#Moneyfraud | കെഎസ്എഫ്ഇയിൽ നടന്നത് വൻ തട്ടിപ്പ്; 79 അക്കൗണ്ടുകളിലൂടെ പണം തട്ടിയെടുത്തു, ജീവനക്കാര്‍ക്കും പങ്ക്

#Moneyfraud | കെഎസ്എഫ്ഇയിൽ നടന്നത് വൻ തട്ടിപ്പ്; 79 അക്കൗണ്ടുകളിലൂടെ പണം തട്ടിയെടുത്തു, ജീവനക്കാര്‍ക്കും പങ്ക്
Aug 23, 2024 11:19 AM | By VIPIN P V

മലപ്പുറം: (truevisionnews.com) വളാഞ്ചേരി കെഎസ്എഫ്ഇ ശാഖയില്‍ നടന്ന മുക്കുപണ്ടം പണയം വെച്ചുള്ള തട്ടിപ്പിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് തട്ടിപ്പിന്‍റെ വ്യാപ്തി വലുതാണെന്ന് കണ്ടെത്തി.

79 അക്കൗണ്ടുകളില്‍ തട്ടിപ്പ് നടന്നതായാണ് പൊലീസ് കണ്ടെത്തൽ. 10 അക്കൗണ്ടുകള്‍ വഴി തട്ടിപ്പ് നടന്നുവെന്നായിരുന്നു ശാഖാ മാനേജരുടെ പരാതി.

എന്നാല്‍, തട്ടിപ്പിന്‍റെ വ്യാപ്തി വലുതാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. പ്രതികള്‍ക്ക് കെഎസ്എഫ്ഇ ജീവനക്കാരുടെ സഹായം ലഭിച്ചതായാണ് പൊലീസ് നിഗമനം.

അതിനാല്‍ തന്നെ ജീവനക്കാര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന കണക്കൂക്കൂട്ടലിലാണ് പൊലീസ്. ജീവനക്കാരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. ഒരു കോടിയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു ആദ്യം ലഭിച്ച പരാതി.

പിന്നീട് ഏഴു കോടിയുടെ തട്ടിപ്പ് നടന്നതായി കെഎസ്എഫ്ഇ ഓ‍ഡിറ്റ് വിഭാഗം കണ്ടെത്തി.

തട്ടിപ്പില്‍ നേരത്തെ കെഎസ്എഫ്ഇ വളാഞ്ചേരി ശാഖയിലെ അപ്രൈസര്‍ രാജനെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലുള്ള പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

#massive #fraud #tookplace #KSFE #Money #siphoned #accounts employees #share

Next TV

Related Stories
#accident | മ്ലാവ് കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

Nov 25, 2024 06:09 AM

#accident | മ്ലാവ് കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

മ്ലാവ് കുറുകെ ചാടി ഉണ്ടാകുന്ന മൂന്നാമത്തെ അപകടമാണിതെന്ന് പ്രദേശവാസികൾ...

Read More >>
#accident | എളുപ്പ വഴി കയറാൻ നോക്കി; നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് കാനയിൽ വീണു

Nov 25, 2024 05:57 AM

#accident | എളുപ്പ വഴി കയറാൻ നോക്കി; നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് കാനയിൽ വീണു

യാത്രക്കാരെ മറ്റു സ്വകാര്യ ബസുകളിൽ കയറ്റിവിട്ടു. രാത്രി വൈകിയാണ് ബസ് കാനയിൽ നിന്ന് പൊക്കി...

Read More >>
#accident |  കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

Nov 24, 2024 10:41 PM

#accident | കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

കൊടക്കാട് വലിയ പൊയിലിലെ പുളുക്കൂൽ ദാമോദരൻ (65) ആണ് മരിച്ചത്....

Read More >>
#complaint | നാദാപുരം അരൂരിൽ ടിപ്പർ ഡ്രൈവരെ വാഹനം തടഞ്ഞ് മർദ്ദിച്ചതായി പരാതി

Nov 24, 2024 10:08 PM

#complaint | നാദാപുരം അരൂരിൽ ടിപ്പർ ഡ്രൈവരെ വാഹനം തടഞ്ഞ് മർദ്ദിച്ചതായി പരാതി

മുഖത്തും മറ്റും പരിക്ക് പറ്റിയ നിലയിൽ ഇയാളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
#accident | മേപ്പയ്യൂരിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാള്‍ക്ക് ദാരുണാന്ത്യം

Nov 24, 2024 09:28 PM

#accident | മേപ്പയ്യൂരിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാള്‍ക്ക് ദാരുണാന്ത്യം

പരിക്കേറ്റ എഴുകുടിക്കല്‍ വലിയപുരയില്‍ സജീവ (48) നെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക്...

Read More >>
Top Stories