'നിയോകോവ്' വൈറസ് അതിമാരകമാണെന്ന് വുഹാനിൽ നിന്നുള്ള ഗവേഷകർ

'നിയോകോവ്' വൈറസ് അതിമാരകമാണെന്ന് വുഹാനിൽ നിന്നുള്ള ഗവേഷകർ
Advertisement
Jan 28, 2022 09:42 PM | By Vyshnavy Rajan

ബെയ്ജിങ് : കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പുതിയ തരം വൈറസിനെക്കുറിച്ചുള്ള മുന്നറിയിപ്പുമായി ചൈനയിലെ വുഹാനിൽ നിന്നുള്ള ഗവേഷകർ. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ 'നിയോകോവ്' (NeoCoV) എന്ന പുതിയതരം വൈറസ് അതിമാരകമാണെന്ന് ഗവേഷകർ അവകാശപ്പെടുന്നു.

അതിവ്യാപന ശേഷിയുള്ള ഈ വൈറസ് ആയിരങ്ങളുടെ മരണത്തിന് ഇടയാക്കുമെന്നും വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്നിക്ക് റിപ്പോർട്ട് ചെയ്തു. അതേസമയം വുഹാൻ ഗവേഷകരുടേത് വ്യാജ പ്രചാരണമാണെന്ന് ചൂണ്ടക്കാട്ടി മറ്റു ഗവേഷകരും രംഗത്തെത്തിയിട്ടുണ്ട്.

വവ്വാലുകളിൽനിന്ന് നിയോകോവ് വൈറസ് മനുഷ്യരിലേക്ക് പകരാനുള്ള യാതൊരു സാധ്യതയും നിലവില്ലെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ലബോറട്ടറി പരീക്ഷണങ്ങളിൽ ഈ വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഗവേഷകർ പറയുന്നു.

2012-ലും 2015ലും മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മെർസ് കോവ് (MERSCoV) വൈറസുമായി ഇതിന് ബന്ധമുണ്ടെന്നാണ് വുഹാൻ ഗവേഷകരുടെ വാദം. സാർസ് കോവ്-2 (SARSCoV2)വിനു സമാനമായി മനുഷ്യരിൽ കൊറോണ വൈറസ് ബാധയ്ക്കു ഇതു കാരണമാകുമെന്നും അവർ പറയുന്നുവെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.

നിലവിൽ ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളിലാണ് ഇതു കണ്ടെത്തിയിരിക്കുന്നത്. പുതിയ പഠനങ്ങൾ പ്രകാരം നിയോകോവും അടുത്ത ബന്ധമുള്ള പിഡിഎഫ്-2180കോവും മനുഷ്യരെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വുഹാൻ ഗവേഷകർ പറയുന്നത്.

മനുഷ്യ കോശങ്ങളിലേക്ക് നുഴഞ്ഞുകയറാൻ വൈറസിന് ഒരൊറ്റ രൂപാന്തരം മാത്രമേ ആവശ്യമുള്ളു എന്ന് വുഹാൻ യൂണിവേഴ്സിറ്റിയിലേയും ചൈനീസ് അക്കാദമി ഓഫ് സയൻസിലേയും ഗവേഷകരുടെ റിപ്പോർട്ടിൽ പറയുന്നു. ഈ വൈറസ് മനുഷ്യരെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് സംബന്ധിച്ച് പഠനം ആവശ്യമാണെന്ന് റഷ്യൻ വൈറോളജി ആന്റ് ബയോടെക്നോളജി റിസർച്ച് സെന്റർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Researchers from Wuhan say the 'Nyokov' virus is deadly

Next TV

Related Stories
അമേരിയിക്കയിൽ വെടിവയ്പ്, ഒരാൾ മരിച്ചു

May 16, 2022 07:22 AM

അമേരിയിക്കയിൽ വെടിവയ്പ്, ഒരാൾ മരിച്ചു

അമേരിയിക്കയിൽ വീണ്ടും വെടിവയ്പ്. കാലിഫോർണിയയിലെ പള്ളിയിലാണ്...

Read More >>
ഭരണം നഷ്ടപ്പെട്ടതിന് ശേഷം വീണ്ടും വിവാദ പ്രസ്താവനയുമായി മുൻ പ്രധാനമന്ത്രി

May 14, 2022 09:52 PM

ഭരണം നഷ്ടപ്പെട്ടതിന് ശേഷം വീണ്ടും വിവാദ പ്രസ്താവനയുമായി മുൻ പ്രധാനമന്ത്രി

ഭരണം നഷ്ടപ്പെട്ടതിന് ശേഷം വീണ്ടും വിവാദ പ്രസ്താവനയുമായി മുൻ പ്രധാനമന്ത്രി...

Read More >>
വീട്ടിൽ വളർത്താൻ 10 ലക്ഷം കഞ്ചാവുചെടി നൽകാൻ തായ് സർക്കാർ

May 14, 2022 01:54 PM

വീട്ടിൽ വളർത്താൻ 10 ലക്ഷം കഞ്ചാവുചെടി നൽകാൻ തായ് സർക്കാർ

വീട്ടിൽ കഞ്ചാവ് കൃഷി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഭൂരിഭാ​ഗവും നീക്കുകയാണ് തായ്‍ലാൻഡ്....

Read More >>
ചൈനയില്‍ ടേക്ക് ഓഫ് സമയത്ത് വിമാനത്തിന് തീപിടിച്ചു

May 12, 2022 04:40 PM

ചൈനയില്‍ ടേക്ക് ഓഫ് സമയത്ത് വിമാനത്തിന് തീപിടിച്ചു

ചൈനയില്‍ ടേക്ക് ഓഫ് സമയത്ത് വിമാനത്തിന് തീപിടിച്ചു. നിസാര പരുക്കുകളോടെ 36 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിബറ്റ് എയര്‍ലൈന്‍സിന്റെ...

Read More >>
ഉത്തര കൊറിയയിൽ ആദ്യമായി കൊവിഡ്  സ്ഥിരീകരിച്ചു; ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് കിം ജോംഗ് ഉൻ

May 12, 2022 04:03 PM

ഉത്തര കൊറിയയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു; ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് കിം ജോംഗ് ഉൻ

ഉത്തര കൊറിയയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു, ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് കിം ജോംഗ്...

Read More >>
ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷം; മഹിന്ദ രജപക്‌സെ നാവിക താളവത്തില്‍ അഭയം തേടി

May 10, 2022 04:36 PM

ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷം; മഹിന്ദ രജപക്‌സെ നാവിക താളവത്തില്‍ അഭയം തേടി

ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷം, മഹിന്ദ രജപക്‌സെ നാവിക താളവത്തില്‍ അഭയം...

Read More >>
Top Stories