മലപ്പുറം: (truevisionnews.com) വിവാഹദിവസം പ്രതിശ്രുത വരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കരിപ്പൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
ജിബിന്‍റെ ഫോണിലെ കോളകളും മെസ്സേജുകളും പരിശോധിച്ചുവരികയാണ്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
മലപ്പുറം കരിപ്പൂർ കുമ്മണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൈ ഞരമ്പ് മുറിച്ചിരുന്നു.
കഴുത്തിൽ കയറിട്ടു കുരുക്കിയിട്ടുമുണ്ടായിരുന്നു. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല. ഇന്നലെ രാവിലെ 9.45നും 10.45നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു ജിബിനും കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിനിയും തമ്മിലും വിവാഹം നിശ്ചയിച്ചിരുന്നത്. രാവിലെ കല്യാണത്തിനായി ഒരുങ്ങാൻ തയ്യാറെടുത്ത ജിബിൻ ശുചിമുറിയില്‍ നിന്ന് ഏറെ നേരം കഴിഞ്ഞിട്ടും പുറത്ത് വന്നില്ല.
തുടർന്ന് വീട്ടുകാർ വാതിൽ പൊളിച്ച് അകത്ത് കടന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. വിദേശത്തായിരുന്ന ജിബിൻ ഒരാഴ്ച മുമ്പാണ് വിവാഹത്തിനായി നാട്ടിലെത്തിയത്. ജിബിന് ഏതെങ്കിലും തരത്തിൽ ബുദ്ധിമുണ്ടോ പെരുമാറ്റത്തിൽ അസ്വഭാവികതയും അനുഭവപ്പെട്ടിരുന്നില്ലെന്നാണ് സുഹൃത്തുക്കളും വീട്ടുകാരും പറയുന്നത്.
വിവാഹ ദിനത്തിലും ജിബിൻ സന്തോഷത്തിലായിരുന്നു. അടുത്ത സുഹൃത്തുക്കൾക്ക് പോലും മരണ കാര്യം അറിയില്ല. വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാവരും ഉണ്ടായിരുന്ന സമയത്താണ് ജിബിൻ ആത്മഹത്യ ചെയ്തത്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
#police #registered #case #suicide #unnatural #death #fiance #day #wedding