ഹെൽത്ത് ഇൻസ്പെക്ടറുടെ മാല മോഷ്ടിച്ചുവെന്ന ആരോപണത്തെ തുടർന്ന് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി.
വലിയ മരം ബ്രാഞ്ച് സെക്രട്ടറി സുധീറിനെയാണ് പുറത്താക്കിയത്. ആലപ്പഴ നഗരസഭയിലെ താൽക്കാലിക ജീവനക്കാരനാണ് സുധീർ. പിറന്നാൾ ആഘോഷത്തിനിടെയാണ് ഹെൽത്ത് ഇൻസ്പെക്ടറുടെ സ്വർണമാല കവർന്നത്.
മൂന്ന് പവന്റെ മാലയാണ് പിറന്നാൾ ആഘോഷത്തിനിടെ കവർന്നത്. ഈ മാസം 25ന് നഗരസഭയിലെ കൗൺസിലറുടെ മകളുടെ പിറന്നാളാഘോഷത്തിനിടെയാണ് സംഭവം നടന്നത്.
മാല നഷ്ടപ്പെട്ട വിവരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് ദിവസങ്ങൾക്ക് ശേഷം മാല നഗരത്തിലെ ഒരു സ്വകാര്യ പണമിടപാട് കേന്ദ്രത്തിൽ പണയം വെക്കാനായി മോഷ്ടിച്ച വ്യക്തി കൊണ്ടുവന്നിരുന്നു.
തുടർന്ന് സമൂഹമാധ്യമങ്ങളിലെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടിരുന്ന ജീവനക്കാരി ഹെൽത്ത് ഇൻസ്‌പെക്ടറെ അറിയിക്കുകയായിരുന്നു.
മോഷണ വിവരം പുറത്തായതോടെ പാർട്ടി ഇടപെട്ട് ഉടമസ്ഥനു മാല തിരികെ ഏൽപ്പിച്ചു പ്രശ്നം ഒത്തുതീർപ്പാക്കിയിരുന്നു. ഇതോടെ ആലപ്പുഴ സൗത്ത് പോലീസിൽ നൽകിയ പരാതി ഉടമസ്ഥൻ പിൻവലിച്ചിരുന്നു.
എന്നാൽ കോൺഗ്രസിന്റെ കൗൺസിലർമാർ നഗരസഭയിൽ ഉയർത്തിക്കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സുധീറിനെതിരെ നടപടിയെടുത്തത്.
#Alleged #theft #health #inspector's #necklace #CPI(M) #branch #secretary #expelled #from #party