയായ ആശ ഡിസംബർ 25 നാണ് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനായി അഡ്‌മിറ്റായത്. 26 ന് പ്രസവിച്ചു. 31 ന് ആശുപത്രിയിൽ നിന്നും വിട്ട ഇവർ വീട്ടിലെത്തിയപ്പോൾ കുഞ്ഞ് ഉണ്ടായിരുന്നില്ല.

പ്രദേശത്തെ ആശാവര്‍ക്കര്‍ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞിനെ കാണിക്കാൻ യുവതി തയ്യാറായില്ല. തുടര്‍ന്ന് വാർഡ് മെമ്പറെ ആശാവര്‍ക്കര്‍ വിവരം അറിയിച്ചു. വാര്‍ഡ് മെമ്പര്‍ ഷിൽജ അറിയിച്ചത് അനുസരിച്ച് പൊലീസും അന്വേഷണം നടത്തി.

കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറിയെന്നാണ് സ്ത്രീ പൊലീസിനോടും ആദ്യം പറഞ്ഞത്. ഇവര്‍ക്ക് വെറെ രണ്ടു കുട്ടികളുണ്ട്. മൂന്നാമത്തെ കുഞ്ഞിനെയാണ് കൈമാറിയെന്ന് പറഞ്ഞത്. എന്നാൽ കുഞ്ഞിനെ അടക്കം ചെയ്ത സ്ഥലത്തേക്ക് പൊലീസ് പ്രതികളുമായി പോയി. ഇവിടെ പ്രതികളുടെ മൊഴി അടിസ്ഥാനമാക്കി തെരച്ചിൽ നടത്തും.

#accused #killed #newborn #baby #suffocation #Buried #Ratheesh #house

Next TV

Related Stories
#founddead | ഓടയിൽ വീണ്  വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തി

Nov 24, 2024 12:58 PM

#founddead | ഓടയിൽ വീണ് വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തി

ശ്രീകാര്യം ഇടക്കോടുള്ള മകളുടെ വീട്ടിലേയ്ക്ക് പോകവെ ഓടയിൽ വീണു മരിക്കുകയായിരുന്നു....

Read More >>
#VMuraleedharan  |  ഇവിടെ എന്തൊക്കെ നടപ്പിലായെന്നും നടപ്പിലായില്ലെന്നും തനിക്കറിയില്ല -  വി.മുരളീധരന്‍

Nov 24, 2024 12:04 PM

#VMuraleedharan | ഇവിടെ എന്തൊക്കെ നടപ്പിലായെന്നും നടപ്പിലായില്ലെന്നും തനിക്കറിയില്ല - വി.മുരളീധരന്‍

പാർട്ടി തന്നെ ഏൽപ്പിച്ചത് മഹാരാഷ്ട്രയിലെ ചുമതലയെന്ന് മുന്‍ കേന്ദ്രമന്ത്രി...

Read More >>
#Congress  | 'സ്ഥാനാർഥി നിർണയത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നു',  തോൽവിക്ക് പിന്നാലെ ചേലക്കര കോൺഗ്രസിൽ തർക്കം

Nov 24, 2024 11:30 AM

#Congress | 'സ്ഥാനാർഥി നിർണയത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നു', തോൽവിക്ക് പിന്നാലെ ചേലക്കര കോൺഗ്രസിൽ തർക്കം

സ്ഥാനാർഥി നിർണയത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നുവെന്നും നേതാക്കാൾ...

Read More >>
Top Stories