പത്തനംതിട്ട: (truevisionnews.com) സംസ്ഥാന വനിതാ കമ്മീഷൻ പിരിച്ചുവിടണം എന്ന് ഷാനിമോൾ ഉസ്മാൻ.
ഇരകളെ ഭീഷണിപ്പെടുത്തുന്ന ജോലിയാണ് സർക്കാർ ചെയ്യുന്നത്. ഡിവൈഎഫ്ഐയുടെ പൊടി പോലും കാണാനില്ലെന്നും ഷാനി മോൾ ഉസ്മാൻ പറഞ്ഞു.
മുകേഷിനെതിരായ ബലാത്സംഗ കേസിൽ പ്രതികരിക്കുകയായിരുന്നു ഷാനിമോൾ ഉസ്മാൻ. മുകേഷ് രാജിവെക്കണമെന്ന് അന്തസ്സുണ്ടെങ്കിൽ മന്ത്രിസഭയിൽ വീണാ ജോർജ് ആവശ്യപ്പെടണം.
24 മണിക്കൂർ സമയം തങ്ങൾ വീണയ്ക്ക് കൊടുക്കുന്നു. ശൈലജ ടീച്ചർ ഏത് നാട്ടിലാണെന്ന് പോലും അറിയില്ല. ശ്രീമതി ടീച്ചർ പറഞ്ഞതും പറയാത്തതും ഒരു പോലെ.
സിപിഐഎമ്മിന് ഒളിപ്പിക്കാൻ ഒരുപാടുണ്ടെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു. സിനിമ നയരൂപീകരണ സമിതിയിൽ മുകേഷ് ഉണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം.
മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണം. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് മുകേഷ് പറയുന്നത്. അങ്ങനെയെങ്കിൽ കേസ് കൊടുക്കണമായിരുന്നു.
മുകേഷിന് സംരക്ഷണ കവചം ഒരുക്കുകയാണ് സിപിഐഎം. മുകേഷിന് ഓർമ്മക്കുറവ് ഉണ്ടെങ്കിൽ ചികിത്സിക്കണമെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
കൊച്ചി സ്വദേശിയായ നടിയുടെ പരാതിയിൽ മരട് പൊലീസാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. ആരോപണത്തിൽ കേസെടുത്തതോടെ മുകേഷ് എംഎൽഎ സ്ഥാനത്ത് നിന്നും രാജിവെക്കണമെന്ന ആവശ്യം ശക്തമായി.
മുകേഷ് രാജിവെച്ച് അന്വേഷണത്തെ നേരിടുന്നതാണ് ധാർമ്മികതയെന്ന് സിപിഐ അഭിപ്രായപ്പെട്ടു.
രാജി ആവശ്യവും പ്രതിപക്ഷ പ്രതിഷേധവും ശക്തമായതോടെ മുകേഷിന്റെ വീടിന് മുന്നിൽ സുരക്ഷ ശക്തമാക്കി. കുമാരപുരത്തെ വീട് ശക്തമായ പൊലീസ് സംരക്ഷണത്തിലാണ്.
#Mukesh #treated #memory #loss #government #job #intimidating #victims #ShaniMolUsman