#loanfraud | വായ്പ തട്ടിപ്പ്; മുസ്ലിംലീഗ് നേതാവടക്കം ഏഴു പേർക്കെതിരെ വിജിലൻസ് കേസ്

#loanfraud | വായ്പ തട്ടിപ്പ്; മുസ്ലിംലീഗ് നേതാവടക്കം ഏഴു പേർക്കെതിരെ വിജിലൻസ് കേസ്
Aug 28, 2024 10:11 PM | By Jain Rosviya

മലപ്പുറം: (truevisionnews.com)ജില്ല സഹകരണ ബാങ്ക്‌ (കേരള ബാങ്ക്) എടക്കര ശാഖയിൽനിന്ന് ബിനാമി പേരുകളിൽ കോടികളുടെ വായ്‌പയെടുത്ത്‌ തിരിച്ചടക്കാതെ ബാങ്കിന് വൻ സാമ്പത്തികനഷ്ടമുണ്ടാക്കിയ പരാതിയിൽ മുസ്ലിംലീഗ് നേതാവ് ഇസ്മായിൽ മൂത്തേടത്തിനും മറ്റ് ആറുപേർക്കുമെതിരെ മലപ്പുറം വിജിലൻസ്‌ ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ കേസെടുത്തു.

മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡന്‍റും ജില്ല പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്‍റുമായ ഇസ്‌മായിൽ മൂത്തേടം, കേരള ബാങ്ക് എടക്കര ശാഖ മാനേജർ ജെ. തോമസ് കുട്ടി, മലപ്പുറം ജില്ല സഹകരണ ബാങ്ക് റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ മുസ്തഫ കമാൽ അഫ്സൽ, ജില്ല സഹകരണ ബാങ്ക് മുൻ ജനറൽ മാനേജർ പി.എം. ഫിറോസ്ഖാൻ, ഇസ്‌മായിൽ മൂത്തേടത്തിന്‍റെ മകൻ ആസിഫ് അലി, ഇസ്മായിൽ മൂത്തേടത്തിന്‍റെ ഭാര്യ വല്ലഞ്ചിറ റംലത്ത്, മൂത്തേടം കുറ്റിക്കാട് ഉൽപ്പിലാപ്പറ്റ കുഞ്ഞിമുഹമ്മദ് എന്നിവരാണ് കേസിലെ ഒന്നു മുതൽ ഏഴുവരെ പ്രതികൾ.

2013-17 കാലയളവിൽ മലപ്പുറം ജില്ല സഹകരണ ബാങ്ക്‌ ഡയറക്ടറായിരുന്ന ഇസ്മായിൽ മൂത്തേടം, ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി ഭാര്യയുടെയും മകന്റെയുമടക്കം ബിനാമി പേരുകളിൽ 1.36 കോടി രൂപ വായ്‌പയെടുത്തെന്നാണ് കേസ്.

ഒരു വായ്‌പ മാത്രമാണ്‌ തിരിച്ചടച്ചത്‌. 2023 സെപ്റ്റംബർ 26 വരെ മുതലും പലിശയുമടക്കം 2.5 കോടിയിലേറെ രൂപ കുടിശ്ശികയുണ്ട്.

ഭൂമിയുടെ മൂല്യം തെറ്റായി കാണിച്ച് വേണ്ടത്ര ഈടില്ലാതെയാണ്‌ വായ്‌പയെടുത്തത്‌. തിരിച്ചടവില്ലാത്തതിനാൽ ജപ്‌തി നടപടി തുടങ്ങിയെങ്കിലും മതിപ്പുവിലയില്ലാത്തതിനാൽ വായ്‌പത്തുകപോലും തിരിച്ചുപിടിക്കാനായില്ല.

ഒന്നാംപ്രതിയുടെ ഭരണസ്വാധീനത്തിന് വഴങ്ങി, കേസിലെ രണ്ടു മുതൽ നാലു വരെ പ്രതികളായ ബാങ്ക് ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി കരാറുകാർക്കും പ്രഫഷനലുകൾക്കും നൽകേണ്ട ഓവർ ഡ്രാഫ്റ്റ് ഇനത്തിലെ വായ്പത്തുക ബിനാമികളുടെ പേരിൽ അനുവദിച്ചെന്ന് എഫ്.ഐ.ആറിൽ പറയുന്നു.

അഞ്ചു മുതൽ ഏഴുവരെ പ്രതികൾ സ്വകാര്യ കരാറുകാരാണ് എന്ന് വരുത്തിത്തീർക്കാൻ വ്യാജമായി കരാർപത്രം തയാറാക്കി ബാങ്കിൽ സമർപ്പിച്ചതായും എഫ്.ഐ.ആറിലുണ്ട്.

വിജിലൻസിന്‍റെ പ്രാഥമിക പരിശോധനയിൽ, യഥാർഥ രേഖകളിൽ പലതും കണ്ടെത്താനായില്ല. പകർപ്പ് മാത്രമാണ്‌ ലഭിച്ചത്‌. സർക്കാർ അനുമതിപ്രകാരം അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചേർത്ത് തയാറാക്കിയ എഫ്.ഐ.ആർ കോഴിക്കോട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.

മലപ്പുറം വിജിലൻസ് ഇന്‍സ്പെക്ടര്‍ പി. ജ്യോതികുമാറിനാണ്‌ അന്വേഷണ ചുമതല.

#loan #fraud #vigilance #case #against #seven #people #including #muslim #league #leader

Next TV

Related Stories
#accident |  കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

Nov 24, 2024 10:41 PM

#accident | കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

കൊടക്കാട് വലിയ പൊയിലിലെ പുളുക്കൂൽ ദാമോദരൻ (65) ആണ് മരിച്ചത്....

Read More >>
#complaint | നാദാപുരം അരൂരിൽ ടിപ്പർ ഡ്രൈവരെ വാഹനം തടഞ്ഞ് മർദ്ദിച്ചതായി പരാതി

Nov 24, 2024 10:08 PM

#complaint | നാദാപുരം അരൂരിൽ ടിപ്പർ ഡ്രൈവരെ വാഹനം തടഞ്ഞ് മർദ്ദിച്ചതായി പരാതി

മുഖത്തും മറ്റും പരിക്ക് പറ്റിയ നിലയിൽ ഇയാളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
#accident | മേപ്പയ്യൂരിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാള്‍ക്ക് ദാരുണാന്ത്യം

Nov 24, 2024 09:28 PM

#accident | മേപ്പയ്യൂരിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാള്‍ക്ക് ദാരുണാന്ത്യം

പരിക്കേറ്റ എഴുകുടിക്കല്‍ വലിയപുരയില്‍ സജീവ (48) നെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക്...

Read More >>
#accident | കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; ആറ് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Nov 24, 2024 07:54 PM

#accident | കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; ആറ് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

യാതൊരു സുരക്ഷാ മുൻകരുതകളും സ്വീകരിച്ചില്ല. മുന്നറിയിപ്പ് ബോർഡുകളോ കോണോ വെച്ചില്ലെന്നും സിഐ...

Read More >>
#PinarayiVijayan | 'താൻ വിമർശിച്ചത് ലീഗ് സംസ്ഥാന അധ്യക്ഷനെയാണ്, കേരളത്തിലെ മന്ത്രി സഭയിലെ സ്ഥാനം പോകുമോ എന്ന് ലീഗ് പേടിച്ചു'

Nov 24, 2024 07:33 PM

#PinarayiVijayan | 'താൻ വിമർശിച്ചത് ലീഗ് സംസ്ഥാന അധ്യക്ഷനെയാണ്, കേരളത്തിലെ മന്ത്രി സഭയിലെ സ്ഥാനം പോകുമോ എന്ന് ലീഗ് പേടിച്ചു'

കോഴിക്കോട് സൗത്ത് സിപിഐഎം ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു...

Read More >>
Top Stories