#arrest | മലേഷ്യയില്‍ ബിസിനസ്സില്‍ പങ്കാളിയാക്കാം എന്ന് പറഞ്ഞ് തട്ടിപ്പ്; ചൊക്ലി സ്വദേശിനിയില്‍ നിന്നും പണം തട്ടി, പ്രതി അറസ്റ്റില്‍

#arrest |  മലേഷ്യയില്‍ ബിസിനസ്സില്‍ പങ്കാളിയാക്കാം  എന്ന് പറഞ്ഞ് തട്ടിപ്പ്;  ചൊക്ലി സ്വദേശിനിയില്‍ നിന്നും പണം തട്ടി, പ്രതി അറസ്റ്റില്‍
Aug 29, 2024 11:27 AM | By Susmitha Surendran

ചൊക്ലി:(truevisionnews.com) മലേഷ്യയില്‍ ബിസിനസ്സില്‍ പങ്കാളിയാക്കാം എന്ന് പറഞ്ഞ് തട്ടിപ്പ് . ചൊക്ലി സ്വദേശിനിയില്‍ നിന്നും പണം തട്ടിയ പ്രതി അറസ്റ്റില്‍.

തമിഴ്‌നാട് രാമനാഥപുരം പൊട്ടഗവയല്‍ സ്വദേശി സിക്കന്തര്‍ അലി ഖാദര്‍ മീരാനെയാണ് ചൊക്ലി പോലീസ് അറസ്റ്റ് ചെയതത്.

2020 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മലപ്പുറത്തുള്ള വാട്‌സപ്പ് ഗ്രൂപ്പ് വഴി പരിചയപ്പെട്ട സുഹൃത്തു വഴി യാണ് മലേഷ്യയില്‍ നടത്തുന്ന കോഫി ബിസിനസ്സില്‍ പങ്കാളിയാക്കാം എന്ന് കബളിപ്പിച്ച് വിവിധ ദിവസങ്ങളിലായി നാല് ലക്ഷം രൂപയാണ് പ്രതി പരാതിക്കാരിയില്‍ നിന്നും കൈപറ്റിയത്.

എന്നാല്‍ പണം വാങ്ങി നാളുകള്‍ കഴിഞ്ഞിട്ടും ബിസിനസ്സില്‍ പങ്കാളിയാക്കാതിരിക്കുകയും പണം തിരിച്ചു കൊടുക്കാതിരിക്കുകയും ചെയ്തതോടെയാണ് ചൊക്ലി സ്വദേശിനി പോലീസില്‍ പരാതി നല്‍കിയത്.

ഇന്‍സ്‌പെക്ടര്‍ കെ വി മഹേഷ് എസ് ഐ എന്‍. സുനില്‍ കുമാര്‍ , എ.എസ്.ഐ ടി സുനില്‍ കുമാര്‍ സിപിഒ സനല്‍, രതീഷ് എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

തമിഴ്‌നാട് രാമനാഥപുരം പെട്ടഗവയലില്‍ നിന്നുമാണ് ആഗസ്ത് 21ന് എ എസ് ഐ ടി സുനില്‍ കുമാര്‍ , സി പി ഒ രതീഷ് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടിയത്. റിമാന്റിലായ പ്രതി കോടതി വഴി പണം പരാതിക്കാരിക്ക് തിരികെ നല്‍കി.

#Fraud #claiming #business #partner #Malaysia #Accused #extorting #money #from #Chokli #resident #arrested

Next TV

Related Stories
#founddead | എകെജി സെന്റർ മുൻ ജീവനക്കാരൻ  ആത്മഹത്യ ചെയ്ത നിലയിൽ

Nov 29, 2024 11:13 AM

#founddead | എകെജി സെന്റർ മുൻ ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#PSarin | 'പാർട്ടി സ്വതന്ത്രൻ പാർട്ടി ആയി'; പി സരിനെ ചുവപ്പ് ഷാളണിയിച്ച് സ്വീകരിച്ച് സംസ്ഥാനസെക്രട്ടറി

Nov 29, 2024 11:09 AM

#PSarin | 'പാർട്ടി സ്വതന്ത്രൻ പാർട്ടി ആയി'; പി സരിനെ ചുവപ്പ് ഷാളണിയിച്ച് സ്വീകരിച്ച് സംസ്ഥാനസെക്രട്ടറി

ഭാവി രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കും. പാർട്ടി സ്വതന്ത്രൻ പാർട്ടി ആയെന്നു അദ്ദേഹം...

Read More >>
#Sentenced | ഏഴ് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസില്‍ മദ്രസ അധ്യാപകന് 33 വര്‍ഷം തടവ്

Nov 29, 2024 10:36 AM

#Sentenced | ഏഴ് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസില്‍ മദ്രസ അധ്യാപകന് 33 വര്‍ഷം തടവ്

പുനലൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം.എസ്.അനീഷാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം...

Read More >>
#foundbody |  കോഴിക്കോട് ബീച്ച് ആശുപത്രി വളപ്പില്‍ യുവാവിന്റെ മൃതദേഹം

Nov 29, 2024 10:27 AM

#foundbody | കോഴിക്കോട് ബീച്ച് ആശുപത്രി വളപ്പില്‍ യുവാവിന്റെ മൃതദേഹം

ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിന് സമീപം രാവിലെ 8.30 ഓടെയാണ് മൃതദേഹം...

Read More >>
Top Stories










GCC News