കൊല്ലം: (truevisionnews.com) കലാരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളെ ദ്രോഹിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് എം. മുകേഷ് എം.എൽ.എ.
തന്റെ അറിവിൽ മലയാള സിനിമയിൽ പവർ ഗ്രൂപ്പില്ല. സംവിധായകൻ രഞ്ജിത്തിനെതിരായ ആരോപണം അന്വേഷിക്കട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ പ്രതികരണം നേരത്തെ പറഞ്ഞുകഴിഞ്ഞതാണ്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ എതെങ്കിലും തരത്തില്‍ വിഷമിപ്പിക്കുകയോ ദ്രോഹിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.
പെൺകുട്ടികൾ ഒറ്റയ്ക്കുപോയി അഭിമാനത്തോടെ കലാരംഗത്ത് പ്രവർത്തിച്ച് സ്വന്തം നിലയ്ക്ക് കുടുംബത്തെ പോറ്റാനുള്ള സാഹര്യമുണ്ടാകണം. 'പവര്‍ ഗ്രൂപ്പിനെക്കുറിച്ച് അറിയില്ല.
പവര്‍ ഗ്രൂപ്പ് ഒരാളെ കൊണ്ടുന്നിട്ട് ഇയാളെ അഭിനയിപ്പിക്കണമെന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും. കോടിക്കണക്കിന് രൂപയുടെ മുതലാണ് സിനിമ. എന്റെ സ്വന്തം ആളാണെങ്കിലും ഒരു സിനിമ പൊളിഞ്ഞാല്‍ കഴിഞ്ഞു.
പവര്‍ഗ്രൂപ്പിനൊന്നും നിലനില്‍ക്കാന്‍ സാധിക്കില്ല. കഴിവിന്റെ അടിസ്ഥാനത്തിലാണ് ഇതെല്ലാം നടക്കുന്നത് രഞ്ജിതിനെതിരായ ആരോപണം അന്വേഷിക്കട്ടെ. ഞാന്‍ രാജിവയ്ക്കണമെന്ന് പറഞ്ഞിട്ട് അദ്ദേഹം നിരപരാധിയാണെങ്കില്‍ അദ്ദേഹത്തിന്റെ മുഖത്ത് ഞാന്‍ എങ്ങിനെ നോക്കും.
വയ്‌ക്കേണ്ടതില്ലെന്ന് പറഞ്ഞാൽ അദ്ദേഹം തെറ്റുകാരനാണെങ്കിൽ അവിടെ പ്രശ്‌നമുണ്ട്. അത് അവരുടെ ആത്മവിശ്വാസത്തിന്റേയും മനസാക്ഷിയുടേയും തീരുമാനമാണ്', മുകേഷ് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ കേസെടുക്കുമോ എന്ന ചോദ്യത്തിന് കെസെടുത്ത് കഴിഞ്ഞ് അവർ പരാതിയില്ലെന്ന് പറഞ്ഞാൽ എന്തുചെയ്യുമെന്നായിരുന്നു എം.എൽ.എയുടെ മറുപടി.
ഇക്കാര്യങ്ങളൊക്കെ സർക്കാരും സംഘടനകളും തീരുമാനിക്കട്ടെ. പരാതി പറഞ്ഞെങ്കിൽ അത് പുറത്തുവരണം. മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കമ്മിറ്റിയെ വെച്ച നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#powergroup #Malayalam# cinema #allegation #Ranjith #investigated #MMukesh