#medicalboard | മെഡിക്കൽ കോഴ്സുകളിലേക്കുള്ള ഭിന്നശേഷി സംവരണം; മെഡിക്കൽ ബോർഡ് അട്ടിമറിക്കുന്നതായി പരാതി

#medicalboard | മെഡിക്കൽ കോഴ്സുകളിലേക്കുള്ള ഭിന്നശേഷി സംവരണം; മെഡിക്കൽ ബോർഡ് അട്ടിമറിക്കുന്നതായി പരാതി
Aug 24, 2024 06:34 AM | By ADITHYA. NP

മലപ്പുറം: (www.truevisionnews.com) മെഡിക്കൽ കോഴ്സുകളിലേക്കുള്ള ഭിന്നശേഷി സംവരണം മെഡിക്കൽ ബോർഡ് അട്ടിമറിക്കുന്നതായി പരാതി.

കേന്ദ്ര സർക്കാർ നൽകുന്ന കാർഡിൽ ഉള്ളതിനേക്കാൾ ശതമാനം കുറച്ച് കാട്ടിയാണ് ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകുന്നത് എന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതി.

ഇതുമൂലം നിരവധി വിദ്യാർത്ഥികൾക്ക് മെഡിക്കൽ പ്രവേശനത്തിൽ സംവരണം നഷ്ടപ്പെട്ടെന്നും വിദ്യാർത്ഥികൾ പറയുന്നു.40% ഭിന്നശേഷിക്കാരിയാണ് വിദ്യാർത്ഥിനിയായ ആമിന ദിൽസ.

കേന്ദ്ര സർക്കാരിന്റെ കാർഡിലും അത് വ്യക്തമാണ്. എന്നാൽ കീമിന്റെയും നീറ്റിന്റെയും ഭിന്നശേഷി പരിശോധനയിൽ ആമിന ദിൽസക്ക് ഭിന്നശേഷി വെറും 16 ശതമാനം മാത്രമാണ്.

ആമിനക്ക് മാത്രമല്ല ഇത്തരത്തിൽ നിരവധി വിദ്യാർത്ഥികൾക്കാണ് സർക്കാരിന്റെ കാർഡിനുള്ളതിനേക്കാൾ കുറവ് ഭിന്നശേഷി രേഖപ്പെടുത്തിയിട്ടുള്ളത്.

87 സീറ്റുകളാണ് കേരളത്തിൽ മാത്രം ഭിന്നശേഷിക്കാർക്ക് മെഡിക്കൽ പ്രവേശനത്തിന് സംവരണം ഉള്ളത്. ഇതിൽ 51 സീറ്റുകളിലേക്ക് പ്രവേശനം നടത്തിക്കഴിഞ്ഞതായും അർഹരായ വിദ്യാർഥികളെ ഒഴിവാക്കിയെന്നും വിദ്യാർത്ഥികൾ പറയുന്നു.

കേന്ദ്ര ഗവൺമെന്റ് നൽകിയ ഭിന്നശേഷി കാർഡിൽ ഉള്ളതാണ് ഇവരുടെ യഥാർത്ഥ ഭിന്നശേഷിയെന്നാണ് ഭിന്നശേഷി കമ്മീഷണർ പറയുന്നത്. അതിൽ നിന്നും ഭിന്നശേഷി കുറച്ച് കാണിക്കാൻ മെഡിക്കൽ ബോർഡിന് അധികാരമില്ലെന്നും ഭിന്നശേഷി കമ്മീഷണർ പറഞ്ഞു.

എന്നാൽ മാനദണ്ഡപ്രകാരമാണ് മെഡിക്കൽ ബോർഡ് പരിശോധന നടത്തിയതെന്നും ബോർഡിന്റെ തീരുമാനമാണ് കണക്കിലെടുക്കുകയെന്നുമാണ് എൻട്രൻസ് കമ്മീഷണറുടെ വിശദീകരണം.

#Disability #reservation #medical #courses #Complaint #subverting #medical board

Next TV

Related Stories
#accident |  കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

Nov 24, 2024 10:41 PM

#accident | കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

കൊടക്കാട് വലിയ പൊയിലിലെ പുളുക്കൂൽ ദാമോദരൻ (65) ആണ് മരിച്ചത്....

Read More >>
#complaint | നാദാപുരം അരൂരിൽ ടിപ്പർ ഡ്രൈവരെ വാഹനം തടഞ്ഞ് മർദ്ദിച്ചതായി പരാതി

Nov 24, 2024 10:08 PM

#complaint | നാദാപുരം അരൂരിൽ ടിപ്പർ ഡ്രൈവരെ വാഹനം തടഞ്ഞ് മർദ്ദിച്ചതായി പരാതി

മുഖത്തും മറ്റും പരിക്ക് പറ്റിയ നിലയിൽ ഇയാളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
#accident | മേപ്പയ്യൂരിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാള്‍ക്ക് ദാരുണാന്ത്യം

Nov 24, 2024 09:28 PM

#accident | മേപ്പയ്യൂരിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാള്‍ക്ക് ദാരുണാന്ത്യം

പരിക്കേറ്റ എഴുകുടിക്കല്‍ വലിയപുരയില്‍ സജീവ (48) നെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക്...

Read More >>
#accident | കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; ആറ് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Nov 24, 2024 07:54 PM

#accident | കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; ആറ് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

യാതൊരു സുരക്ഷാ മുൻകരുതകളും സ്വീകരിച്ചില്ല. മുന്നറിയിപ്പ് ബോർഡുകളോ കോണോ വെച്ചില്ലെന്നും സിഐ...

Read More >>
#PinarayiVijayan | 'താൻ വിമർശിച്ചത് ലീഗ് സംസ്ഥാന അധ്യക്ഷനെയാണ്, കേരളത്തിലെ മന്ത്രി സഭയിലെ സ്ഥാനം പോകുമോ എന്ന് ലീഗ് പേടിച്ചു'

Nov 24, 2024 07:33 PM

#PinarayiVijayan | 'താൻ വിമർശിച്ചത് ലീഗ് സംസ്ഥാന അധ്യക്ഷനെയാണ്, കേരളത്തിലെ മന്ത്രി സഭയിലെ സ്ഥാനം പോകുമോ എന്ന് ലീഗ് പേടിച്ചു'

കോഴിക്കോട് സൗത്ത് സിപിഐഎം ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു...

Read More >>
Top Stories