അരൂർ: ( www.truevisionnews.com) ആകാശപാത നിർമാണ സ്ഥലത്തു നിന്ന് ഡൈനാമിക്ക് ട്രസ്സിംഗ് പ്ലേറ്റ് മോഷ്ടക്കളായ മൂന്ന് പേർ അരൂർ പൊലീസിന്റെ പിടിയിൽ. പള്ളൂരുത്തി വെളി കിഴക്കേ തൊമ്മശ്ശേരിൽ സുലൈമാൻ (50), പനങ്ങാട് പുളിയം പള്ളിയിൽ നിയാസ് (38), കളമശ്ശേരി അഭിഭവനത്തിൽ അജിത്ത് (46) എന്നിവരാണ് അരൂർ പൊലീസിന്റെ പിടിയിലായത്.
പാലത്തിന്റെ ബലത്തിന് വേണ്ടി സ്പാനുകളുടെ അടിയിൽ വെയ്ക്കുന്ന ട്രസ്സിംഗ് പ്ലേറ്റ് ആണ് മോഷ്ടിച്ചത്.
എരമല്ലൂർ സാനിയ തീയറ്ററിന് സമീപത്തു നിന്നും കാസ്റ്റ് അയണിൽ നിർമ്മിച്ച ഒൻപത് എണ്ണമാണ് സംഘം മോഷ്ടിച്ചത്. സാധനങ്ങൾ ഒളിപ്പിച്ചുവെച്ച ശേഷം റോഡരികിൽ നിൽക്കുകയായിരുന്നു ഇവർ.
പൊലീസിന്റെ പതിവ് പെട്രോളിംഗിനിടെ രാത്രി പത്ത് മണിയോടെ സംശയം തോന്നിപ്പിക്കുന്ന വിധം അരൂർ പാലത്തിന് സമീപം നിൽക്കുന്ന ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മോഷണം മനസ്സിലാക്കിയത്. പതിനായിരം രൂപ വീതം വരുന്ന 9 ഡൈനാമിക്ക് ഡസ്റ്റിഗ് പ്ലേറ്റുകളാണ് കവർന്നത്. പ്രതികളെ ചേർത്തല കോടതിയിൽ ഹാജരാക്കി.
മറ്റൊരു സംഭവത്തിൽ അരൂർ തുറവൂർ എലിവേറ്റഡ് ഹൈവേ നിർമാണ മേഖലയിൽ വച്ച് കാറിന് മുകളിൽ കോൺക്രീറ്റ് പാളി വീണ് അപകടമുണ്ടായത് കഴിഞ്ഞ ദിവസമാണ്. ചാരുംമൂട് സ്വദേശി നിതിൻകുമാർ സഞ്ചരിച്ച കാറിനു മുകളിലേക്കാണ് കോൺക്രീറ്റ് പാളി വീണത്. കാറിൽ മറ്റ് യാത്രക്കാർ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവായി. അപകടത്തിൽ കാറിന്റെ പിൻഭാഗം പൂർണ്ണമായും തകർന്നു.
#Theft #dynamic #trussing #plate #skyway #construction #set #Three #people #are #under #arrest