#wayanadandslide | ചാലിയാറിൽനിന്ന് വീണ്ടും ശരീരഭാഗം കണ്ടെത്തി; ഉരുൾപൊട്ടലിൽ കാണാതായ ആളുടേതെന്ന് സംശയം

#wayanadandslide |  ചാലിയാറിൽനിന്ന് വീണ്ടും ശരീരഭാഗം കണ്ടെത്തി; ഉരുൾപൊട്ടലിൽ കാണാതായ ആളുടേതെന്ന് സംശയം
Sep 1, 2024 07:09 PM | By Athira V

നിലമ്പൂർ: ( www.truevisionnews.com  ) പോത്തുകല്ല് മേഖലയിൽ ചാലിയാറിൽ‌നിന്ന് ശരീരഭാ​ഗം കണ്ടെത്തി. മലിനജലം കയറിയ കിണറുകള്‍ വൃത്തിയാക്കുന്നതിനിടെ ട്രോമാ കെയർ പ്രവർത്തകരാണ് പുഴയോരത്ത് ശരീരഭാഗം കണ്ടെത്തിയത്.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായ വ്യക്തിയുടേതാണ് ശരീരഭാ​ഗമെന്നാണ് കരുതുന്നത്. പോലീസെത്തി ശരീരഭാ​ഗം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

വയനാട് ഉരുൾപൊട്ടലിനെത്തുടർന്ന് ചാലിയാറിലൂടെ ഒഴുകിയെത്തിയ നിരവധി മൃതദേഹങ്ങൾ നേരത്തെ പോത്തുകല്ല് മേഖലയിൽനിന്ന് കണ്ടെത്തിയിരുന്നു.

അന്ന് കണ്ടെടുത്ത ശരീരഭാ​ഗങ്ങളും മൃതദേഹങ്ങളും പിന്നീട് വയനാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. പുഴയോരത്ത് മൃഗങ്ങളുടെയും മറ്റും ജഡങ്ങളും നേരത്തെ അടിഞ്ഞിരുന്നു.

#wayanad #landslide #body #part #found #chaliyar #pothukal #area

Next TV

Related Stories
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories

Entertainment News