മലപ്പുറം: (truevisionnews.com) പ്രതിശ്രുത വരൻ വിവാഹ ദിവസം ആത്മഹത്യ ചെയ്ത നിലയിൽ. മലപ്പുറം കരിപ്പൂർ കുമ്മണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത് .
ശുചി മുറിയില്‍ കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷാര്‍ജയില്‍ ജോലി ചെയ്യുകയായിരുന്ന ജിബിന്‍ വിവാഹത്തിനു വേണ്ടിയാണ് നാട്ടിലെത്തിയത്.
ഓഡിറ്റോറിയത്തിൽ പോകുന്നതിനു മുന്നോടിയായി കുളിക്കാനായി ബാത്റൂമിൽ കയറിയതായിരുന്നു.
സമയം കഴിഞ്ഞിട്ടും കാണാതായതോടെ നോക്കിയപ്പോൾ ബാത്റൂമിനുള്ളിൽ കൈ ഞരമ്പുകൾ മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ - 1056, 0471- 2552056)
#fiance #committed #suicide #cutting #tendon #washroom