#foodpoisoning | ഹോസ്റ്റലിൽ നിന്ന് ഭക്ഷ്യവിഷബാധ; ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു

#foodpoisoning | ഹോസ്റ്റലിൽ നിന്ന് ഭക്ഷ്യവിഷബാധ; ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു
Aug 27, 2024 10:03 AM | By VIPIN P V

ഹരിപ്പാട് (ആലപ്പുഴ): (truevisionnews.com) ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലിരുന്ന നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു.

ചേപ്പാട് സ്വദേശി പ്രവീണ(20) ആണ് മരിച്ചത്. ഡല്‍ഹിയിലെ വി.എം.സി.സി. നഴ്സിങ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു.

ചൊവ്വാഴ്ച പുലർച്ചെയായിരുന്നു മരണം. ജൂണ്‍ ആദ്യം ഹോസ്റ്റലില്‍നിന്നാണ് പ്രവീണയ്ക്ക് ഭക്ഷ്യവിഷബാധയേറ്റത്. നാല്‍പ്പതോളം കുട്ടികള്‍ ചികിത്സയിലായിരുന്നു.

ആദ്യം ഹരിയാണയിലെ ജിന്തര്‍ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവീണയെ പിന്നീട് ഹരിപ്പാട്ടെയും പരുമലയിലേയും ആശുപത്രികളിലേക്ക് മാറ്റിയിരുന്നു.

പിന്നീട്, ​ഗുരുതരാവസ്ഥയില്‍ ആയതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ചേപ്പാട് കുന്നേല്‍ സ്വദേശി പ്രദീപിന്റേയും ഷൈലജയുടേയും മകളാണ് പ്രവീണ.

ഇവരുടെ കുടുംബം വര്‍ഷങ്ങളായി ഹരിയാണയിലെ ഇസാറില്‍ സ്ഥിരതാമസമാണ്. അമ്മ ഷൈലജ അവിടെ വിദ്യാദേവി ജിന്തര്‍ സ്കൂളിലെ ജീവനക്കാരിയാണ്. സംസ്കാരം ചൊവ്വാഴ്ച രാത്രി 7.30-ന് വീട്ടുവളപ്പില്‍.

#foodpoisoning #hostel #nursing #student #who #undergoing #treatment #died

Next TV

Related Stories
#PinarayiVijayan | 'താൻ വിമർശിച്ചത് ലീഗ് സംസ്ഥാന അധ്യക്ഷനെയാണ്, കേരളത്തിലെ മന്ത്രി സഭയിലെ സ്ഥാനം പോകുമോ എന്ന് ലീഗ് പേടിച്ചു'

Nov 24, 2024 07:33 PM

#PinarayiVijayan | 'താൻ വിമർശിച്ചത് ലീഗ് സംസ്ഥാന അധ്യക്ഷനെയാണ്, കേരളത്തിലെ മന്ത്രി സഭയിലെ സ്ഥാനം പോകുമോ എന്ന് ലീഗ് പേടിച്ചു'

കോഴിക്കോട് സൗത്ത് സിപിഐഎം ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു...

Read More >>
#drowned |  വീട്ടമ്മയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Nov 24, 2024 07:21 PM

#drowned | വീട്ടമ്മയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

വീടിനടുത്തുള്ള ഏറ്റാംകുളത്ത് ഞായറാഴ്ച രാവിലെ എട്ടരയോടെയാണ്...

Read More >>
#accident |  മരം മുറിക്കാനായി റോഡിനു കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Nov 24, 2024 07:16 PM

#accident | മരം മുറിക്കാനായി റോഡിനു കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

കയർ കെട്ടിയത് കാണാതെയാണ് അപകടം ഉണ്ടായത്. സെയ്ദ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു....

Read More >>
#injured |  ശബരിമലയിൽ മരച്ചില്ല വീണ് തീർഥാടകന് പരിക്ക്

Nov 24, 2024 07:08 PM

#injured | ശബരിമലയിൽ മരച്ചില്ല വീണ് തീർഥാടകന് പരിക്ക്

തലയ്ക്ക് സാരമായ പരിക്കുണ്ടെന്ന് പൊലീസ്...

Read More >>
#ganja |   കണ്ണൂരിൽ വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി കാറിൽ കടന്നുകളയാൻ ശ്രമം, 45 കരൻ പിടിയിൽ

Nov 24, 2024 07:01 PM

#ganja | കണ്ണൂരിൽ വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി കാറിൽ കടന്നുകളയാൻ ശ്രമം, 45 കരൻ പിടിയിൽ

കൂട്ടുപുഴ - ഇരിട്ടി ദേശീയ പാതയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ്...

Read More >>
#Accident | റോഡിന് കുറുകെ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം; അപകടം ബൈക്കിൽ സഞ്ചരിക്കവെ

Nov 24, 2024 05:12 PM

#Accident | റോഡിന് കുറുകെ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം; അപകടം ബൈക്കിൽ സഞ്ചരിക്കവെ

ഭാര്യയ്ക്കും രണ്ടു മക്കൾക്കും ഒപ്പം യാത്ര ചെയ്യുമ്പാവാണ് അപകടം...

Read More >>
Top Stories